കെ സുധാകരൻ പിണറായിപ്പേടിയിൽ!മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരൻ ധർമ്മടത്ത് മത്സരിക്കില്ല.

കണ്ണൂർ: പിണറായി വിജയനെതിരെ കെ സുധാകരൻ ധർമ്മടത്ത് മത്സരിക്കില്ല. ധ‌ർമടം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നേതൃത്വം തന്നെ പരിഗണിച്ചതിൽ സന്തോഷമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. എന്നാൽ താൻ ധർമടത്ത് മത്സരിക്കാനില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി. തന്നോട് മത്സരിക്കേണ്ടെന്ന് ഡി സി സി ആവശ്യപ്പെട്ടു. താൻ മത്സരിക്കുന്നത് പ്രാവർത്തികമാകില്ലെന്ന് കണ്ണൂർ ഡി സി സി നിലപാട് എടുക്കുകയായിരുന്നു. ധ‌ർമടത്ത് സ്ഥാനാർഥിയാകാൻ ഇല്ലെങ്കിലും കൂടുതൽ സമയം ധർമടത്ത് ചെലവിടും. ജില്ലയിലെ മണ്ഡലങ്ങളിലെല്ലാം സുധാകരന്റെ സാന്നിധ്യം വേണമെന്ന് ഡി സി സി ആവശ്യപ്പെട്ടു. ധർമടത്ത് മത്സരിക്കുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും സുധാകരൻ പറഞ്ഞു.കെപിസിസിയെ ഇക്കാര്യം അറിയിച്ചു. ജില്ലാ നേതൃത്വം മത്സരിക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നു. ഈ തീരുമാനത്തെ സ്വാഗതം ചെയ്താണ് താൻ ഇങ്ങനെ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുധാകരൻ പിന്മാറിയ സാഹചര്യത്തിൽ ധർമ്മടത്ത് സി രഘുനാഥിനാണ് സാധ്യത.

ജില്ലാ നേതൃത്വത്തിൻ്റെ നിർദ്ദേശം അംഗീകരിച്ച് ധർമ്മടത്ത് കെപിസിസിയെയും ഹൈക്കമാൻഡിനെയും അറിച്ചിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു. മത്സരിക്കാൻ കഴിയാത്ത സാഹചര്യമാണ്. നേതൃത്വത്തിൻ്റെ തീരുമാനത്തെ ധിക്കരിക്കില്ല. എല്ലാവർക്കും ഇതേ അഭിപ്രായമാണ്. ധർമ്മടത്ത് മത്സരിച്ചാൽ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഗുണം ചെയ്യില്ല എന്ന വിശ്വാസമാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്.പകരം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത് സി രഘുനാഥിനെയാണ്. ആ സ്ഥാനാർത്ഥി മത്സരിക്കണമെന്ന് തങ്ങൾ അറിയിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരാളിയായി ധ‌ർമടത്ത് യു ഡ‍ി എഫ് സ്ഥാനാർഥിയായി കെ സുധാകരൻ മത്സരിക്കുമെന്ന് പതിനൊന്നു മണിയോടെ ആയിരുന്നു വാർത്തകൾ വന്നു തുടങ്ങിയത്. ധ‌ർമടത്ത് മുഖ്യമന്ത്രിക്ക് എതിരെ ശക്തനായ സ്ഥാനാർഥിയെ രംഗത്ത് ഇറക്കണമെന്ന ആവശ്യവുമായി പ്രാദേശിക നേതൃത്വം രംഗത്ത് വരികയായിരുന്നു. ധർമടത്തെ പ്രാദേശിക നേതാക്കൾ കെ സുധാകരന്റെ വീട്ടിലെത്തി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ആവശ്യവുമായി ധർമത്തെ പ്രാദേശിക നേതാക്കൾ കെ സുധാകരന്റെ വീട്ടിൽ എത്തുകയായിരുന്നു. കെ സുധാകരൻ ധ‌ർമടത്ത് മത്സരിക്കണമെന്ന് ആയിരുന്നു ആവശ്യം. തുടർന്ന് പ്രാദേശിക നേതാക്കൾ കെ സുധാകരനുമായി ചർച്ച നടത്തി. അതേസമയം, കൂടിയാലോചനയ്ക്ക് ഒരു മണിക്കൂ‌ർ സമയം വേണമെന്ന് സുധാകരൻ ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെ സുധാകരനോട് മത്സരിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകൾ എത്തി. ഔദ്യോഗിക പ്രഖ്യാപനം ഒരു മണിക്കൂറിനുള്ളിൽ എന്ന് പറഞ്ഞിരുന്നെങ്കിലും അൽപസമയം കൂടി നീണ്ടു പോയി. സുധാകരൻ മത്സരിക്കുമെന്ന പ്രഖ്യാപനം കാത്തിരുന്നവർ നിരാശയിലായി. ഹൈക്കമാൻഡിനെ കൂടാതെ സംസ്ഥാന നേതൃത്വവും സുധാകരനോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ കൈവിടില്ലെന്ന് സുധാകരൻ വ്യക്തമാക്കിയെങ്കിലും ധർമടത്ത് മത്സരിക്കാൻ സുധാകരൻ തയ്യാറായില്ല.

അതേസമയം, ഉറക്കം നഷ്ടപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ പരിഭ്രാന്തനാണെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശബരിമല നിലപാട് മുഖ്യമന്ത്രി വിശദീകരിക്കണം. കേരളത്തിലെ ജനങ്ങൾക്ക് അത് അറിയാൻ ആഗ്രഹമുണ്ട്. വിശ്വാസികളുടെ വോട്ട് നഷ്ടപ്പെടുമെന്ന പേടിയാണ്. കോൺഗ്രസ് നിലപാടിൽ വെള്ളം ചേർത്തില്ല. കെ.സുധാകരൻ മൽസരിക്കണമെന്നാണ് കെ പി സി സി യുടെ അഭ്യർത്ഥന യെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

Top