നേതാക്കൾക്കിടയിൽ സ്വാധീനമില്ല..അധ്യക്ഷ കസേര ഉറപ്പിക്കാൻ പുതിയ തന്ത്രം പയറ്റാൻ കെ സുധാകരൻ.രാഹുല്‍ ഗാന്ധി സുധാകരനെ പിന്തുണച്ചെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ പുതിയ കെ.പി.സി.സി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും. കെ. സുധാകരനാണ് നിലവില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ട്ടി സജീവമായി പരിഗണിക്കുന്നത്. രാഹുല്‍ ഗാന്ധി സുധാകരനെ പിന്തുണച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ അണികളിൽ സോഷ്യൽ മീഡിയ ഹൈപ്പുണ്ടാക്കി ശക്തി സുധാകരനുണ്ട് എങ്കിലും നേതാക്കളിലും യുവജനങ്ങളിലും സുധാകരന് പിന്തുണയില്ല .മൈക്കിന് മുന്നിൽ ഉള്ള ശക്തിപ്രകടനം മാത്രമാണ് സുധാകരാണുള്ളത് എന്നാണു പ്രധാന ആക്ഷേപം .സുധാകരനെ അധ്യക്ഷനാക്കുന്നതിനെതിരെ ഇതിനോടകം തന്നെ പാർട്ടിയിലെ ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം അവസാന നിമിഷം അട്ടിമറി ഉണ്ടാകുമെന്ന ഭീതിയിൽ സ്ഥാനം ഉറപ്പിക്കാനുള്ള മറ്റു ചില വഴികളാണ് സുധാകരൻ തേടുന്നതെന്നാണ് വിവരം.

രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ കെ. സുധാകരന്റെ പിന്തുണയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പുകളില്‍ നിന്ന് സുധാകരനെ കടുത്ത വിയോജിപ്പുകളുണ്ടായാല്‍ ദേശീയ നേതൃത്തിന്റെ തീരുമാനം അന്തിമമാകും. പൂര്‍ണമായും പുതിയ നേതൃത്വത്തെ അടുത്ത അഞ്ച് വര്‍ഷത്തെ ചുമതല ഏല്‍പ്പിക്കാനാണ് ദേശീയ നേതൃത്വത്തിന് താല്‍പ്പര്യം. വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അന്തിമമായിരുന്നു.

കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹനാന്‍, പി.സി വിഷ്ണുനാഥ് തുടങ്ങിയ പേരുകളും ശക്തമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ചേരിതിരിവുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. തെരെഞ്ഞെടുപ്പ് തോല്‍വിയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ഉടനീളം അണികൾക്കിടയിൽ ശക്തമായ സ്വാധീനം ഉണ്ടെങ്കിലും കണ്ണൂരിന് പുറത്ത് നേതാക്കൾക്കിടയിൽ സ്വാധീനം കുറവാണെന്നത് സുധാകരന് തിരിച്ചടി. മാത്രമല്ല കെസി വേണുഗോപാൽ ഹൈക്കമാന്റിൽ തനിക്കെതിരായ ഇടപെടൽ ഉണ്ടാക്കുമോയെന്ന ആശങ്കയും സുധാകരന് ഉണ്ട്. കെ സുധാകരന്റെ എതിർചേരിയിലുള്ള നേതാവായാണ് കെസിയെ കണക്കാക്കി പോരുന്നത്.കണ്ണൂർ കോൺഗ്രിൽ കെ സുധാകരന്റെ മേധാവിത്വം ശക്തമായതോടെയാണ് കെസി വേണുഗോലാൽ ആലപ്പുഴയിലേക്ക് രാഷ്ട്രീയ കളം മാറ്റിയത്. ഈ കണക്കുകൾ കെസി തീർത്താൽ അത് തിരിച്ചടിയാകുമെന്ന് സുധാകരൻ കണക്കാക്കുന്നു. ഈ ഘട്ടത്തിൽ മുതിർന്ന നേതാവായ എകെ ആന്റണിയുടെ പിന്തുണ ഉറ്പാക്കാനുള്ള ശ്രമമാണ് സുധാകരൻ നടത്തുന്നത്.

കണ്ണൂർ കോൺഗ്രിൽ കെ സുധാകരന്റെ മേധാവിത്വം ശക്തമായതോടെയാണ് കെസി വേണുഗോലാൽ ആലപ്പുഴയിലേക്ക് രാഷ്ട്രീയ കളം മാറ്റിയത്. ഈ കണക്കുകൾ കെസി തീർത്താൽ അത് തിരിച്ചടിയാകുമെന്ന് സുധാകരൻ കണക്കാക്കുന്നു. ഈ ഘട്ടത്തിൽ മുതിർന്ന നേതാവായ എകെ ആന്റണിയുടെ പിന്തുണ ഉറ്പാക്കാനുള്ള ശ്രമമാണ് സുധാകരൻ നടത്തുന്നത്. ഇതിനോടകം തന്നെ സുധാകരൻ പാർട്ടിയെ നയിക്കട്ടെയെന്ന് എകെ ആന്റണി വ്യക്തമാക്കി കഴിഞ്ഞു. കെ മുരളീധരൻ, ദേശീയ നേതാക്കളായ ശശി തരൂർ, ഗുലാം നബി ആസാദ് തുടങ്ങിയവരുടെ പിന്തുണയും സുധാകരന് ഉണ്ട്. അതേസമയം 70 വയസ് കഴിഞ്ഞ നേതാക്കളെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കരുതെന്ന നിർദ്ദേശവും ഒരു വിഭാഗവും ഹൈക്കമാന്റിന് മുന്നിൽ വെച്ചിട്ടുണ്ട്.

കെ സുധാകരന്റെ സാധ്യത തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന തരത്തിൽ ആരോപണം ഉയർന്നിട്ടുണ്ട്. മുതിർന്ന നേതാവായ സുധാകരനെ യുഡിഎഫ് കൺവീനറായി നിയമിച്ച് പിടി തോമസിനെ അധ്യക്ഷനാക്കണമെന്നതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അതേസമയം ദളിത് നേതാവായ കൊടിക്കുന്നിൽ സുരേഷിന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നുണ്ട്.അണികൾ സോഷ്യൽ മീഡിയയിലൂടെ വേണ്ടി രംഗത്തെത്തുമ്പോൾ പോലും ഇതിനെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സുധാകരന് വേണ്ടി മുദ്രാവാക്യം മുഴക്കിയിരുന്നു. തുടർന്ന് സുധാകരന്റെ പഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഇടപെട്ട് ഈ പ്രതിഷേധം അവസാനിപ്പിക്കുകയായുരുന്നു.

തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിനെ ഉൾപ്പെടെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച സുധാകരൻ തോൽവിക്ക് പിന്നാലെയും കടുത്ത പ്രതികകണങ്ങൾ ഒന്നും നടത്തിയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ നടത്തുന്ന ഏത് പ്രതികരണവും കെപിസിസി അധ്യക്ഷനെന്ന സാധ്യതയെ ബാധിക്കുമെന്ന ആശങ്ക സുധാകരന്റെ ഈ മൗനത്തിന് പിന്നിൽ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.സുധാകരനെ അധ്യക്ഷനാക്കുന്നതിനെതിരെ നേതാക്കൾ ഇതിനോടകം തന്നെ ഹൈക്കമാന്റിനെ സമീപിച്ച് കഴിഞ്ഞു. സുധാകരൻ എത്തിയാൽ അത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് നേതാക്കൾ നൽകുന്ന മുന്നറിയിപ്പ്. അതേസമയം തനിക്കെതിരായ നീക്കങ്ങൾ അണിയറയിൽ ശക്തമാണെങ്കിലും നിലവിൽ ഇതിനോടൊന്നും പ്രതികരിക്കാൻ സുധാകരൻ തയ്യാറായിട്ടില്ല.

Top