ജയരാജൻ പാവപ്പെട്ടവൻ!..വാൾ പോസ്റ്റ് ഒട്ടിക്കുന്ന സാദാ സഖാവിനെ പാർട്ടി കൈവിടുന്നു..?

കണ്ണൂർ :വാൾ പോസ്റ്റ് ഒട്ടിക്കുന്ന സാദാ സഖാവാണ്  കണ്ണൂരിലെ സി.പി.എം പ്രവർത്തകരുടെ കണ്ണിലുണ്ണിയായ പി ജയരാജൻ . മകൻ വിദേശത്തും, ബിസിനസുകാരനുമല്ല ..പി.ജയരാജൻ പ്രതിസന്ധിയിലാണ് പാർട്ടിയിൽ .പാർട്ടിയിൽ മുന്നേനോട്ടക്കാരനായ ജയരാജന്റെ നില ഷുഹൈബ്  വധത്തോടെ കൂടുതൽ പരുങ്ങലിലായി.കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ജയരാജൻ തെറിക്കുമെന്നുള്ള സൂചനകളാണിപ്പോൾ പുറത്തുവരുന്നത് . .ജയരാജൻ
സ്വന്തം രക്തവും, ശരീരവും പാർട്ടിക്കായി ഹോമിച്ചു. കുടുംബം ഒരു നേട്ടവും ഉണ്ടാക്കിയില്ല.മകൻ പോലും ഇപ്പോഴും വാൾ പോസ്റ്റ് ഒട്ടിച്ച് നടക്കുന്നു. എന്നാൽ കോടിയേരിയുടേയും, പിണറായിയുടേയും, ഒക്കെ മക്കൾ ഇന്ന് എവിടെ..അവർ കൈയ്യാളുന്നത് ശതകോടികളുടെ ബിസിനസ്. വാസം പോലും യൂറോപ്പിലും ഗൾഫിലും ഉണ്ട് എന്നാരോപണം ഉള്ളപ്പോഴാണ് ഈ പച്ചയായ സഭാവിന്റെ ജീവിതം ഉയർന്നു നിൽക്കുന്നത് .കണ്ണൂരിലെ സഖാക്കളുടെ കണ്ണിലുണ്ണി.

ഇതാണ് ജയരാജൻ …ശരീരമാകെ വെട്ടി നുറുക്കി തുന്നി ചേർത്ത് ജീവിക്കുന്ന മനുഷ്യൻ..കൈകൾക്ക് ശേഷിയില്ല, ഒരു കൈ കൃത്രിമം..സഹായം ചോദിക്കുന്ന സഖാവിനു ഹൃദയം എടുത്ത് കൊടുക്കുന്ന പ്രവർത്തകരുടെ കൺ കണ്ട ദൈവം…സുഹൃത്തുക്കൾ വൻ സാമ്പത്തിക ശേഷിയിൽ എത്തിയപ്പോഴും ദരിദ്രമായി ഇന്നും ഒന്നും നേടാതെ ജീവിക്കുന്ന സഖാവ്‌ പി.ജയരാജൻ…അദ്ദേഹം ജീവിതത്തിലേ ഏറ്റവും വലിയ പ്രതിസന്ധിയിൽ.
പാർട്ടി സമ്മേളനങ്ങളിൽ കടുത്ത വിമർശനം. സഹായിക്കാൻ ഉറ്റ കൂട്ടുകാർ പിണറായിയും, കോടിയേരിയും, എം.വിയും കൂടെ ഇല്ല. എന്നാൽ പ്രവർത്തകർ ഉണ്ട്. പക്ഷേ പാർട്ടി നടപടിയുടെ വാൾ എടുത്താൽ അവിടെ പ്രവർത്തകരും അച്ചടക്കത്തോടെ പി.ജയരാജനെ തള്ളിപറയും. ശുഹൈബ് കൊലക്കേസിൽ പി. ജയരാജനെ ബലിയാടാക്കാനൊരുങ്ങി സിപിഎം കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും. പാർട്ടിയിൽ കലാപമാവുകയാണ്‌ ആ കൊലപാതകം. ശുഹൈബിനേ എന്തിനു കൊന്നു? ചോദിക്കുന്നത് സി.പി.എം തന്നെ. ചോദ്യം കൊള്ളുന്നത് പി.ജയരാജനും. പാർട്ടിയിൽ വൻ സംവാദം നടക്കുന്നു. ഒത്തു തീർപ്പ് ശ്രമങ്ങൾ വിഫലമായതോടെ ശുഹൈബ് കൊലക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ പ്രതിക്കൂട്ടിലേക്ക്. പതിവ് ശൈലിയിൽ കൊല നടത്തി കൈ കഴുകാനുള്ള ജയരാജന്‍റെ ശ്രമത്തിനാണ് ഇത്തവണ കടുത്ത തിരിച്ചടി നേരിടുന്നത്. പാർട്ടി സംസ്ഥാന സമ്മേളനത്തിലും ജയരാജൻ ഒറ്റപ്പെട്ടതോടെ കേസിൽ ജയരാജനെ പ്രതിചേർത്തേക്കുമെന്നും സൂചനകൾ പുറത്തു വന്നിട്ടുണ്ട്.pinarayi_jayarajan

ജയരാജൻ ഊരാ കുടുക്കിലേക്ക്

ഇതിനിടെ ശുഹൈബിനെ കൊലപ്പെടുത്തിയെന്ന പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത തില്ലങ്കരി ആകാശ് സംഭവ സമയം ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള തെളിവുകളുമായി പിതാവ് രംഗത്തെത്തി. ആകാശിന്‍റെ മൊഴിയും പിതാവിന്‍റെ വെളിപ്പെടുത്തലും വിരൽ ചൂണ്ടുന്നത് സിപിഎം ജില്ലാ സെക്രട്ടറിയിലേക്കാണ്. ഇതിനിടെ ശുഹൈബിന്‍റെ കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള കോൺഗ്രസ് സമരം ഒത്തു തീർക്കാനുള്ള ജയരാജന്‍റെ ശ്രമങ്ങളും പാളി. ഇതോടെ കേസിൽ സർക്കാരും മുഖ്യമന്ത്രിയും പ്രതിരോധത്തിലുമായി. കേസിൽ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ സർക്കാർ നിർബന്ധിതരാകുമെന്നാണ് നിലവിലെ സൂചനകൾ മുന്നറിയിപ്പ് നൽകുന്നത്. ഇതിനായി പി. ജയരാജനെ ബലിയാടാക്കാനും പാർട്ടി മടിച്ചേക്കില്ല.

ശുഹൈബ് വധം പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിയെന്നും പൊതുജനങ്ങൾക്കിടയിൽ സംഭവം പാർട്ടിയുടെ വില കളഞ്ഞെന്നും സംസ്ഥാന സമ്മേളനത്തിൽ നേതാക്കൾ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. പാർട്ടി സെക്രട്ടറിയുടെ മക്കൾ നടത്തിയ സാമ്പത്തിക ഇടപാടുകൾ നേരത്തെ പാർട്ടിയെ നാണം കെടുത്തിയിരുന്നു. സർക്കാരിന്‍റെ വികസന വിരുദ്ധ നടപടികൾ, മുഖ്യമന്ത്രിയുടെ മാധ്യമ വിരുദ്ധത എന്നിവ പാർട്ടിയെയും സർക്കാരിനെയും പൊതുജനങ്ങൾക്ക് അന്യമാക്കുന്നതിനിടെയാണ് ശുഹൈബ് വധമെന്നാണ് പാർട്ടി സമ്മേളനം വിലയിരുത്തിയത്.ഇത്തരം ഒരു സാഹചര്യത്തിൽ പാർട്ടിയുടെയും സർക്കാരിന്‍റെയും പ്രതിഛായ തിരികെ കൊണ്ടു വരേണ്ടത് അടിയന്തിര ആവശ്യമാണ്. ഇതിനു സാധിച്ചില്ലെങ്കിൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി കനത്ത വില നൽകേണ്ടി വരുമെന്നും മുതിർന്ന നേതാക്കൾ മുന്നറിയിപ്പ് നൽകി.പി. ജയരാജൻ നേതൃത്വം നൽകുന്ന കണ്ണൂർ ലോബിയുടെ വളർച്ച തടയ‍ണമെന്ന ആവശ്യമാണ് യെച്ചൂരി ഉൾപ്പെടെയുള്ളവർ മുന്നോട്ട് വച്ചത്. ഈ സാഹചര്യത്തിൽ പി. ജയരാജനെ പ്രതിചേർത്ത് കേസിൽ ജനപ്രീതി നേടാനും മടിക്കേണ്ടതില്ലെന്നും സമ്മേളനത്തിൽ നീരീക്ഷണമുണ്ടായിട്ടുണ്ട്.

കണ്ണൂരിൽ പിണറായിയേക്കാൾ പ്രവർത്തകർ സ്നേഹിക്കുന്നത് പി.ജയരാജനേയാണ്‌. അത് ഒരു ആവേശവും വ്യക്തി പൂജയും ദൈവ സ്ഥാനവും ഒക്കെയാണ്‌ അണികൾക്ക്. ഇത് പലനാളായി സംസ്ഥാന നേതൃത്വം അപലപിക്കുന്നു. വ്യക്തി പൂജ പാടില്ലെന്ന് പലപ്പോഴും മുന്നറിയിപ്പ് നല്കുന്നു. എന്നാൽ താൻ കുടുങ്ങിയാൽ… സർക്കാർ തന്നെ താഴെ വീഴുമെന്ന ഭീഷണിയാണ് ജയരാജൻ മുഴക്കുന്നതത്രേ. ടി.പി. കേസിൽ ഉൾപ്പെടെ പാർട്ടി നടത്തിയ നീക്കങ്ങൾ എല്ലാം ജയരാജന്‍റെ പക്കൽ ഭദ്രമാണ്. ഇത്തരം സാഹചര്യത്തിൽ ജയരാജനെ തൊടാൻ പാർട്ടിയും സർക്കാരും ഒന്നു മടിക്കും. ടി.പി വധം ഇപ്പോഴും പുകയുകയാണ്‌. കെ.കെ രമ ദില്ലി എ.കെ.ജി മന്ദിരത്തിനു മുന്നിൽ സമരത്തിലാണ്‌.

ഷുഹൈബ് വധത്തില്‍ പോലീസ് അന്വേഷണത്തിലല്ല, പാര്‍ട്ടി അന്വേഷണത്തിലാണ് വിശ്വാസമെന്ന ജയരാജന്റെ ഇന്നലത്തെ പ്രസ്താവനയാണ് പിണറായിയെ പ്രകോപിപ്പിച്ചത്. കുറ്റവാളികളെ കണ്ടെത്തേണ്ട ചുമതല പാര്‍ട്ടിയുടേതല്ലെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. ഇന്നു രാവിലെ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതിനു മുന്‍പ് പിണറായിയും കോടിയേരിയും ജയരാജനുമായി ചര്‍ച്ച നടത്തിയിരുന്നു.പാര്‍ട്ടി സമ്മേളനത്തെ തന്നെ നിഴലിലാക്കിയ ഷുഹൈബ് വധത്തില്‍ സംസ്ഥാന നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ട്. ഷുഹൈബ് വധത്തെ കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും സമ്മേളനത്തില്‍ സംസാരിച്ച വി.എസ് അച്യുതാനന്ദനും എം.എ ബേബിയും എളമരം കരീമും അടക്കമുള്ള പ്രതിനിധികള്‍ എല്ലാം തന്നെ അക്രമ, കൊലപാതക രാഷ്ട്രീയത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു.

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ ഉള്‍പ്പെട്ട ദുബായ് സാമ്പത്തിക വിവാദം ഒന്നു ആറിത്തണുത്ത് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേയ്ക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് ആരോപിക്കപ്പെട്ട ഷുഹൈബ് വധക്കേസ് പുതിയ തലവേദനയായി. സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ ഷുഹൈബ് വധം കാരണമാക്കി കണ്ണൂര്‍ നേതൃത്വവും സിപിഎം സംസ്ഥാന നേതൃത്വവും തമ്മില്‍ ഇടയുന്നതാണ് കേരളരാഷ്ട്രീയം കണ്ടുകൊണ്ടിരിക്കുന്നത്.

ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിക്കു പാര്‍ട്ടി ബന്ധമില്ലെന്ന മറ്റു നേതാക്കളുടെ വാദം തള്ളി സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ രംഗത്ത് വന്നത് കഴിഞ്ഞ ദിവസമായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ജയരാജന്റെ പ്രസ്താവന തള്ളിക്കൊണ്ടു സംസ്ഥാന സെക്രട്ടറി കോടിയേരിയും പരസ്യ പ്രതികരണം നടത്തി. ആകാശ് സി.പി.എം. പ്രവര്‍ത്തകനല്ലെന്നു പറഞ്ഞിട്ടില്ലെന്നും കൃത്യത്തില്‍ അയാളുടെ പങ്ക് അന്വേഷിക്കുമെന്നും പോലീസിന്റെ അന്വേഷണം ശരിയാണോയെന്നു പരിശോധിക്കുമെന്നും ജയരാജന്‍ പറഞ്ഞു. പോലീസ് അന്വേഷണത്തേക്കാള്‍ പാര്‍ട്ടി അന്വേഷണമാണ് പ്രധാനമെന്ന സൂചനയില്‍ ഇക്കാര്യം പാര്‍ട്ടിക്കും അന്വേഷിക്കേണ്ടതുണ്ടെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്.

എന്നാല്‍ ജയരാജനെ തള്ളിക്കൊണ്ടു കോടിയേരി ഇന്ന് രംഗത്ത് വന്നു. പോലീസിന്റെയും കോടതിയുടെയും പണി പാര്‍ട്ടി ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു കോടിയേരിയുടെ വാദം. അവര്‍ കുറ്റവാളിയാണോ എന്ന തീരുമാനം കോടതിയാണ് എടുക്കേണ്ടതെന്നുമാണ് തൃശൂരില്‍ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം കോടി മാധ്യമങ്ങളോട് പറഞ്ഞത്. ഷുഹൈബിന്റെ കൊലപാതകത്തെ സിപിഎം തള്ളിപ്പറഞ്ഞതാണ്. പാര്‍ട്ടി അംഗങ്ങളുണ്ടെങ്കില്‍ നടപടിയെടുക്കും. എന്നാല്‍ പോലീസ് പ്രതി ചേര്‍ത്താല്‍ ഉടന്‍ നടപടി എടുക്കാനാകില്ലെന്ന് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

Top