ജയരാജൻ സി.ബി.ഐ മുമ്പാകെ ഹാജരാകില്ല,ജയരാജന്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജൻ സി.ബി.ഐ മുമ്പാകെ ഹാജരാകില്ല.പി.ജയരാജന്‍ തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ചോദ്യം ചെയ്യലിന് ഹാജരായാല്‍ സി.ബി.ഐ തന്നെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ജയരാജന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.സി.ബി.ഐയെ ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തലശ്ശേരി ഗസ്റ്റ്ഹൗസില്‍ ചൊവ്വാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ട് ഇന്നലെ സി.ബി.ഐ നോട്ടീസ് നൽകിയിരുന്നു. ഈ മാസം അഞ്ചിന് ഹാജാരാവാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശാരീരികാവശതകള്‍ കാരണം ഹാജരാകാനാവില്ലെന്ന് അഭിഭാഷകന്‍ മുഖേന ജയരാജന്‍ അറിയിച്ചിരുന്നു. ഇത് നാലാം തവണയാണ് പി. ജയരാജന് സി.ബി.ഐ നോട്ടീസ് നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യതവണ സി.ബി.ഐയുടെ തിരുവനന്തപുരം ഓഫിസില്‍ ഹാജരായ അദ്ദേഹത്തെ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തു. രണ്ടാംതവണ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ഹാജരായില്ല. അതേസമയം, ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി ഫയല്‍ ചെയ്തു. സി.ബി.ഐ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുന്നുവെന്ന് കാണിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജയരാജന്‍ അന്ന് കോടതിയെ സമീപിച്ചത്. എന്നാല്‍, മനോജ് വധക്കേസില്‍ ജയരാജനെ പ്രതി ചേര്‍ത്തിട്ടില്ലെന്ന സി.ബി.ഐ വാദം അംഗീകരിച്ച കോടതി ഹരജി തള്ളുകയായിരുന്നു.

2014 സെപ്റ്റംബര്‍ ഒന്നിനാണ് വീട്ടില്‍നിന്ന് കാറില്‍ തലശ്ശേരിയിലേക്കുള്ള യാത്രക്കിടെ മനോജ് കൊല്ലപ്പെട്ടത്. വാനിനുനേരെ ബോംബെറിഞ്ഞശേഷം മനോജിനെ വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 1999 ആഗസ്റ്റ് 25ന് തിരുവോണ നാളില്‍ പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്.

Top