ഷാഫി പറമ്പിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി.ഗോപിനാഥ് മത്സരിക്കും.ഷാഫി ഇത്തവണ നിയമസഭ കാണില്ല.

പാലക്കാട്: ഷാഫി പറമ്പിൽ ഇത്തവണ നിയമസഭാ കാണില്ലെന്ന് വിമതപക്ഷം .കോൺഗ്രസിൽ സീറ്റ് ചർച്ച തുടങ്ങിയതോടെ അടിയും തുടങ്ങി .ബെന്നി ബെഹനാനെ എ ഗ്രുപ്പിൽ നിന്നും പുറത്ത് ചാടിച്ച് മുസ്ലിം കടന്നുകയറ്റം എ ഗ്രുപ്പിൽ ഉണ്ടായത് ഷാഫിയുടെ നീക്കം എന്നും ഗ്രുപ്പിൽ തന്നെ ആരോപണം ഉണ്ട് .എ ഗ്രുപ്പിലെ ഫണ്ടിങ് ഫാക്റ്റർ മാനേജർ ആംയിട്ടാണ് ഷാഫിയെ കരുതുന്നത് .അതിനുവേണ്ടിയാണ് യൂത്ത് പ്രസിഡന്റ് ആക്കിയതെന്നും കോൺഗ്രസുകാർ തന്നെ ആരോപിക്കുന്നു .ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ശക്തമാകുന്നു.

ഷാഫി പറമ്പിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി.ഗോപിനാഥ് ഷാഫിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. സിപിഎം പിന്തുണയിലായിരിക്കും മത്സരമെന്നാണ് വിവരം. ഗോപിനാഥിനെ പിന്തുണയ്ക്കുന്നതു സംബന്ധിച്ച് ഇന്നു ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനമെടുത്തേക്കും. ഗോപിനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ സി.പി.എം ജില്ലാ- സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തിയതായാണ് വിവരം.എ.വി. ഗോപിനാഥുമായി സിപിഐഎം നേതൃത്വം ചര്‍ച്ച നടത്തിയെന്നാണ് സൂചന. ഇടത് സ്വതന്ത്രനായി എ.വി. ഗോപിനാഥ് മത്സരിച്ചേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് അകല്‍ച്ചയിലാണ് എ.വി. ഗോപിനാഥ്. ജില്ലയിലെ പ്രമുഖനായ സിപിഐഎം എംഎല്‍എയാണ് എ.വി. ഗോപിനാഥുമായുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സിപിഐഎം പിന്തുണയോടെ മത്സരിക്കുമെന്ന വാര്‍ത്ത എ.വി. ഗോപിനാഥ് തള്ളിയുമില്ല. താന്‍ നിലവില്‍ കോണ്‍ഗ്രസുകാരനാണെന്നും നാളെ എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നുമായിരുന്നു ഗോപിനാഥിന്റെ പ്രതികരണം. തന്റെ യോഗ്യതക്കുറവ് എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ആത്മാര്‍ത്ഥമായ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു ഇതുവരെ. ഇനിയുള്ള കാര്യം എങ്ങനെന്ന് പറയാനാകില്ല. ശരിയെന്ന് തോന്നുന്നത് ചെയ്യും. കോണ്‍ഗ്രസ് ഹൃദയമായിരുന്നുവെന്നും എ.വി. ഗോപിനാഥ് ട്വന്റിഫോറിനോട് പറഞ്ഞു.

ജില്ലയിലെ മുതിർന്ന നേതാവായ എ.വി.ഗോപിനാഥ് പാർട്ടിയുടെ സംസ്ഥാന, ജില്ലാ നേതൃത്വവുമായി നേരത്തെ തന്നെ ഭിന്നതയിലായിരുന്നു. ഗോപിനാഥ് ഡിസിസി അധ്യക്ഷനായിരുന്ന 2011 ലാണ് ഷാഫി പറമ്പിൽ ആദ്യമായി പാലക്കാട് മണ്ഡലത്തിൽ മത്സരിച്ചത്. എ.വി.ഗോപിനാഥിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരിക്കെയാണ് ഷാഫിയെ സ്ഥാനാർത്ഥിയാക്കിയത്. അന്നു മുതലാണ് ഗോപിനാഥ് പാർട്ടി നേതൃത്വവുമായി കലഹിച്ചു തുടങ്ങിയത്. എന്നാൽ പിന്നീട് ഇതു പരിഹരിക്കാൻ നേത‌ൃത്വം കാര്യമായി ഇടപെട്ടില്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

അതേസമയം പാര്‍ട്ടി വിടുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഗോപിനാഥ് വ്യക്തമാക്കുന്നത്. നേതാക്കളുടെ സമീപനം അനുസരിച്ച് തീരുമാനമെടുക്കും. തന്‍റെ യോഗ്യതക്കുറവ് പാര്‍ട്ടി വ്യക്തമാക്കണമെന്നും എ.വി. ഗോപിനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം എ.വി.ഗോപിനാഥുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിനെതിരെ മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഗോപിനാഥാണെന്നും അദ്ദേഹം പറഞ്ഞു

Top