സമസ്തേ ഇത്രയും വേണ്ടായിരുന്നു!!കണ്ണൂരിലെ ഈ സഖാവിനെ അറിയില്ലേ ?

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിക്കാന്‍ തനിക്ക് അവസരം നല്‍കിയ നിലമ്പൂര്‍ കാളികാവിലെ വാഫി സെന്റര്‍ പ്രിന്‍സിപ്പല്‍ ഡോ. ലുക്മാന്‍ വാഫി ഫൈസി അസ്ഹരിയെയും, ഡയറക്ടര്‍ ഇബ്രാഹിം ഫൈസിയെയും സമസ്ത പുറത്താക്കിയെന്ന് സിപിഎം നേതാവ് പി ജയരാജന്‍. പി. ജയരാജന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കു വെച്ചത്. പൗരത്വം എന്ന വിഷയത്തില്‍ സംസാരിച്ചതാണോ ചിലരെ ചൊടിപ്പിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജയരാജന്‍ ചോദിക്കുന്നു.

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

2020 ഫെബ്രുവരി പത്താം തീയ്യതി നിലമ്പൂര്‍ കാളികാവ് എന്ന സ്ഥലത്ത് ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍, അവിടെയുള്ള വാഫി സെന്റര്‍ സന്ദര്‍ശിച്ചത് ഞാന്‍ ഫെയ്‌സ് ബുക്കില്‍ ഫോട്ടോ സഹിതം കുറിച്ചിരുന്നല്ലൊ? എന്റെ ഒരു പ്രിയ സുഹൃത്ത് ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ചാണ് അവിടെ സന്ദര്‍ശിച്ചത്. ഞങ്ങള്‍ നടത്തുന്ന കണ്ണൂരിലെ സാന്ത്വന പരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ മതിപ്പുള്ള ആ സുഹൃത്ത്, നിലമ്പൂരില്‍ അതേ പോലെ പ്രവര്‍ത്തിക്കുന്ന വാഫി സെന്റര്‍ സന്ദര്‍ശിക്കുന്നത് നന്നായിരിക്കും എന്നഭിപ്രായപ്പെട്ടു.

Top