ഇനി കെ.എസ് നയിക്കും…! കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി ഹൈക്കമാൻഡ് പ്രഖ്യാപനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി തിരഞ്ഞെടുത്തു. അധ്യക്ഷ സ്ഥാനത്തേക്ക് മറ്റുപേരുകൾ പരിഗണനയിലില്ലായിരുന്നെന്നാണ് വിവരം.ഹൈക്കമാൻഡ് പ്രതിനിധി താരിഖ് അൻവർ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ മുതിർന്ന നേതാക്കളെ മറികടന്ന് ഏകപക്ഷീയമായി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

നേരത്തെ എംഎൽഎ മാരുമാരുടെയും എംപി മാരുടെയും അഭിപ്രായം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ തേടിയിരുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ നേതാക്കൾ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നില്ല.

ചില നേതാക്കൾ കെ.സി. വേണുഗോപാലിന്റെയും കെ. മുരളീധരന്റെയും പി.ടി. തോമസിന്റെയും പേര് നിർദേശിച്ചിരിന്നു. സോണിയ ഗാന്ധിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇനി അന്തിമ ചർച്ചയിൽ എ.കെ. ആന്റണിയുടേയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും അഭിപ്രായമാണ് നിർണായകമാകുക.

ആന്റണിയുടെ പിന്തുണ സുധാകരന് അനുകൂലമാണെന്നാണ് നേരത്തെ തന്നെയുള്ള സൂചനകൾ.കെ.സി. വേണുഗോപാലുമായി സുധാകരനുള്ള ബന്ധം അത്ര ഇഴയടുപ്പമുള്ളതല്ല. അത് മാത്രമാണ് ഇനി സുധാകരന് മുന്നിലുള്ള കടമ്പ.

തിരഞ്ഞെടുപ്പിന് ശേഷം കാര്യമായി പ്രതികരണത്തിന് തയ്യാറാകാത്ത കെ. സുധാകരൻ തലസ്ഥാനത്ത് തന്നെയാണുള്ളത്.പ്രവർത്തകർക്ക് ആവേശം നിറയ്ക്കാൻ കഴിയുന്ന നേതാവ് എന്നതാണ് സുധാകരന് മുൻതൂക്കം നൽകുന്ന ഘടകം

Top