ജയരാജനെ ആഭ്യന്തരമ മന്ത്രിയാക്കാന്‍ ഫോട്ടോഷോപ്പില്‍ തലവെട്ടിയത് വിഎസിനെ; അമ്പാടിമുക്ക് സഖാക്കള്‍ക്കെതിരെ സിപിഎമ്മിനുള്ളില്‍ പടയൊരുക്കം

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ഭാവി ആഭ്യന്തരമന്ത്രിയാക്കാന്‍ ഫോട്ടോഷോപ്പില്‍ തലവെട്ടിയത് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ. ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകളുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്ന പി ജയരാജനെ ചിത്രീകരിച്ച് അമ്പാടി മുക്കിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫഌക്‌സാണ് വന്‍ വിവാദത്തിന് തിരകൊളുത്തിയത്. ആര്‍എസ്എസില്‍ നിന്ന് രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്ന പ്രവര്‍ത്തകരുടെ കേന്ദ്രമാണ് അമ്പാടി മുക്ക്.

 

നേരത്തെ ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന അമ്പാടിമുക്കില്‍നിന്ന് ഒരു സംഘം പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇവരാണ് അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. നവകേരളമാര്‍ച്ച് കാസര്‍ഗോട്ടുനിന്നു യാത്ര പുറപ്പെടുന്ന വേളയില്‍ അമ്പാടിമുക്കില്‍ പിണറായി വിജയനെ യുദ്ധഭൂമിയിലെ അര്‍ജുനനായും ജയരാജനെ തേരുതെളിക്കുന്ന ശ്രീകൃഷ്ണനായും അവതരിപ്പിച്ചു ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സിപിഎം പ്രതിരോധത്തിലായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളില്‍ ചേരിതിരിഞ്ഞ്് വിവാദങ്ങളും തുടങ്ങി ഇതോടെയാണ് ഫ്‌ളെക്‌സ് എടുത്തുമാറ്റാന്‍ തീരുമാനിച്ചത്. പോലീസ് സല്യൂട്ട് സ്വീകരിക്കുന്ന രീതിയിലാണു ജയരാജനെ ഫ്‌ളെക്‌സില്‍ ചിത്രീകരിച്ചിരുന്നത്. ശക്തനായ രാജാവിനു ശക്തനായ സൈന്യാധിപന്‍, ശക്തനായ മുഖ്യമന്ത്രിക്കു ശക്തനായ ആഭ്യന്തര മന്ത്രി എന്നിങ്ങനെ ബോര്‍ഡില്‍ എഴുതുകയും ചെയ്തിരുന്നു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2010 ഓഗസ്റ്റ് 15ന് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്നതിന്റെ ചിത്രത്തില്‍ വിഎസിനെ വെട്ടിമാറ്റി തത്സ്ഥാനത്ത് പി. ജയരാജനെ വച്ചാണ് ഫ്‌ളെക്‌സ് ബോര്‍ഡ് തയാറാക്കിയത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഎസിന്റെ ചിത്രം വെട്ടിമാറ്റി പി ജയരാജനെ തല്‍സ്ഥാനത്ത് സ്ഥാപിച്ചത് സിപിഎമ്മില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. വിഎസിനെ വെട്ടാന്‍ കണ്ണൂര്‍ ലോബി ലക്ഷ്യം വയ്ക്കുന്നതിനിടയില്‍ അമ്പാടിമുക്ക് സഖാക്കളുടെ ഈ തലവെട്ടിന് രാഷ്ട്രീയമാനവും കൈവന്നു. ബിജെപിയില്‍ നിന്ന് സിപിഎമ്മിലേക്കെത്തിയ പ്രവര്‍ത്തകര്‍ പൊതുവെ വിഎസ് വിരുദ്ധരായാണ് അറിയപ്പെടുന്നത്. ഈ സാഹചര്യത്തില്‍ വിഎസിന്റെ ഫോട്ടോഷോപ്പ് തലവെട്ടും പാര്‍ട്ടിക്കുള്ളില്‍ കാലാപത്തിന് കാരണ
ഫസല്‍, ഷുക്കൂര്‍ വധക്കേസുകളില്‍ പ്രതിയായിരിക്കുകയും ഫസല്‍ കേസില്‍ സിബിഐ അറസ്റ്റിനൊരുങ്ങുകയും ചെയ്യുന്നതിനിടയിലാണു പി. ജയരാജനെ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരമന്ത്രിയാക്കുമെന്ന സൂചന നല്‍കി ഫല്‍ക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിര്‍പക്ഷം ഇത് പ്രചാരണായുധമാക്കുമെന്നും മുന്നണിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലില്‍ പാര്‍ട്ടി നേതൃത്വം തന്നെ ഇടപെട്ട് ഫല്‍ക്‌സ് ബോര്‍ഡ് ഇന്നലെ രാത്രി നീക്കം ചെയ്തുവെന്നാണ് അറിയുന്നത്.
ഫസല്‍ വധക്കേസില്‍ സിബിഐ പ്രതിയാക്കിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പി. ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. മുന്‍കൂര്‍ജാമ്യം തേടി മൂന്നുതവണ ജയരാജന്‍ തലശേരി സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളുകയായിരുന്നു.

Top