സതീശൻ പാച്ചേനി ഏകാധിപതി!ഷമ മുഹമ്മദിനെ വെട്ടിയത് കണ്ണൂർ സീറ്റുറപ്പിക്കാൻ.തിരഞ്ഞെടുപ്പിന് ശേഷവും കണ്ണൂർ കോൺഗ്രസ്സിൽ കലാപം.മുതിർന്ന നേതാക്കൾ മൗനത്തിൽ.അണികൾ കടുത്ത പ്രതിഷേധത്തിൽ.

കണ്ണൂർ :കണ്ണൂർ കോൺഗ്രസിൽ സതീശൻ പാച്ചേനി ഏകാധിപതിയും അഹങ്കാരിയും ആയി എന്ന പാർട്ടി പ്രവർത്തകർ .നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സീറ്റുകളെ ച്ചൊല്ലിയുണ്ടായ തർക്കം കണ്ണൂർ കോൺഗ്രസ്സിൽ നിന്ന് വിട്ടകലുന്നില്ല. കണ്ണൂരിൽ നിന്നും അയച്ച പരിഗണിക്കപ്പെടേണ്ട സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്ന് AlCC വാക്താവ് ഷമാ മുഹമ്മദിന്റെ പേര് ചേർക്കാത്തതിരെ ചൊല്ലിയുള്ള വിവാദമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

പാർട്ടി ആവശ്യപ്പെട്ടാൽ ധർമ്മടം നിയോജക മണ്ഡലത്തിൽ പോലും മത്സരിക്കാൻ തയ്യാറായിരുന്ന നേതാവാണ് ഷമാ മുഹമ്മദ്. എന്നാൽ DCC യിൽ നിന്നും മേൽഘടകത്തിലേക്ക് പോയ ലിസ്റ്റിൽ നിന്ന് ഷമാ മുഹമ്മദ്ദിന്റെ പേര് വെട്ടിമാറ്റുകയായിരുന്നു.DCC പ്രസിഡന്റ് കൂടിയായ സതീശൻ പാച്ചേനിയുടെ വ്യക്തി താല്പര്യം മാത്രമായിരുന്നു ഇതിനു പിന്നിൽ എന്നാണ് കണ്ണൂർ കോൺഗ്രസ്സിൽ നിന്നും ഇപ്പോൾ കേൾക്കുന്ന വാർത്തകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധർമ്മടം മണ്ഡലത്തിലേക്ക് പേര് പറഞ്ഞാലും സ്ത്രി എന്ന പരിഗണനയും മുസ്ലിം സമുദായംഗമെന്ന ആനുകൂല്യവും ഷമാ മുഹമ്മദ്ദിനെ കണ്ണൂരിലേക്ക് പരിഗണിക്കാനുള്ള മാനദണ്ഡമായാൽ അത് തനിക്ക് തന്നെ പാരയാകുമെന്ന വിശ്വസമാണ് ഷമയെ വെട്ടാൻ സതീശൻ പാച്ചേനിയെ പ്രേരിപ്പിച്ചത്. കെ സുധാകരൻ ആവശ്യപ്പെട്ട റിജിൽ മാക്കുറ്റിയേ ഒഴിവാക്കിയത് സമരത്തിന്റെ ഭാഗമായി പശുക്കിടാവിനെ പരസ്യമായി അറുത്ത ആളുകൾ സ്ഥാനാർത്ഥി ലിസ്റ്റിൽ പോലും വന്നാൽ ഹിന്ദു വോട്ടുകൾ ജില്ലയിൽ കോൺഗ്രസ്സിന് എതിരാകും എന്ന കാരണം പറഞ്ഞിട്ടാണ്.

വേണുഗോപാൽ നയിക്കുന്ന മൂന്നാം ഗ്രൂപ്പിന്റെ താല്പര്യങ്ങൾ മാത്രമാണ് ഇത്തവണ കണ്ണൂരിൽ പരിഗണിച്ചത് എന്ന ആക്ഷേപവും സതീശനു നേരെ ഇപ്പോൾ ശക്തമായുണ്ട്. ഇരിക്കൂറിൽ സോണി സെബാസ്റ്റ്യനേയും പി ടി മാത്യുവിനേയും തടയാൻ സതീശൻ കരുക്കൾ നീക്കിയിരുന്നു. A ഗ്രൂപ്പും സുധാകരനും എതിർത്ത സജീവ് ജോസഫിനെ ഇരിക്കൂറിൽ നിശ്ചയിച്ചത് കെസി വേണുഗോപാലിന് വേണ്ടി സതീശൻ പാച്ചേനി നേതൃത്വത്തോട് നിരവധി തവണ ആവശ്യപ്പെട്ടതിനാൽ കൂടി ആണ്എന്നും പറയുന്നു.അതുപോലെ തന്നെ പയ്യന്നൂരിൽ എം പ്രദീപിനെ സ്ഥാർത്തിയാക്കിയത് എ ‘ഗ്രുപ്പിനെകൊണ്ട് നിർബന്ധപൂർവം ലിസ്റ്റിൽ ഉൾപ്പെടുത്തതാണ് ആവശ്യപ്പെട്ടുകൊണ്ടാണ് .കാലിശ്ശേരി സ്ഥാനാർത്ഥിയും ഇ ഗ്രുപ്പ് ലേബലിൽ വരുത്തുകയായിരുന്നു .

തോല്ക്കുന്ന സീറ്റിൽ പോലും മറ്റൊരളെയും അടുപ്പിക്കാതെയും ചർച്ചകൾ നടത്താതെയും DCC തീരുമാനം എന്ന് പറഞ്ഞ് ചില പേരുകൾ തീരുമാനിക്കുകയായിരുന്നു. തലശ്ശേരിയിൽ രാധാകൃഷ്ണൻ മാസ്റ്ററോ അഡ്വ: സജിത്തോ മത്സരിക്കണമെന്നായിരുന്നു സുധാകരന്റെ താല്പര്യം. എന്നാൽ മൂന്നാം ഗ്രൂപ്പ്കാരായ KPCC ജനറൽ സെക്രട്ടറിമാരായ VA നാരായണന്റേയും സജീവ്റോളിയുടേയും താല്പര്യാർത്ഥം എംപി അരവിന്ദാക്ഷനെ തീരുമാനിക്കുകയായിരുന്നു. തളിപ്പറമ്പിൽ സുധാകരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ കല്ലിങ്കൽ പത്മനാഭനെയോ അല്ലങ്കിൽ Aഗ്രൂപ്പിൽ നിന്നും DCC ജന:സെക്രട്ടറിയായ ജനാർദ്ദനനേയോ മത്സരിപ്പിക്കണമെന്നായിരുന്നു പൊതു തീരുമാനം. അതും സതീശൻ പച്ചേനി സ്വന്തം താല്പര്യാർത്ഥം അട്ടിമറിച്ചാണ് VP അബ്ദുൾ റഷീദിന് വേണ്ടി വാദിച്ചത്.

കണ്ണൂരിൽ തന്റെ സീറ്റ് ഉറപ്പിക്കാൻ KC വേണുഗോപാലിനെയും രമേശ് ചെന്നിത്തലയേയും ഒരു പോലെ പ്രീതിപ്പെടുത്തിയും കെ സുധാകരനേയും Aഗ്രൂപ്പിനെയും പാടെ അവഗണിച്ചും ആണ് ഇത്തവണ കണ്ണൂരിലെ സ്ഥാനാർത്ഥി നിർണ്ണയം ഉണ്ടായത്. അവഗണിക്കപ്പെട്ട Aഗ്രൂപ്പും സുധാകരവിഭാഗവും പാർട്ടിക്കകത്ത് കലാപം തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ സതീശൻ ജയിച്ചാലും തോറ്റാലും DCC പ്രസിഡന്റ് സ്ഥാനത്തു നിന്ന് മറിയേ പറ്റൂ എന്ന നിലപാടിലേക്ക് അവർ ഇതിനകം എത്തിക്കഴിഞ്ഞു.

ഷമാ മുഹമ്മദ്ദിനെ തീർത്തും വെട്ടിയ നടപടി AlCC യുടെ ശ്രദ്ധയിലേക്കും പരാതിയായി ഒരു വിഭാഗം എത്തിച്ചു കഴിഞ്ഞു.ക്ഷമയെ വെട്ടിയതിലൂടെ മുസ്ലിം വോട്ടുകളിലും വിള്ളൽ ഉണ്ടായിട്ടുണ്ട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ ചില സാമ്പത്തിക ആരോപണങ്ങളും ക്രമക്കേടുകളും ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നുമുണ്ട്. എല്ലാം കൊണ്ടും തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ കണ്ണൂർ കോൺഗ്രസ്സിനകത്തെ കലാപം ആളിക്കത്തും എന്നത് ഉറപ്പായിക്കഴിഞ്ഞു.

Top