ഷുഹൈബ് വധം: പി ജയരാജന്റെ സെക്രട്ടറി സ്ഥാനം തെറിക്കും!..

കണ്ണൂർ : കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സി.പി.എമ്മിന് കനത്ത തിരിച്ചടി .പി.ജയരാജനെ സി.പി.എം സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കുമെന്നും സൂചന .ഷുഹൈബിന്റെ കൊലപാതകം കണ്ണൂരിലെ സി.പി.എമ്മിന് രാഷ്ട്രീയമായി തിരിച്ചടിയിലും കൂടുതൽ ഇടതുസർക്കാറിനും പിണറായി വിജയനും കനത്ത തിരിച്ചടി എന്ന വിലയിരുത്തൽ ആണ് പാർട്ടി എത്തിനിൽക്കുന്നത് .സി.പി.എമ്മിന്റെ പാർട്ടി സെക്രട്ടറിയുടെ ജാഗ്രതക്കുറവ് എന്ന വിലയിരുത്തലിലേക്ക് പാർട്ടി എത്തിയതായും സൂചന .ഗ്രൂപ്പ് പോരും സംഘടനാ ദുർബലവും ആയിരുന്ന കണ്ണൂരിലെ കോണ്‍ഗ്രസിന് ഇതിലൂടെ പുതുജീവന്‍ വന്നിരിക്കയാണ് .അതിനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വവും .മുസ്ലിം സമുദായത്തിനുള്ളിൽ വലിയ സ്വാധീനം ഉണ്ടായിരുന്ന പി.ജയരാജന്റെ സ്വാധീനവും ഈ കൊലപാതകത്തിലെ നഷ്ടമായിരിക്കിന്നു എന്നും പാർട്ടി വിലയിരുത്തുന്നു .അതിനാൽ ഷുഹൈബ് കൊലപാതകം കരുവാക്കി പി .ജയരാജനെ പാർട്ടിയും സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും സൂചനയുണ്ട് .ഒരു ചെറിയ രാഷ്ട്രീയ സംഘർഷവും അടിയും തിരിച്ചറിയും മാത്രം നടന്ന പ്രദേശത്ത് ശുഹൈബിന്റെ കൊല്ലുവാനുള്ള രാഷ്ട്രീയ പക സി.പി.എം നേതൃത്വത്തിനും ഇല്ലാ എന്നതും ചർച്ച ചെയ്യപ്പെടുന്നുണ്ട്. പിന്നെ എന്തിനാണ് .ഷുഹൈബ് കൊല്ലപ്പെട്ടത് എന്നതും ദുരൂഹമാണ് .പി.ജയരാജനെ ബലിയാടാക്കി പാർട്ടി മുഖം രക്ഷിക്കാനുള്ള നീക്കമെന്നും സൂചനകളുണ്ട് .

അതിനിടെ ശുഹൈബ് വധത്തിൽ പാർട്ടിക്കാർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ.കൊലപാതകത്തെ പാർട്ടി അപലപിക്കുന്നതായും കോടിയേരി പറഞ്ഞു.യഥാർത്ഥ പ്രതികളെ പൊലീസ് കണ്ടെത്തട്ടെയെന്നും കോടിയേരി പറഞ്ഞു.എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സിപിഎമ്മിലെ സ്ഥിരം ക്രിമിനൽ സംഘാംഗമാണെന്ന് ഇതിനോടകം വെളിപ്പെട്ടിട്ടുണ്ട്.ആകാശ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണെന്നാണ് പോലീസ് നൽകുന്ന വിവരം.തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകനായിരുന്ന വിനീഷിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യ പ്രതിയായ ആകാശ് ഇപ്പോൾ ജാമ്യത്തിലാണ്.ഇതിനുശേഷം നടന്ന സിപിഎം പ്രകടനത്തിൽ വിനീഷിനെ വെട്ടിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല എന്ന് ഇയാൾ മുദ്രാവാക്യം മുഴക്കിയത് പിന്നീട് വിവാദമായിരുന്നു.
Shuhaib-Jayarajan-

അതേസമയം കേസിൽ രണ്ടു സിപിഎം പ്രവർത്തകർ പൊലീസിനു മുൻപിൽ ഹാജരായി. തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിൻ എന്നിവരാണു മാലൂർ പൊലീസ് സ്റ്റേഷനിലെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരുന്നു. ഇവരുടെ സുഹൃത്ത് ശ്രീജിത്തിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീജിത്തിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് വിളിച്ചു വരുത്തിയതാണെന്നും പറയുന്നു.ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണു മൂന്നു പേരും. ഇവർ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരല്ല എന്നാണു സൂചന. അതേസമയം, കൊലപാതകം നടന്ന് ആറു ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് നാളെ മുതൽ സമരം ശക്തിപ്പെടുത്താനിരിക്കെ, സിപിഎം നേതൃത്വം ഡമ്മി പ്രതികളെ ഇറക്കിയതാണെന്നും ആരോപണമുണ്ട്. കോൺഗ്രസ് നേതാവ് കെ.സുധാകരൻ നാളെ രാവിലെ കണ്ണൂർ കലക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരം തുടങ്ങാനിരിക്കുകയാണ്.

യഥാർഥ പ്രതികളെ പൊലീസ് പിടികൂടുമെന്നു വിശ്വാസമില്ലാത്ത സാഹചര്യത്തിൽ, സിബിഐ അന്വേഷണം വേണമെന്നു ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷുഹൈബ് കൊല്ലപ്പെട്ട് അഞ്ചു ദിവസമായിട്ടും വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുക്കാൻ പൊലീസ് തയാറായിട്ടില്ലെന്നും പരാതിയുണ്ട്.പ്രദേശവാസികളായ നാലോ അഞ്ചോ പേരാണ് പ്രതികളെന്ന് ആദ്യ മൂന്നു ദിവസത്തിനുള്ളില്‍ത്തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ ഒരാള്‍ ജില്ലാ നേതാവിന്‍റെ ബന്ധുവും മറ്റൊരാള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ ആളുമാണെന്നും വിവരമുണ്ട്. അതേസമയം, കൊലപാതകം നടന്ന് ആറാം ദിവസവും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന്‍റെ കാരണം അവ്യക്തമാണ്.
കണ്ണൂരിൽ വ്യാപക തിരച്ചിൽ

അതേസമയം, പ്രതികളെക്കുറിച്ചു നിർണായക വിവരങ്ങൾ ലഭിച്ചെന്നാണു പൊലീസ് ഭാഷ്യം. അക്രമികൾ‌ക്കു പ്രാദേശിക സഹായം നൽകിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഒളിവിൽ കഴിഞ്ഞ സ്ഥലത്തു തന്നെയാണു ഷുഹൈബിന്റെ കൊലയാളികളും ഒളിവിൽ കഴിയുന്നത് എന്ന സൂചനയെ തുടർന്നു സിപിഎം ശക്തികേന്ദ്രമായ മുടക്കോഴി, പെരിങ്ങാനം, മച്ചൂർ മലകളിൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. അതീവരഹസ്യമായാണു റെയ്ഡ് നടത്തിയതെങ്കിലും വിവരം ചോർന്ന് അക്രമികൾ കടന്നുകളഞ്ഞിരിക്കാമെന്നാണു നിഗമനം.ടിപി കേസ് പ്രതികൾക്കു മുടക്കോഴിമലയിൽ ഒളിത്താവളമൊരുക്കാൻ സഹായിച്ച ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സിപിഎം പ്രാദേശിക നേതൃത്വവുമായി അടുത്ത ബന്ധമുള്ള ചിലരെ ചോദ്യംചെയ്തു വരുന്നു. ആർഎസ്എസ് പ്രവർത്തകൻ വിജീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തില്ലങ്കേരി സ്വദേശി കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിനു പിന്നിൽ വിശദമായ ആസൂത്രണമുണ്ടെന്നതിനും പൊലീസിനു തെളിവു ലഭിച്ചു.

ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ കൊടി സുനി അടക്കമുള്ള പ്രതികളെ പിടികൂടിയതു മുടക്കോഴി മലയിൽ നിന്നായിരുന്നു. യൂദ്ധ സമാനമായ സന്നാഹങ്ങൾ ഒരുക്കിയാണ് ഇന്നലെ മലകൾ വളഞ്ഞ് അരിച്ചുപെറുക്കിയത്. രണ്ടു ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യാനാകുമെന്നാണു പൊലീസ് പറയുന്നത്.എടയന്നൂർ, മട്ടന്നൂർ പ്രദേശങ്ങളിലെ റോ‍ഡരികിലെ സിസിടിവി ക്യാമറകളിൽ നിന്നു പ്രതികളുടെ കാറിന്റെ ദൃശ്യങ്ങൾ‌ ലഭിച്ചിരുന്നുവെങ്കിലും തിരിച്ചറിയാനായിട്ടില്ല. കൊലപാതകം കഴിഞ്ഞു മടങ്ങവേ അക്രമികൾ മറ്റൊരു വാഹനത്തിലേക്കു മാറിയതായി ദൃശ്യങ്ങളിലുണ്ട്. വാഹനം മാറിക്കയറാൻ സഹായിച്ചവരെയും പ്രതികൾക്കു താമസസൗകര്യം നൽകിയവരെയും തിരിച്ചറിഞ്ഞതായാണു സൂചന.മുന്നൂറോളം പേർ അടങ്ങുന്ന പൊലീസ് സംഘം ഇന്നലെ ഉച്ചയ്ക്കു ശേഷം പേരാവൂരിൽ കേന്ദ്രീകരിച്ച ശേഷമാണ് എസ്പി ജി.ശിവവിക്രം, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ, സിഐമാരായ എ.വി.ജോൺ(മട്ടന്നൂർ), എ.കുട്ടിക്കൃഷ്ണൻ(പേരാവൂർ) എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡിനു നീങ്ങിയത്. സായുധ സേനാംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.

Top