ജയരാജന് ഭാഗീക പിന്തുണയുമായി ലീഗ്,യുഎപിഎ കരിനിയമം ചുമത്തിയത് അംഗീകരിക്കാനാകിലെന്ന് കുഞ്ഞാലിക്കുട്ടി.

കണ്ണൂര്‍:സിപിഎം ജില്ല സെക്രട്ടറി പി ജയരാരാജനെതിരായ കേസില്‍ ലീഗിന്റെ ഭാഗീക പിന്തുണ.യുഎപിഎ ചുമത്തിയത്തിയതിനെതിരായാണ് മുസ്ലീം ലീഗ് രംഗത്ത് വന്നിരിക്കുന്നത്.ജയരാജനെതിരെ യുഎപിഎ ചുമത്തിയത് അംഗീകരിക്കാനാകില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.കരിനിയമമാണ് യുഎപിഎ എന്നാണ് ലീഗിന്റെ അഭിപ്രായമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികള്‍ക്ക് നേരെ യുഎപിഎ ചുമത്തിയത് യുഡിഎഫ് സര്‍ക്കാരായിരുന്നു.കോണ്‍ഗ്രസ്സില്‍ നിന്ന് പോലും സിബിഐയുടെ ജയരാജനെതിരായ കേസെടുക്കലിനെതിരെ കാര്യമായ എതിര്‍ശബദം ഉയര്‍ന്നിരുന്നില്ല.ഈ സാഹചര്യത്തിലാണ് മുസ്ലീം ലീഗ് ഭാഗീകമായെങ്കിലും ജയരാജനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.കുഞ്ഞാലികുട്ടിയുടെ ഈ പരാമര്‍ശം വരും ദിവസങ്ങളില്‍ സിപിഎം രാഷ്ട്രീയ ആയുധമാക്കാനും സാധ്യതയുണ്ട്.

Top