ടി സിദ്ദിക്കും പി കെ ജയലക്ഷ്മിയും തോൽക്കും ,ഐ സി ബാലകൃഷ്ണനും ശ്രേയാംസ് കുമാറും വിജയിക്കും.വയനാട്ടിൽ അടപടലം തകർന്ന് യുഡിഎഫ് സംവിധാനം

ജിതേഷ് ഏ വി

ഫോക്കസ് കേരള-2021 –ഭാഗം 4 വയനാട്

വയനാട് :വയനാട്ടിൽ ഇത്തവണയും ഇടതുമുന്നണി രണ്ട് സീറ്റ് നിലനിർത്തും .ടി സിദ്ദിക്കും പി കെ ജയലക്ഷ്മിയും തോൽക്കും ,ഐ സി ബാലകൃഷ്ണൻ വിജയിക്കും . ശ്രേയാംസ് കുമാറും വിജയിക്കും.വയനാട്ടിൽ അടപടലം തകർന്നിരിക്കയാണ് യുഡിഎഫ് സംവിധാനം. മാനന്തവാടിയില്‍ മുന്‍മന്ത്രി പി കെ ജയലക്ഷ്മി വീണ്ടും പരാജയപ്പെടും. ടി സിദ്ദിഖിനെ തോൽപ്പിച്ച് എം വി ശ്രേയാംസ് കുമാര്‍ വിജയിക്കും എന്നാണു നിലവിലെ സാഹചര്യം എന്ന് ഡെയിലി ഇന്ത്യൻ ഹെറാൾഡും ഹെറാൾഡ് ന്യുസ് ടിവിയും നടത്തുന്ന ‘ഫോക്കസ് കേരള-2021 ‘ എന്ന ഇലക്ഷൻ സർവേയിൽ മനസിലാക്കുന്നത്.

പഴയ കണ്ണൂർ കോഴിക്കോട് ജില്ലകളുടെ ഏതാനും ഭാഗങ്ങൾ കൂട്ടി ചേർത്ത് 1980 നവമ്പർ ഒന്നിന് രൂപികരിച്ച ജില്ലയാണ് വയനാട്. ഭൂ വിസ്തൃതിയുടെ 38% വും വനഭൂമിയാണ് എന്ന പ്രത്യേകതയും കേരളത്തിലെ ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല എന്ന പ്രത്യേകതയും വയനാടിന് ഉണ്ട്. ഒപ്പം കേരളത്തിലെ മറ്റ് ജില്ലകളിൽ നിന്ന് തീർത്തും വ്യത്യസ്ഥമായി കർണ്ണാടക, തമിഴ്നാട് എന്നീ രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുവെന്ന മറ്റൊരു സവിശേഷതയും വയനാടിന് മാത്രം സ്വന്തം..

നവീന ശിലായുഗത്തിന്റെ; മഹാ ശിലായുഗത്തിന്റെ തിരുശേഷിപ്പുകളുടെ ചരിത്ര ഭൂമി.വയനാട് എന്ന നാമം വയൽനാട് ലോപിച്ചെന്ന് ഒരു കൂട്ടരും അതല്ല വനനാട് ലോപിച്ചെന്ന് മറ്റൊരു കൂട്ടരും പറയുമ്പോൾ പ്രകൃതിയോടും കൃഷിയോടും ഇഴകി ചേർന്ന കാർഷക മണ്ണാണെന്ന് നമ്മുക്കുറപ്പിച്ച് പറയാം..
പൗരാണികമായ ഗോത്ര സംസ്കാരത്തിന്റെ സാമൂഹ്യ പശ്ചാത്തലവും പിന്നീട് ഇവിടേക്ക് കൂടിയേറിയ ജനതയുടെ സംസ്കാരങ്ങളും സമന്വയിച്ച വ്യത്യസ്ഥ ജാതി, മത, വേഷ, ഭാഷാ, ഭക്ഷണ സംസ്കാര വൈവിധ്യങ്ങളുടെ സങ്കരഭൂമി.

You May Like :ഇരിക്കൂറിൽ വിമത നീക്കത്തിൽ കണ്ണുവെച്ച് ഇടതുപക്ഷം!പേരാവൂരിൽ അടിയൊഴുക്കുകൾ ശക്തം.പിടിച്ചെടുക്കാൻ ഇടതുപക്ഷം.കണ്ണൂർ നിലനിർത്താനും അഴീക്കോട് പിടിച്ചെടുക്കാനും എൽഡിഎഫ്.

Also Read :സുധാകരൻ നനഞ്ഞ പടക്കം !കണ്ണൂർ തൂത്തുവാരാൻ ഇടതുപക്ഷം.11 ൽ പത്തും പിടിക്കും.അഴീക്കോടും പേരാവൂരും പിടിച്ചെടുക്കും .ഇരിക്കൂർ വീണ്ടും ബാലികേറാമല.

Also Read :കാസറഗോഡ് നാലുസീറ്റിൽ ഇടതുമുന്നേറ്റം.തകർന്നടിയാൻ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷയുമായി മഞ്ചേശ്വരം.

Also Read :ഇടതന്‍ കാറ്റിന്റെ ശീലുകള്‍ കേരളത്തില്‍ ആഞ്ഞടിക്കുന്നു.തുടർഭരണം പിണറായി നേടുമോ ?14 ജില്ലകൾ താണ്ടി 140 നിയോജക മണ്ഡലങ്ങളിലൂടെ നടത്തുന്ന ഇലക്ഷൻ പഠന സർവേ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ

You May Like :കേരളം ആര് നേടും.വോട്ടർ അറിയാത്ത തിരഞ്ഞെടുപ്പ് സർവ്വേ; വ്യത്യസ്തമായ സർവ്വേയുമായി ഹെറാൾഡ്

വിനോദ സഞ്ചാരികളുടെയും ചരിത്രാന്വേഷികളുടേയും പക്ഷി നിരീക്ഷകരുടേയും എല്ലാം ഇഷ്ട ഇടമായ വയനാട് പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ടുകിടക്കുന്നു. തീരങ്ങളെ ഹരിത സമ്പന്നമാക്കി കൊണ്ട് ജലസമൃദ്ധിയുടെ കുളിരും കോരി കമ്പനി നദി വയനാടിനെ തഴുകി ഒഴുകുന്നു.

ആദിവാസികളേയും സാധാരണക്കാരിൽ സാധാരണക്കാരായ ജനവിഭാഗത്തേയും സംഘടിപ്പിച്ച് ബ്രിട്ടിഷുകാർക്കെതിരെ പോരാടിയ വീരപഴശ്ശിയുടെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ വീരഗാഥകൾ വയനാടൻ മണ്ണിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലങ്ങളിൽ ആ സമരത്തിന്റെ ചെറിയ ചെറിയ നിഴലാട്ടങ്ങൾ വയനാടിലും ഉണ്ടായിരുന്നു. പിൽക്കാലത്ത് ഗാന്ധിജിയുടെ സന്ദർശനം ആവേശം പകർന്ന വയനാട് എകെജിയെ പ്പോലുള്ള നേതാക്കളുടെ നിറഞ്ഞ സാന്നിദ്ധ്യത്താൽ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ചിന്താധാരകൾക്കും ചെവികൊടുത്തു.

രാഷ്ട്രീയമായ ഏറ്റുമുട്ടലുകൾ തുലോം കുറഞ്ഞ വയനാട് എന്നും കോൺഗ്രസ്സിനോട് ഇഷ്ട കൂടുതൽ കാണിച്ചിട്ടുണ്ട്. മൂന്ന് നിയമസഭാ മണ്ഡലങ്ങളാണ് വയനാടിൽ ഉള്ളത്. മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ രണ്ട് സംവരണ മണ്ഡലങ്ങളും കല്പറ്റയുമാണ് അവ. കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ നെഹ്രു കുടുംബത്തിനെ എന്നും വരിച്ച അമേത്തി ഇത്തവണ കൈവിടും എന്നത് മുൻകൂട്ടി കണ്ട്, രാഹുൽ ഗാന്ധിക്ക് പാർലിമെന്റ് അംഗമാകാൻ കോൺഗ്രസ്സ് കണ്ടെത്തിയ കേരളത്തിലെ ഉറച്ച UDF മണ്ഡലമാണ് വയനാട്.

നെഹ്രു കുടുംബത്തിലെ കരുത്തുറ്റ കണ്ണിയായ, വർത്തമാനകാല കോൺഗ്രസ്സിന്റെ താരനേതാവായ രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കാലങ്ങളിൽ വയനാടിൽ നിറഞ്ഞ സാന്നിദ്ധ്യം മാകും എന്ന പ്രതീക്ഷയിലാണ് വയനാട് ജില്ലയിലെ UDFനേതൃത്വം.

2011 ൽ നിലവിൽ വന്ന മാനന്തവാടി നിയമസഭാ മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ ആദ്യമത്സരത്തിൽ തന്നെ ജയിച്ചു മന്ത്രിയുമായ പി കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തി 2016ൽ CPM ലെ ഒ ആർ കേളു നിയമസഭാംഗമായി. മണ്ഡലം നിലനിർത്താൻ LDF ഉം തിരിച്ചു പിടിക്കാൻ UDF ഉം പോരാടുമ്പോൾ മണ്ഡലത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.

ദുർബലമായ സംഘടനാ സംവിധാനമുള്ള UDF രാഹുൽ ഗാന്ധിയടക്കമുള്ളവരുടെ സാന്നിദ്ധ്യം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ്. എന്നും ജനങ്ങളോടെപ്പം ഉണ്ടായിരുന്നു എന്നതും സർക്കാറിന്റെ ഭരണ നേട്ടങ്ങളും സംഘടന സംവിധാനത്തിന്റെ മേന്മയിൽ ചിട്ടയായ പ്രവർത്തനവും വോട്ടു വർദ്ധിപ്പിക്കാൻ കഴിയും എന്ന കണക്കു കൂട്ടലിലാണ് LDF നിൽക്കുന്നത്. പാർലിമെന്റ് തിരഞ്ഞെടുപ്പ് പശ്ചാത്തലമല്ല ഇപ്പോൾ ഉള്ളത് എന്നും ഇത്രയും കാലം UDF നോട് ചേർന്നു നിന്ന പലരും ഇടതുപക്ഷത്തെ വിശ്വാസ്യതയിലെടുത്തു എന്നതും മണ്ഡലത്തിൽ ഇടതുപക്ഷത്തിന് മുതൽകൂട്ടാകുമെന്ന അഭിപ്രായത്തിനാണ് മാനന്തവാടിയാൽ മുൻതൂക്കം. ഇരുപത്തി എട്ടായിരത്തിനടുത്ത വോട്ട് NDA ക്ക് മണ്ഡലത്തിൽ കഴിഞ്ഞ തവണ CK ജാനുവിലൂടെ കിട്ടിയിട്ടുണ്ട്.

1977 ൽ നിലവിൽ വന്ന മറ്റൊരു സംവരണ മണ്ഡലമായ സുൽത്താൻ ബത്തേരി ഇടതു പക്ഷത്തിന് അപ്രാപ്യമല്ലെങ്കിലും കൂടുതലും വലതുപക്ഷത്തെ ചേർത്തു നിർത്തിയ പാരമ്പര്യമാണുള്ളത്. UDF ലെ ഐ സി ബാലകൃഷ്ണനാണ് നിലവിലെ MLA. പറയത്തക്ക വിരോധങ്ങളൊന്നും UDF നോടും LDFനോടും ഇല്ല എന്നത് അവിടത്തെ ജനങ്ങളുടെ വാക്കുകളിൽ ഒളിച്ചിരിപ്പുണ്ട്. ചുരം കേറി എത്തിയ ഭരണ നേട്ടങ്ങൾ സർവ്വരും അംഗീകരിക്കുമ്പോഴും മറ നീക്കി കോൺഗ്രസ്സ് സ്നേഹം പുറത്തു വരുന്നു എന്ന സവിശേഷത കണ്ട അപൂർവ്വങ്ങളിൽ അപൂർവ്വമായ മണ്ഡലമാണ് സുൽത്താൻ ബത്തേരി.
എം എസ്സ് വിശ്വനാഥനിലൂടെ ബത്തേരി ഇടതു പക്ഷത്തേക്ക് ചേരാതിരിക്കാനുള്ള കാരണങ്ങളൊന്നും ആർക്കും പറയാനില്ല എന്നതും ഇവിടത്തെ മറ്റൊരു സവിശേഷതയാണ്. ഒരു തരത്തിലും മനസു തുറക്കാത്ത സുൽത്താൻ ബത്തേരിയിൽ ആരു വാഴും എന്നും ആരു വീഴും എന്നും അറിയാൻ മെയ് രണ്ട് വരെ കാത്തിരിക്കാം.

തോട്ടം തൊഴിലാളികൾ തിങ്ങിനിറഞ്ഞ കർഷക വോട്ടുകൾ നിർണ്ണായകമാകുന്ന കല്പറ്റ നിയമസഭാ മണ്ഡലം നിലവിൽ വന്നത് 1965 ൽ ആണ്. ജനകീയ നേതാവായ സി കെ ശശീന്ദ്രനാണ് ഈ മണ്ഡലത്തിലെ സിറ്റിംഗ് MLA. സോഷ്യലിസ്റ്റ് ചിന്താഗതികൾക്ക് ആഴത്തിൽ വേരോട്ടം ലഭിച്ച മണ്ണിൽ LDF ൽ വീണ്ടും എത്തിച്ചേർന്ന ശ്രേയാംസ്സ് കുമാറിനു വേണ്ടി മണ്ഡലം CPM വിട്ടു കൊടുത്തിരിക്കുന്നു.

രൂപികരിച്ച ശേഷം ദീർഘകാലം UDFനോടും ഇടവേളകളിൽ LDFനോടും ഒപ്പം ചേർന്ന മണ്ഡലം കഴിഞ്ഞ തവണ മികച്ച ഭൂരിപക്ഷമാണ് CPM സ്ഥാനാർത്ഥിക്ക് നൽകിയത്. CK ശശീന്ദ്രന്റെ ലാളിത്യത്തിന് കിട്ടിയ വോട്ടുകൾ ഇത്തവണ LDFന് ലഭ്യമാക്കാൻ ഒരു പാട് വിയർപ്പൊഴുക്കേണ്ടതായുണ്ട്.

സർക്കാറിനെതിരെയും മുഖ്യമന്ത്രിക്കെതിരേയും ഒരു കൂട്ടം മാധ്യമങ്ങൾ തുടരെ തുടരെ വാർത്തകൾ സൃഷ്ടിച്ചപ്പോൾ അതിന്റെ മുൻ നിരയിലുണ്ടായ മാതൃഭൂമിയുടെ നെടുനായകൻ ഇടതുപക്ഷ സ്ഥാനാർത്ഥി ആയി വരുന്നതിലെ വിരോധാഭാസമാണ് കല്പറ്റയിലുയരുന്ന തിരഞ്ഞെടുപ്പ് വികാരങ്ങളിൽ പ്രധാനമായുള്ളത്. ഈ അവസരം സമർത്ഥമായി മുതലെടുക്കാൻ UDF ന് സാധിച്ചൽ മാത്രം ഒരു അട്ടിമറി വിജയം UDFന് പ്രതിക്ഷിക്കാം..

ജില്ലയിൽ രണ്ട് മണ്ഡലങ്ങളും LDF ന് നിലനിർത്താനാകുമെ ന്നത് തന്നെയാണ് നിലവിലെ വിലയിരുത്തൽ. രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം മാത്രം വോട്ടാക്കാൻ ശ്രമിക്കുന്ന UDF ഇത്തവണ ഉണർന്ന് പ്രവർത്തിച്ചില്ല എങ്കിൽ മൂന്നു മണ്ഡലങ്ങളും LDFനോടൊപ്പം പോകാനുള്ള സാദ്ധ്യതയും തളളിക്കളയാൻ പറ്റില്ല.

Top