കേരളം ആര് നേടും.വോട്ടർ അറിയാത്ത തിരഞ്ഞെടുപ്പ് സർവ്വേ; വ്യത്യസ്തമായ സർവ്വേയുമായി ഹെറാൾഡ്

ജിതേഷ് ഏ വി

കൊച്ചി:വോട്ടു വരുന്ന വഴി എവിടെ നിന്നാണ് ?..ഇടതും വലതും മാറി മാറി ഭരിക്കുന്ന കേരളത്തിൽ മൂന്നാമതൊരു കക്ഷി മുന്നണി വെല്ലുവിളി ഉയർത്തുമോ ? കേരളം 2021 ൽ ആര് ഭരിക്കും .ഓൺലൈൻ മാധ്യമ രംഗത്ത് വേറിട്ട ശൈലിയിൽ സഹജീവികളുടെ രാഷ്ട്രീയ വിലയിരുത്തലിന്റെ ഹൃദയവികാരങ്ങൾ ഒപ്പിയെടുത്ത് പുതിയൊരു സർവ്വേ ശൈലിക്ക് തുടക്കം കുറിക്കുകയാണ് ഹെറാൾഡ് ന്യുസ് ടിവിയും ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡും . ഇത് സ്ഥിരമായി എല്ലാവരും നടത്തുന്ന പാറ്റേൺ മാറ്റി വ്യത്യസ്തമായ ഒരു സർവേയാണ് .എന്ത് സർവേ ആണെന്ന് അറിയാത്ത വോട്ടർമാരുടെ മനസ്സറിയുന്ന പുത്തൻ സംവിധാനം. വളരെ വിപുലമായി ആയിരക്കണക്കിനാളുകളുടെ മനസറിഞ്ഞു തയ്യാറാക്കുന്ന റിപ്പോർട്ട് നൂറു ശതമാനം സുതാര്യത്തോടെ ഞങ്ങൾ ഞങ്ങളുടെ പ്രക്ഷകരുടെ മുന്നിലേക്ക് പ്രക്ഷേപണം ചെയ്യും. ഫോക്കസ് കേരള-2021 ഡെയിലി ഇന്ത്യൻ ഹെറാൾഡ് നടത്തുന്ന വ്യത്യസ്തമായ സർവേ അടുത്ത ദിവസം മുതൽ പ്രസിദ്ധീകരിക്കുന്നതാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വോട്ടു വരുന്ന വഴി..
വേറിട്ട വഴിയിലൂടെയുള്ള വിലയിരുത്തൽ ആണ്
വോട്ടർമാർ അറിയുന്നില്ല ഇതൊരു സർവ്വേയാണെന്ന്…
അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങൾ… വിലയിരുത്തലുകൾ.. വീക്ഷണങ്ങൾ..

തീർത്തും സൗഹൃദ സംഭാക്ഷണങ്ങളിൽ എല്ലാം ചോദിച്ചറിഞ്ഞ പുത്തൻ ശൈലിയാണ് .

വർത്തമാനകാല കേരള രാഷ്ട്രീയത്തിനെ കുറിച്ച്..
കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകളെ കുറിച്ച്..
വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ കുറിച്ച്..
ഭരണ പ്രതിപക്ഷ പ്രവർത്തനങ്ങളേ കുറിച്ച്..
ഒപ്പം തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളും മാധ്യമ വാർത്തകളും വിവാദങ്ങളും എല്ലാം കടന്നു വന്ന, സ്വതന്ത്ര വ്യക്തികൾ തമ്മിലുള്ള ആശയ വിനിമയമാക്കി മാറ്റി നടത്തിയ സർവ്വേ.

Also read :ഇടതന്‍ കാറ്റിന്റെ ശീലുകള്‍ കേരളത്തില്‍ ആഞ്ഞടിക്കുന്നു.തുടർഭരണം പിണറായി നേടുമോ ?14 ജില്ലകൾ താണ്ടി 140 നിയോജക മണ്ഡലങ്ങളിലൂടെ നടത്തുന്ന ഇലക്ഷൻ പഠന സർവേ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ.

നേരത്തെ തന്നെ പരിശീലനം നൽകി തിരഞ്ഞെടുത്ത വിപുലമായ ഒരു ടീം..
140 നിയോജക മണ്ഡലങ്ങളിലുമായി പതിനായിരങ്ങളുമായി അവർ സംവാദിച്ചു…
നേരിട്ട്… ഫോണിൽ…
നവ മാധ്യമങ്ങളിൽ…
അങ്ങിനെ സമൂഹത്തിലെ നനാതുറയിലുംപെട്ട ആബാലവൃദ്ധം ജനങ്ങൾ..
അവരുടെ കാഴ്ചപ്പാടുകളുടെ അകകാമ്പാണ് ഇ പരമ്പരയിൽ മുഴുനീളമുള്ളത്.

പതിവായി ഒരേ പർട്ടിക്ക് വോട്ട് ചെയ്തവരുടെ അഭിപ്രായങ്ങളെ ഞങ്ങൾ ഇവിടെ മാറ്റിവെച്ചു.
കെട്ടിച്ചമച്ച കെട്ടുകഥകളല്ല കേരളത്തിന് അറിയേണ്ടത്…
പക്ഷം ചേർന്നുള്ള അഭിപ്രായത്തിന്റെ പ്രകമ്പനങ്ങളുമല്ല അറിയേണ്ടത്…
യാഥാർത്ഥ്യങ്ങൾ..
യഥാർത്ഥ്യങ്ങൾ മാത്രം…

അതു കൊണ്ട് തന്നെ അതിരുവിട്ട രാഷ്ട്രീയത്തിന്റെ പിൻബലമുള്ളവരുടെ അഭിപ്രായങ്ങളെ തൽക്കാലം ഇവിടെ മറ്റിവച്ചു.
ഇടത്തോട്ടും വലത്തോട്ടും മാറി മാറി ചാഞ്ഞവരുടെ ഇത്തവണത്തെ ചാഞ്ചാട്ടമെന്തായിരിക്കും എന്നതാണ് മുഖ്യമായും മുഖവിലക്കെടുത്തത്.
അതാണ് കേരളത്തിൽ ഭരണമാറ്റത്തിന്റെയോ,
ഭരണ തുടർച്ചയുടേയോ ചുണ്ടുപലക.

                         ജിതേഷ് ഏ വി

പുതിയ വോട്ടർ..
വിദ്യാർത്ഥികൾ..
യുവജനങ്ങൾ…
അവരുടെ രാഷ്ട്രീയ ചിന്തയുടെ ദിശ എന്ത് എന്ന ഒരു അന്വേഷണം. അതുംകൂടി ഇവിടെ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു..
ഇത് കേരളത്തിന്റെ മനസ്സറിയുന്ന റിപ്പോർട്ടാണ് .ഓരോ വോട്ടര്മാരുടെയും സ്വതന്ത്രമായ മനസറിയുന്ന റിപ്പോർട്ട് ഉടൻ തന്നെ വായിക്കുക ഡെയിലി ഇന്ത്യൻ ഹെറാൾഡിൽ .

Top