പ്രവർത്തകർക്ക് ആവേശമെങ്കിലും വടകരയിൽ വിജയ പ്രതീക്ഷയില്ലാത്ത മുരളി!!..

കണ്ണൂർ :കോൺഗ്രസ് പ്രവർത്തകർക്ക് കടുത്ത ആവേശം വിതറിയെങ്കിലും കനത്ത പരാജയം ലക്‌ഷ്യം വെച്ച് തന്നെയാണ് കെ.മുരളീധരന്റെ മാസ് എൻട്രി !വടകര മണ്ഡലത്തിൽ ഇത്തവണ യാതൊരുവിധത്തിലും വിജയ പ്രതീക്ഷ വെക്കാനാവില്ല എന്ന് കോൺഗ്രസുകാർക്ക് എല്ലാവര്ക്കും അറിയാം .അത് മുല്ലപ്പള്ളി രാമചന്ദ്രനും അറിയാം എന്നതിനാൽ ആണ് മത്സര രംഗത്ത് നിന്നും മാറി നിന്നത് .കാഴ്\ഹിഞ്ഞതവണത്തേക്കാൾ കടുത്തതാണ് ഇത്തവണ മത്സരം .കഴിഞ്ഞതവണ വീരേന്ദ്രകുമാറിന്റെ ജനതാദൾ യു.ഡി.എഫിനൊപ്പം ഉണ്ടായിട്ടും നിസാര വോട്ടിനാണ് മുല്ലപ്പള്ളി വിജയിച്ചത് .കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ,കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലമാണ് വടകര ലോക്സഭാ നിയോജകമണ്ഡലം.കഴിഞ്ഞതവണ മുല്ലപ്പള്ളിയുടെ ഭൂരിപക്ഷം 3306 ആയിരുന്നു .എന്നാൽ നിയമസഭാ തിരെഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിൽ നിന്നും ഇടതുപക്ഷത്തിനുള്ള ഭൂരിപക്ഷം 76991 വോട്ടുകളാണ് .

വടകര ലോക്സഭാ മണ്ഡലത്തില് ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ,തലശ്ശേരി , കൂത്തുപറമ്പ്, നാദാപുരം, വടകര, പേരാമ്പ്ര, കൊയിലാണ്ടി,എന്നീ സീറ്റുകളിൽ എൽഡിഎഫും കുറ്റ്യാടി യുഡിഎഫും വിജയിച്ചു .

2016 ലെ ജയിച്ച സ്ഥാനാര്തികളുടെ ഭൂരിപക്ഷം :തലശ്ശേരി 34417 ,കൂത്തുപറമ്പ് 12291,നാദാപുരം4759, വടകര 9511, പേരാമ്പ്ര 4101,കൊയിലാണ്ടി 13369,ആകെ :78448 -എല്ലാം ഇടതുപക്ഷം .കുറ്റ്യടിയില്‍ വിജയിച്ചത് യൂഡിഎഫും ,ഭൂരിപക്ഷം 1157 വോട്ടും .മൊത്തം രണ്ടു മുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം 77291 വോട്ട് ഇടതുപക്ഷത്തിനുണ്ട് .മാത്രമല്ല അന്ന് യുഡിഎഫിനൊപ്പം ഉണ്ടായിരുന്ന ജനതദൾ ഇത്തവണ ഇടതുപക്ഷത്തിനൊപ്പവും ആണ്.അതിനാൽ തന്നെ ഒരുലക്ഷം വോട്ടിനു മുരളീധരൻ തോൽക്കും എന്നാണ് ഇടതുപക്ഷ പ്രചാരണം .

മണ്ഡലത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനു പകരം വയ്ക്കാവുന്നൊരു പേരില്ലെന്ന അങ്കലാപ്പിലായിരുന്നു കോൺഗ്രസ്. മൂന്നു ദിവസം മുൻപു ചോദിച്ചപ്പോൾ ‘നോ’ ആയിരുന്നു മുരളിയുടെ മറുപടി. വയനാട്ടിൽ മത്സരിക്കാനുളള തന്റെ താൽപര്യം തള്ളിക്കളഞ്ഞത് അദ്ദേഹം അപ്പോൾ കണക്കിലെടുത്തിട്ടുണ്ടാകാം. സുരക്ഷിത സീറ്റായ വയനാടിനായി സിറ്റിങ് എംഎൽഎയെ ഇറക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പു വന്നാൽ എളുപ്പമാകുമോയെന്ന ആശങ്കയും ഉന്നയിക്കപ്പെട്ടു. എന്നാൽ വടകര കുഴഞ്ഞുമറിഞ്ഞപ്പോൾ ഉപതിരഞ്ഞെടുപ്പിന്റെ കാര്യം അപ്പോൾ നോക്കാമെന്നായി.

ആർഎംപിയുടെയും മുസ്‍ലിം ലീഗിന്റെയും ഇടപെടൽ സ്ഥാനാർഥിത്വത്തിൽ നിർണായകമായി. കെ.കെ. രമ തന്നെ മുരളിയെ ഫോണിൽ വിളിച്ചു. ലീഗ് നേതൃത്വവും ബന്ധപ്പെട്ടു. വടകരയിൽ ദുർബല സ്ഥാനാർഥിയെ നിർത്തുന്നതു തങ്ങളുടെ സാധ്യതകളെ കൂടി ബാധിക്കുമെന്ന് അയൽ മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ എം.കെ. രാഘവനും (കോഴിക്കോട്), കെ. സുധാകരനും (കണ്ണൂർ) നേതാക്കളെ അറിയിക്കുകയും ചെയ്തു.

ഇതിനിടെ, ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുരളിയുമായി സംസാരിച്ചു. സമ്മതം കിട്ടിയതോടെ മുല്ലപ്പള്ളിയെ വിവരം അറിയിച്ചു. മുൻ കോഴിക്കോട് എംപി കൂടിയായ മുരളിയുടെ വടകരയിലേക്കുള്ള വരവ് മലബാറിലെങ്ങും യുഡിഎഫിന് അനുകൂലമായ മാറ്റങ്ങളുണ്ടാക്കുമെന്ന വിലയിരുത്തലാണു കോൺഗ്രസിനും മുസ്‍ലിം ലീഗിനുമുള്ളത്. മുൻ കെപിസിസി പ്രസിഡന്റ് കൂടിയായ അദ്ദേഹം വന്നതോടെ കോൺഗ്രസ് പട്ടികയ്ക്കു കൂടുതൽ കരുത്തും ഗൗരവവുമായി. 4 സീറ്റുകളെച്ചൊല്ലിയുള്ള തർക്കം തീർന്നപ്പോൾ ടി. സിദ്ദിഖ് (വയനാട്), അടൂർ പ്രകാശ് (ആറ്റിങ്ങൽ), ഷാനിമോൾ ഉസ്മാൻ (ആലപ്പുഴ) എന്നിവരും ആവേശകരമായ മത്സരം സമ്മാനിക്കാൻ കഴിയുന്നവരാണെന്നു പാർട്ടി പ്രതീക്ഷിക്കുന്നു.

അതേസമയം വടകരയില്‍ കോണ്‍ഗ്രസ് ലീഗ് ബിജെപി സഖ്യത്തിന് സാധ്യതയെന്ന് സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്‍. വടകരയിൽ എൽ ഡി എഫിനെ എതിർക്കുന്നവരെല്ലാം ഒന്നിക്കാൻ സാധ്യതയുണ്ട്. 91 ലെ കോലീബി സഖ്യം ആവർത്തിച്ചേക്കുമെന്നും ജയരാജന്‍ പറ‍ഞ്ഞു.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top