രമ്യ ഹരിദാസ് വിറപ്പിക്കുന്നു!!ആലത്തൂരിൽ ചെങ്കൊടി വീഴും !

ആലത്തുരിൽ മത്സരിക്കുന്ന രമ്യ ഹരിദാസ് ഇടത്തുകേന്ദ്രങ്ങളെ വിറപ്പിക്കുന്ന പ്രചാരണവുമായി മുന്നേറുകയാണ് !!ഇടതുകോട്ട എന്ന് പറയുന്ന ആലത്തൂരിൽ ചെങ്കൊടി വീഴും എന്നുതന്നെയാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന സൂചനകൾ !.ദീപാനിഷാന്ത്‌ ഉയർത്തിവിട്ട ആരോപണം അതിശക്തമായി തരത്തിൽ രമ്യക്ക് അനുകൂലമാക്കാൻ കഴിഞ്ഞപ്പോൾ പ്രചാരണത്തിൽ ബഹുദൂരം മുന്നിൽ എത്തിയിരുന്നു .അതിനുശേഷം എൽഡിഎഫ് കൺവീനർ എ .വിജയരാഘവന്റെ വിവാദ പരാമർശം കൂടി രമ്യക്ക് അനുകൂലമായിരിക്കയാണ് .

രമ്യ പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയിരുന്നു. ആ കുട്ടിയുടെ അവസ്ഥ ഇനി എന്താകുമെന്ന് അറിയില്ലെന്നാണ് വിജയരാഘവൻ പറഞ്ഞത്. പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് അധിക്ഷേപം.മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിനിടെയാണ് അധിക്ഷേപം. കോൺഗ്രസ്, ലീഗ് സ്ഥാനാർഥികൾ പാണക്കാട് തങ്ങളെ കാണാൻ നിരനിരയായി വന്നുകൊണ്ടിരിക്കുന്നു. എന്തിനാണ് മുരളീധരൻ അടക്കമുള്ളവർ പ്രചാരണത്തിന് മുൻപ് തങ്ങളെ കാണാൻ എത്തുന്നതെന്ന് വിജയരാഘവൻ പ്രസംഗത്തിനിടെ ചോദിച്ചു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി പാണക്കാട് തങ്ങളെ തറവാട്ടിലെത്തി കണ്ടു. അതിന് ശേഷം ആ പെൺകുട്ടി പി.കെ കുഞ്ഞാലിക്കുട്ടിയെ വീട്ടിൽ പോയി കണ്ടു. ആ കുട്ടിയുടെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നുമായിരുന്നു വിജയരാഘവന്‍റെ വിവാദ പരാമര്‍ശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top