കെ സി ജോസഫ് ഇനിയില്ല!..38 ഭരിച്ചിട്ടും വികസനം ഇനിയുമെത്താത്ത ഇരിക്കൂർ!.ഇത്തവണ ഇരിക്കൂറിൽ പരീക്ഷിക്കാനില്ല!..പുതിയ മുഖം വരട്ടെ എന്ന് കെ.സി. ജോസഫ്

കണ്ണൂർ :ഇരിക്കൂറിലെ ജനതയുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഇത്തവണ ഇരിക്കൂറിൽ മത്സരിക്കാനില്ലായെന്ന് കെ സി ജോസഫ് !എട്ടു തവണ വിജയിച്ച ഇരിക്കൂർ മണ്ഡലം വിടുകയാണ് കെ സി ജോസഫ് .വെറും ഗ്രുപ്പ് പോരുകളും ഗ്രുപ്പ് കോൺഗ്രസും മാത്രമായി ഇരിക്കൂറിനെ മാറ്റി ഇപ്പോഴും വികസനം എത്താത്ത ഒരു മണ്ഡലമാക്കി നിർത്തി കെ സി ജോസഫ് ഇരിക്കൂറിനെ വിട്ടുപോവുകയാണ് .ഇനി പുതുതലമുറ നോക്കട്ടെ എന്നാണു ജോസഫ് പറയുന്നത് .കേരളത്തിലെ 140 മണ്ഡലങ്ങളിൽ ഏറ്റവും വികസനം എത്താത്ത ഏക മണ്ഡലം ഇരിക്കൂർ ആയി നിലനിർത്തിക്കൊണ്ടാണ് കെ സി വിടപറയാൻ ഒരുങ്ങുന്നത് .മണ്ഡലത്തിലെ എം എൽ എ യെ നാട്ടിൽ കാണാൻ പോലും ഇല്ലായെന്ന പരാതി മാത്രമായിരുന്നില്ല .മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാത്ത എം എൽ എ എന്നത് സത്യവും ആയിരുന്നു എന്നത് പൊതുജനം ശക്തമായി പറയുന്നു .ഗ്രുപ്പ് കളിച്ച് കോൺഗ്രസിന്റെ കോട്ടയിൽ ഇടതുപക്ഷം പിടിമുറുക്കുകയും ചെയ്തു .പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടകൾ മുഴുവൻ തകർന്നുവീണു .

നിലവിലുള്ള സഭാംഗങ്ങളിൽ ഉമ്മൻചാണ്ടിക്കു ശേഷം ഏറ്റവുമധികം കാലം ഒരേ മണ്ഡലത്തിൽനിന്നു ജയിച്ചയാളാണ് കെസി – 38 വർഷം. ഇത്തവണ ഇരിക്കൂറിൽ പുതിയ മുഖം വരണമെന്നാണ് ആഗ്രഹമെന്നും തന്റെ ഭാവിചുമതല പാർട്ടി തീരുമാനിക്കുമെന്നും കെ.സി.ജോസഫ് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു.19 57ൽ രൂപീകരിച്ച ഇരിക്കൂർ മണ്ഡലത്തിൽ 1970ൽ വിജയിച്ച സിപിഎമ്മിന്റെ എ.കുഞ്ഞിക്കണ്ണന്റെ നിര്യാണത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ഇ.കെ.നായനാർ എംഎൽഎയായി.

1977ൽ കോൺഗ്രസിന്റെ സി.പി.ഗോവിന്ദൻ നമ്പ്യാരും 1980ൽ രാമചന്ദ്രൻ കടന്നപ്പള്ളിയും എംഎൽഎമാരായി. ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന കോൺഗ്രസ് (യു) പ്രതിനിധിയായിരുന്നു അന്നു കടന്നപ്പള്ളി.ആന്റണി വിഭാഗത്തിന്റെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോഴാണു 1982ൽ കെ.സി.ജോസഫ് സ്ഥാനാർഥിയായി ഇരിക്കൂറിൽ എത്തുന്നത്. കോട്ടയത്തു നിന്നെത്തിയ കെസിക്ക് ആദ്യ മത്സരത്തിൽ ഭൂരിപക്ഷം 9224 വോട്ട്. ഇടതു തരംഗമുണ്ടായ 2006ൽ മാത്രമാണു ഭൂരിപക്ഷം രണ്ടായിരത്തിനു താഴെപ്പോയത് (1831വോട്ട്). മറ്റെല്ലാ തിരഞ്ഞെടുപ്പിലും ഏഴായിരത്തിനും പതിനേഴായിരത്തിനും ഇടയിൽ. 2011–2016 കാലത്ത് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയുമായി.

Top