നിയമസഭയിലും ബിജെപിക്കായി സ്വരമുയര്‍ത്താന്‍ പിസി ജോര്‍ജ്; രാജഗോപാലുമായി ചേര്‍ന്ന് പ്രത്യേക ബ്ലാക്കായി ഇരിക്കും

തിരുവനന്തപുരം: പി.സി.ജോര്‍ജിന്റെ പാര്‍ട്ടിയായ ജനപക്ഷം ഇടതുപക്ഷവുമായുള്ള പ്രാദേശികമായ ബന്ധം അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെ ബി.ജെ.പി. യുമായി സഭയിലും സഹകരിക്കാന്‍ ധാരണയായി. പി.എസ്. ശ്രീധരന്‍ പിള്ളയുമായി പി.സി. ജോര്‍ജ് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. പൂര്‍ണ്ണമായും എന്‍ഡിഎ ഘടക കക്ഷിയായി പിസി ജോര്‍ജ് മാറുമ്പോള്‍ അദ്ദേഹത്തോട് സഹകരിച്ചു നിന്ന ദലിത് മുസ്ലീം പാര്‍ട്ടികളും സംഘടനകളും വെട്ടിലാകുകയാണ്.

നിയമസഭയിലും ബിജെപിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. എംഎല്‍എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കും. ബിജെപി സഹകരണത്തില്‍ മഹാപാപമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. പി.എസ് ശ്രീധരന്‍ പിള്ളയുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് ധാരണ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തത്. കോണ്‍ഗ്രസിന് വലിയ സത്യസന്ധത ഉണ്ടായിരുന്നില്ല. പിണറായിയുടെ നേതൃത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികളെ അടിച്ച് തകര്‍ക്കുന്നു. വസ്ത്രമുടുക്കാതെ റോഡിലൂടെ നടക്കുന്ന സ്ത്രീകള്‍ക്ക് അയ്യപ്പനെ കാണാന്‍ പൊലീസ് സംരക്ഷണം കൊടുക്കുന്നു. ഈ വൃത്തികേട് കാണിക്കുന്ന ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

നേരത്തെ ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് പി.സി.ജോര്‍ജ് രംഗത്തു വരികയും നാമജപപ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഹകരിക്കാന്‍ ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിരുന്നു. ശബരിമല വിഷയം പശ്ചാത്തലമാക്കി ബിജെപിയിലേക്ക് പി.സി.ജോര്‍ജ് അടുക്കുന്നു എന്ന പ്രചാരണങ്ങള്‍ക്കിടയിലാണ് നിയമസഭയില്‍ ബിജെപിക്കൊപ്പം നില്‍ക്കാനുള്ള ജോര്‍ജിന്റെ തീരുമാനം.

എന്നാല്‍ പിസി ജോര്‍ജിന്റെ തീരുമാനത്തില്‍ കുടുക്കിലാകുന്നത് ഡിഎച്ച്ആര്‍എം പോലുള്ള ദലിത് സംഘനടകളും മുസ്ലീം സംഘടനകളുമാണ്. പിസി ജോര്‍ജിനൊപ്പെ നിന്നിരുന്ന എസ്ഡിപിഐക്കാണ് കൂടുതല്‍ അടി കിട്ടുക. എന്‍ഡിഎ ബന്ധത്തിന്റെ പേരില്‍ എസ്ഡിപിഐക്കെതിരെ വിമര്‍ശനം ഉയരാന്‍ സാധ്യതയുണ്ട്. ഡ്എച്ച്ആര്‍എമ്മും സംഘപരിവാര്‍ ബന്ധത്തെ അനുകൂലിക്കുന്ന സംഘടനയല്ല. അതിനാല്‍ ഈ രണ്ട് സംഘനടകളും പിസിയുമായുള്ള ബന്ധവും അവസനിക്കുയാകും ഫലം.

Top