പിണറായി വിജയന് കെ കരുണാകരന്റെ ശൈലി!..കരുണാകരന് ശേഷം പിണറായി വിജയന്‍! മുഖ്യമന്ത്രിയെ പുകഴ്ത്തി കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍

കോഴിക്കോട് :മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാളാണ് പിണറായി വിജയനെന്നും മുരളീധരന്‍ പ്രശംസിച്ചു. കെ കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയന് !.കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായി വിജയനാണ്. എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് പിണറായി വിജയന്’ എന്നായിരുന്നു നേതൃയോഗത്തില്‍ കെ മുരളീധരന്‍ പറഞ്ഞത്. എല്ലാ സാമുദായിക സംഘടനകളുമായിട്ടും നല്ല ബന്ധം പുലര്‍ത്തണം. പറയുമ്പോള്‍ കൈയ്യടിക്കാന്‍ നമ്മുടെ പാര്‍ട്ടിയില്‍ എല്ലാവരും ഉണ്ടാവും.പക്ഷെ വോട്ട് ചെയ്യാന്‍ ആരും ഉണ്ടാവില്ല. കെ കരുണാകരന്റെ കാലത്തും ഉമ്മന്‍ചാണ്ടിയുടെ കാലത്തും എല്ലാ സാമുദായിക നേതാക്കളുമായും നല്ല ബന്ധമാണ്. അത് കാത്തുസൂക്ഷിക്കണം എന്നാണ് എംപി വിമര്‍ശനാത്മകമായി പറഞ്ഞത്.

പാര്‍ട്ടിയ്ക്ക് പാര്‍ട്ട് ടൈം ജോലിക്കാരെ വേണ്ടെന്നും മുഴുവന്‍ സമയ പ്രവര്‍ത്തകരെ മതിയെന്നും കെ മുരളീധരന്‍ കൂട്ടിചേര്‍ത്തു. എല്ലാ ജോലിയും കഴിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ട് കാര്യമില്ല.ഫുള്‍ടൈം പ്രവര്‍ത്തിച്ചാലേ കാര്യമുള്ളു. യോഗത്തിന് വിളിക്കുമ്പോള്‍ ഓഫീസില്‍ ഇന്‍സ്‌പെക്ഷന് ആള് വരും എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് എംപി പറഞ്ഞു. അച്ചടക്കം താനുള്‍പ്പെടെ എല്ലാവര്‍ക്കും ബാധകമാണ്. ഇനി വിട്ടുവീഴ്ച ഇല്ല. ശീലങ്ങള്‍ മാറണം. തെരഞ്ഞെടുപ്പ് വരുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ പാര വയ്ക്കുന്ന ആളുകള്‍ പാര്‍ട്ടിക്ക് വേണ്ട.ആദര്‍ശത്തിന്റെ പേരിലല്ല ഇപ്പോള്‍ മൂന്നുേപര്‍ പാര്‍ട്ടി വിട്ടത്. എ കെ ജി സെന്ററില്‍ സ്വീകരിക്കുന്ന തരത്തില്‍ അവര്‍ അധ:പതിച്ചു. ജി സുധാകരനെ പുറത്താന്‍ നോക്കുന്ന പാര്‍ട്ടിയിലേക്കാണ് അവര്‍ പോയതെന്നും കെ മുരളീധരന്‍ പറഞ്ഞു.

Top