പിണറായിയെ വെല്ലുവിളിച്ച് രാഹുല്‍ ഈശ്വര്‍: സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച് രാഹുല്‍ ഈശ്വര്‍. 51 യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത് പച്ചക്കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു.

സന്നിധാനത്ത് 51 യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ അതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. കനകദുര്‍ഗയും ബിന്ദുവും മഞ്ജുവും കയറിയത് ചിലപ്പോള്‍ സത്യമായിരിക്കും. പക്ഷെ മറ്റുള്ളര്‍ കയറിയെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. ശബരിമല യുവതിപ്രവേശനം റിവ്യൂഹര്‍ജിയ്ക്ക് അല്‍പ്പം ക്ഷീണമുണ്ടാക്കും. എന്നിരുന്നാലും സുപ്രീം കോടതിയില്‍ സത്യം തെളിഞ്ഞ് കേസ് വിജയിക്കുക തന്നെ ചെയ്യുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.
51 യുവതികളുടെ പേര് വിവരങ്ങള്‍ അടങ്ങിയ പട്ടിക സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സ്വദേശികളാണ് പട്ടികയില്‍ ഏറെയുമുള്ളത്.

Top