സി.പി.എമ്മില്‍ നടക്കുന്നത് കലാപം.ഇത് ചെറിയ പടക്കം.വലുത് പൊട്ടാനിരിക്കുന്നതേയുള്ളൂ!.മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനത്തെക്കുറിച്ച് ചോദ്യവുമായി കെ സുധാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ സി.പി.എമ്മില്‍ നടക്കുന്നത് കലാപമാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. പി. ജയരാജനെ ഒറ്റപ്പെടുത്തുന്നത് സി.പി.എമ്മിന്‍റെ ആഭ്യന്തര കാര്യമാണ്. ജയരാജനെ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.ഭീകരമായ സത്യങ്ങള്‍ മറച്ചുവെക്കാന്‍ പാര്‍ട്ടിയുടെ ഇരുമ്പ് ചട്ടകൂട് ഉപയോഗിക്കുകയാണ്. അതൊക്കെ താളം തെറ്റുന്ന തരത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. സി.പി.എമ്മില്‍ ഉള്ളവര്‍ തന്നെ ആ പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ പറയുമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

പി. ജയരാജനും പാര്‍ട്ടിയും ഒറ്റക്കെട്ടായി നിന്നാലും കണ്ണൂരില്‍ യു.ഡി.എഫ് പിടിക്കേണ്ട സീറ്റുകള്‍ പിടിച്ചിരിക്കും. ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിഷേധിച്ച കാര്യം പി. ജയരാജന്‍ ശരിയാണെന്ന് പറഞ്ഞിട്ടുണ്ട്. സി.പി.എമ്മിന്‍റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. ഈ വിഷയത്തിലെ കലാപം സി.പി.എമ്മില്‍ നടക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡോളര്‍ കടത്ത് സംബന്ധിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. കേസിന്‍റെ അന്വേഷണം മനഃപൂര്‍വം വൈകുന്നതിനെ കുറിച്ച്‌ യു.ഡി.എഫ് ചോദ്യം ഉന്നയിച്ചിട്ടുണ്ട്. ഒളിച്ചുവെക്കാനും മറച്ചുവെക്കാനും ഒന്നുമില്ലാത്തവരാണ് യു.ഡി.എഫുകാര്‍. തങ്ങളിലുള്ള കുറ്റങ്ങള്‍ തങ്ങള്‍ തന്നെ പരസ്പരം പറഞ്ഞ് മാധ്യമങ്ങളെ അറിയിക്കും. യു.ഡി.എഫിന് യാതൊരു ഭയപ്പാടുമില്ല. തെറ്റുകള്‍ തുറന്നു സമ്മതിക്കാന്‍ യു.ഡി.എഫിന് മടിയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

രണ്ട് തവണ തോറ്റവര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന വ്യവസ്ഥയില്‍ ഇളവുണ്ടാകും. സ്ഥാനാര്‍ഥി പട്ടിക മൂന്നു ദിവസത്തിനകം പ്രഖ്യാപിക്കും. മുസ് ലിം ലീഗിലെ കെ.എം. ഷാജി സിറ്റിങ് മണ്ഡലമായ അഴീകോട് തന്നെ മത്സരിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ ഷാജി വിജയിക്കും. ഉറാപ്പാണ് എല്‍.ഡി.എഫ് എന്നാണ് പറയുന്നത്. എല്‍.ഡി.എഫിന് ജയിലാണ് ഉറപ്പുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ വിളിപ്പിച്ചിട്ടില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തെ കുറിച്ച്‌ ആരും തന്നോട് ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. എന്നാല്‍, അനൗദ്യോഗിക സംഭാഷണങ്ങളില്‍ ഈ വിഷയം കടന്നു വരാറുണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപി. സ്വാഭാവികമായും ഒരു പാര്‍ട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും എതിര്‍പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കും. എന്നാല്‍ തങ്ങളത് പ്രതീക്ഷിക്കുന്നില്ലെന്നും അത് കണ്ടല്ല തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ സുധാകരൻ വിമര്‍ശന ശരങ്ങളുമുയർത്തി .കോടിയേരിയുടെ ഭാര്യ വിനോദിനിക്ക് ഐ ഫോണ്‍ ലഭിച്ചതിനെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രമാണെന്നും വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുളളൂവെന്നും സുധാകരന്‍ പറഞ്ഞു.

കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം പണം ലഭിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമാക്കണം. ഏത് പശ്ചാത്തലത്തിലാണ് കോടിയേരി ബാലൃഷ്ണന്‍ അവധിയെടുത്തതെന്നും പറയണം.അദ്ദേഹത്തിന്റെ അനാരോഗ്യം മൂലമോ, രോഗം കൂടിയിട്ടോ അല്ല. വിദഗ്ദ്ധ ചികിത്സയ്ക്ക് പോകുന്നുവെന്ന് പറഞ്ഞിട്ട് ഒരു വിദഗ്ദ്ധ ചികിത്സയ്ക്കും കോടിയേരി പോയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഇത് ഒരു ചെറിയ പടക്കമാണ് വലിയ പടക്കം ഇതിന് പിറകേ പൊട്ടാനുണ്ട്. പിണറായിക്കെതിരേയും ഇ പി ജയരാജനെതിരേയും ഇന്നല്ലെങ്കില്‍ നാളെ ആരോപണങ്ങള്‍ ഉയരും. മുഖ്യമന്ത്രിയുടെ മകളുടെ ഐ ടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണെന്നും സുധാകരന്‍ ചോദിച്ചു. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഇവരുടെയെല്ലാം അവിഹിത സമ്പാദ്യത്തെ കുറിച്ചുളള അന്വേഷണവും നടപടിയും ഉണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Top