മാണി പോയാലും കുഴപ്പമില്ല; പിള്ളയേയും പിസി ജോര്‍ജിനെയും ഫ്രാന്‍സിസിനെയും തങ്ങള്‍ക്ക് വേണമെന്ന് യുഡിഎഫ്; ചരട് വലി തുടങ്ങി

UDF

തിരുവനന്തപുരം: കെഎം മാണി ഇടത് മുന്നണിയിലേക്ക് പോകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ യുഡിഎഫിന്റെ എല്ലാ താളവും തെറ്റി. ഇതിനിടയില്‍ ശക്തിയുള്‌ല തൂണുകളെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള നീക്കവും യുഡിഎഫ് തുടങ്ങി. പുതിയ രാഷ്ട്രീയ നീക്കത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.

മാണിയോട് എതിര്‍പ്പുള്ള എല്ലാ കേരളാ കോണ്‍ഗ്രസുകളേയും യുഡിഎഫിലെത്തിക്കാനാണ് നീക്കം. പിസി ജോര്‍ജ്, ആര്‍ ബാലകൃഷ്ണ പിള്ള, ഫ്രാന്‍സിസ് ജോര്‍ജ് എന്നീ കേരളാ കോണ്‍ഗ്രസുകളെ യുഡിഎഫില്‍ എത്തിക്കാനാണ് നീക്കം. കേരള കോണ്‍ഗ്രസ് മുന്നണി വിട്ട സാഹചര്യത്തില്‍ മാണി വിരോധികളായവരെ യു.ഡി.എഫിലേക്ക് കൊണ്ടുവന്ന് ആ പോരായ്മ പരിഹരിക്കാനാണ് ആലോചന. മാണിയോടുള്ള വിരോധത്തിന്റെ പേരില്‍ യു.ഡി.എഫ് വിട്ടവരും അല്ലാത്തവരേയും തിരിച്ചു കൊണ്ടു വരും. ഈ ലക്ഷ്യത്തോടെ പി.സി. ജോര്‍ജും ആര്‍ ബാലകൃഷ്ണപിള്ളയുമായി ചില കോണ്‍ഗ്രസ് നേതാക്കള്‍ ആശയവിനിമയം നടത്തുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

kerala-minister

മാണിയോട് അനുകൂലനിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളകോണ്‍ഗ്രസ് ഇടതുമുന്നണി വിടും. മാണിയുടെ ഇടത് പ്രവേശം ഉറപ്പായെന്ന വിലയിരുത്തലില്‍ ഫ്രാന്‍സിസ് ജോര്‍ജും യുഡിഎഫ് ക്യാമ്പിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. പിസി ജോര്‍ജിനെ യുഡിഎഫിലെടുക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

പി.സി. ജോര്‍ജ്, ആര്‍ ബാലകൃഷ്ണപിള്ള, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരൊക്കെ അറിയപ്പെടുന്ന മാണിവിരോധികളാണ്. ഈ മൂന്നുകൂട്ടരും യു.ഡി.എഫ് വിട്ടതുതന്നെ മാണിയുമായുള്ള ശത്രുതയുടെ പേരിലാണ്. മാണി വിട്ടതോടെ ക്രിസ്തീയ സമൂഹത്തിനെ പിന്തുണയ്ക്കുന്ന ഒരു പാര്‍ട്ടിയുടെ അഭാവം യു.ഡി.എഫിനുണ്ടായിട്ടുണ്ട്. പിസി ജോര്‍ജിനെ പോലൊരു നേതാവ് എത്തിയാല്‍ ഇത് പരിഹരിക്കാന്‍ കഴിയും. ഇടുക്കിയിലും പത്തനംതിട്ടയിലും ഫ്രാന്‍സിസ് ജോര്‍ജിനും കരുത്തുണ്ട്. പി.സി. ജോര്‍ജിനെ സംബന്ധിച്ചിടത്തോളം ഒരു മുന്നണിയുമായി ബന്ധപ്പെടാതെ അധികനാള്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധവും പിസി ജോര്‍ജിനുണ്ട്. ഈ സാഹചര്യത്തില്‍ ജോര്‍ജ് ഉടന്‍ തന്നെ വലതു പക്ഷത്തെ നേതാവാകും.

മാണിയുമായി പിണങ്ങി പുറത്തുവന്ന ജോര്‍ജ് ഇടതുമുന്നണിയെ ആണ് ലക്ഷ്യം വച്ചത്. എന്നാല്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥി പോലും ആക്കിയില്ല. ബാലകൃഷ്ണ പിള്ളയും ഏറെ മോഹങ്ങളുമായാണ് ഇടതുമായി അടുത്തത്. എന്നാല്‍ പത്താനപുരത്ത് ജയിച്ച ഗണേശ് കുമാറിനെ മന്ത്രി പോലും ആക്കിയില്ല. മുന്നണിയിലെ ഘടകകക്ഷി ആക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് മറ്റ് ചര്‍ച്ചകള്‍ക്ക് പിള്ളയും തയ്യാറാകുന്നത്. മാണി ഇടതുപക്ഷത്ത് എത്തിയാല്‍ ഫ്രാന്‍സിസ് ജോര്‍ജിനും പ്രസക്തി പോകും. അതിനാല്‍ തെരഞ്ഞടുപ്പിന് തൊട്ടുമുമ്പ് മാണി കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയിലെത്തിയ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യകേരള കോണ്‍ഗ്രസിനെയും യു.ഡി.എഫ് ലക്ഷ്യം വയ്ക്കുന്നു.

ജോര്‍ജിനേയും ഫ്രാന്‍സിസ് ജോര്‍ജിനേയും അടുപ്പിക്കുന്നത് ക്രൈസ്തവ വോട്ട ബാങ്കില്‍ വിള്ളലുണ്ടാകാതിരിക്കാനാണ്. ഇത് ഉറപ്പിക്കാന്‍ സഭയും പിന്തുണയും വേണം. അതിനാല്‍ മധ്യകേരളത്തിലെ ബിഷപ്പുമാരെ ഒപ്പം കൂട്ടാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. മെത്രാന്മാരേയും മറ്റും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നേരിട്ട് കാണും. യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രസക്തിയും വിശദീകരിക്കും. അങ്ങനെ പിസി ജോര്‍ജിനേയും ഫ്രാന്‍സിസ് ജോര്‍ജിനേയും മുന്നില്‍ നിര്‍ത്തി കേരളാ കോണ്‍ഗ്രസ് പാരമ്പര്യമുള്ള ക്രൈസ്തവ വോട്ടുകളെ യുഡിഎഫില്‍ പിടിച്ചു നിര്‍ത്താനാണ് ശ്രമം. ഇതിനൊപ്പം മാണി പോയതോടെ യുഡിഎഫ് ശിഥിലമായെന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുന്നു. ഇതിന് തടയിടാനും പുതിയ കേരളാ കോണ്‍ഗ്രസുകളുടെ പിന്തുണയോടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

വീരേന്ദ്രകുമാറിന്റെ ജനാതദള്ളിനേയും മുസ്ലിം ലീഗിനേയും ഇടതുപക്ഷത്തേക്ക് അടുപ്പിക്കാന്‍ സിപിഐ(എം) ശക്തമായി തന്നെ രംഗത്തുണ്ട്. ആര്‍എസ്പിയേയും സ്വാഗതം ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ കക്ഷികളെ എത്തിച്ച് യുഡിഎഫിന്റെ കെട്ടുറപ്പ് ശക്തിപ്പെടുത്താനുള്ള നീക്കം. വീരേന്ദ്രകുമാറിനേയും ലീഗിനേയും പിടിച്ചു നിര്‍ത്താനും ആവശ്യമായ ചര്‍ച്ചകളും നടപടികളും കോണ്‍ഗ്രസ് സ്വീകരിക്കും.

Top