മുല്ലപ്പള്ളിയെ മാറ്റണമെന്ന്‌ മുസ്ലിം ലീഗ്‌.യുഡിഎഫില്‍ പൊട്ടിത്തെറി..കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം പിടിക്കാന്‍ കെ. സുധാകരൻ.തടയാന്‍ കോണ്‍ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ട്.

തിരുവനന്തപുരം : മുസ്ലിം ലീഗ് കോൺഗ്രസിനെ വിഴുങ്ങി .കേരളത്തിലെ കോൺഗ്രസ് ഇനി ഇല്ലാതാകും.കോൺഗ്രസിന്റെ ആഭ്യന്തരകാര്യത്തിൽ കടന്നുകയറി മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നീക്കം രാഷ്ട്രീയ നേതൃത്വത്തെ മൊത്തം ഞെട്ടിച്ചിരിക്കയാണ് .അതിനിടയിൽ ആണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയില്‍ ഉലഞ്ഞ യുഡിഎഫില്‍ കോണ്‍ഗ്രസിനെ നിര്‍ത്തിപ്പൊരിച്ച്‌ ഘടകകക്ഷികള്‍ രംഗത്ത് വന്നിരിക്കുന്നത് . മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് മുസ്ലിംലീഗും ആര്‍എസ്പിയും ആവശ്യപ്പെട്ടു.

ശനിയാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗത്തിനു മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളെ കണ്ടാണ് ലീഗും ആര്‍എസ്പിയും ഇക്കാര്യം ഉന്നയിച്ചത്. ആദ്യം ഹൈക്കമാന്‍ഡിന് കത്തയക്കാനും ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍ കാണാനുമാണ് ലീഗ് നീക്കം. നിലവിലെ സ്ഥിതിയില്‍ ശക്തമായ അമര്‍ഷമുണ്ടെന്നും ഇക്കാര്യം മുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും ആര്‍എസ്പി നേതാവ് ഷിബു ബേബിജോണ്‍ പരസ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേതൃത്വത്തിന്റെ അനൈക്യമാണ് സമ്ബൂര്‍ണ തോല്‍വിയിലേക്ക് നയിച്ചത്. ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കണം. ഈ നിലയില്‍ മുന്നോട്ടുപോകാനാകില്ല. തോല്‍വി അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. പരാജയം വിലയിരുത്താന്‍ ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തില്‍ എല്ലാ ഘടകകക്ഷികളും തുറന്നടിച്ചു.ന്യൂനപക്ഷങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ നടപടി വേണം.

ബിജെപിക്കെതിരെ ശക്തമായ നിലപാട് എടുക്കാത്തത് വിനയായി. മലബാറില്‍ മാത്രം ഒതുങ്ങിയ യുഡിഎഫ് ജമാഅത്തെ ഇസ്ലാമി സഖ്യം സംസ്ഥാനത്താകെ ചര്‍ച്ചയാക്കിയത് കോണ്‍ഗ്രസ് നേതാക്കളുടെ പരസ്പരവിരുദ്ധമായ പ്രതികരണങ്ങളാണ്–- പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കിയശേഷം കോണ്‍ഗ്രസുകാര്‍ റിബലായി മത്സരിക്കുന്ന രീതിക്കെതിരെയും വിമര്‍ശനമുയര്‍ന്നു.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മാത്രമാണ് കോണ്‍ഗ്രസിനെ യോഗത്തില്‍ കടന്നാക്രമിക്കാതിരുന്നത്. ജോസ് കെ മാണി മുന്നണി വിട്ടത് ദോഷമുണ്ടാക്കിയിട്ടില്ലെന്ന് വാദിച്ച മോന്‍സ് ജോസഫ് തങ്ങളുടെ സീറ്റുകള്‍ നിലനിര്‍ത്തിയെന്നും വാദിച്ചു.

യുഡിഎഫ് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും ലീഗിന്റെ അധീശത്വം പ്രകടമായി. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനോ മുല്ലപ്പള്ളിയോ ഉമ്മന്‍ചാണ്ടിയോ ഒരക്ഷരം മിണ്ടിയില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആമുഖത്തിനുശേഷം ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത് കുഞ്ഞാലിക്കുട്ടിയാണ്. പാളിച്ച സംഭവിച്ചതായി സമ്മതിക്കുന്നുവെന്നും തിരുത്തല്‍ വരുത്തുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് ഫലമുണ്ടാക്കിയ തിരിച്ചടിയില്‍ കോണ്‍ഗ്രസ് വിറങ്ങലിച്ചു നില്‍ക്കുകയാണ്. കെ മുരളീധരനെയും കെ സുധാകരനെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പോസ്റ്റുകളുയര്‍ന്നു. കൊല്ലത്ത് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയെ ബിജെപി ഏജന്റാണെന്ന് വിളിച്ചും പോസ്റ്റര്‍ വന്നു. മുല്ലപ്പള്ളി ഒഴിയുന്നതാണ് നല്ലതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ചാനലുകളില്‍ പറഞ്ഞു. ദിവസം മൂന്നുനേരം വാര്‍ത്താസമ്മേളനം നടത്തിയാല്‍ മാത്രം രക്ഷപ്പെടില്ലെന്ന് യൂത്തുകോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്ബില്‍ ചെന്നിത്തലയ്ക്കെതിരെ ഒളിയമ്ബെയ്തു.

അതേസമയം മറ്റു ജില്ലകള്‍ കോണ്‍ഗ്രസിനെ കൈവിട്ടപ്പോള്‍ ആശ്വാസമായ കണ്ണൂരിലെ വിജയം ഉയര്‍ത്തിക്കാട്ടി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം പിടിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നടത്തുന്ന തന്ത്രങ്ങള്‍ പ്രതിരോധിക്കാന്‍ എ ഗ്രൂപ്പും ഐ ​ഗ്രൂ​പ്പി​ലെ ഒ​രു വി​ഭാ​ഗ​വും വേ​ണു​ഗോ​പാ​ല്‍ ഗ്രൂ​പ്പും ഒന്നിക്കുന്നു. കോണ്‍ഗ്രസ് സുധാകരന്റെ കൈയിലെത്തിയാല്‍ തങ്ങള്‍ അപ്രസക്തമാകുമെന്നാണ് ഇവരുടെ ആശങ്ക.കണ്ണൂര്‍ കോ​ര്‍പ്പ​റേ​ഷ​നി​ലെ വി​ജ​യ​ത്തി​ന്റെ ശില്‍പ്പിയെന്ന നിലയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്ന് സുധാകരന്‍ പറഞ്ഞിരുന്നു.

നേതാക്കള്‍ക്ക് കഴിവില്ലാത്തതിനാലാണ് കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് പോകുന്നതെന്നും നേതൃമാറ്റം ഇല്ലെങ്കില്‍ പാര്‍ട്ടിക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പ്ളള്ളി രാമചന്ദ്രനെതിരെ സുധാകരന്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. നേതൃമാറ്റം പരിഹാരമല്ലെന്ന് എ. ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലും തുറന്നടിച്ചിരുന്നു. നേതൃമാറ്റം ഇല്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഇതിലും കനത്തതാവുമെന്നാണ് സുധാകര വിഭാഗം വിലയിരുത്തുന്നത്. സംഘടനയില്‍ ചര്‍ച്ച ചെയ്യാതെ മുല്ലപ്പള്ളി പറയുന്നതൊന്നും കോണ്‍ഗ്രസിന്റെ നിലപാടല്ലെന്നും ശുപാര്‍ശയ്ക്കും വ്യക്തിതാത്പര്യങ്ങള്‍ക്കും വഴങ്ങാത്ത നേതൃനിര വേണമെന്നും കെ.പി.സി.സി തലത്തിലും ജില്ലാതലത്തിലും അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം.

എന്നാല്‍ ഡല്‍ഹിയിലുള്ള കെ.സി.വേണുഗോപാല്‍ ഒരു മുഴം മുമ്ബേ ഹൈക്കമാന്‍ഡിനെ കണ്ട് കാര്യങ്ങള്‍ അറിയിക്കാനാണ് നീക്കം.അ​ഞ്ചു കോ​ര്‍​പ​റേ​ഷ​നു​ക​ളും യു​. ഡി​. എ​ഫി​നെ കൈ​വി​ട്ട​പ്പോ​ള്‍ ആ​ശ്വാ​സ​മാ​യ​ത് ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നാ​ണ്. താ​ന്‍ ക​ണ്ണൂ​രി​ല്‍ ക്യാമ്ബ് ചെ​യ്താ​ണ് ഇ​തു സാ​ധി​ച്ച​തെ​ന്ന് കെ.​സു​ധാ​ക​ര​ന്‍ മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ചി​ല യു​.ഡി​.എ​ഫ് നേ​താ​ക്ക​ളു​ടെ മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും എ​ല്‍​.ഡി​.എ​ഫ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​നെ​തി​രേ​യു​ള​ള ഒ​ളി​യ​മ്ബായിരു​ന്നു സു​ധാ​ക​ര​ന്റേ​ത്.

ക​ണ്ണൂ​രി​ലെ സ്ഥാ​നാ​ര്‍ത്ഥി നി​ര്‍​ണ​യ​ത്തി​ല്‍ സുധാകരന്‍ തന്നോട് ആലോചിച്ചി​ല്ലെന്ന് മുല്ലപ്പള്ളിക്ക് പരാതിയുണ്ടായിരുന്നു. 13 ജി​ല്ലാ ക​മ്മി​റ്റി​ക​ളും കെ​.പി​.സി​.സി നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം പ്ര​വ​ര്‍​ത്തി​ച്ച​പ്പോ​ള്‍ ക​ണ്ണൂ​രി​ലെ സ്ഥാ​നാ​ര്‍ത്ഥി നി​ര്‍​ണ​യം കെ.​സു​ധാ​ക​ര​ന്റെ നി​ര്‍​ദ്ദേശ​പ്ര​കാ​ര​മാ​യി​രു​ന്നു. ചിലയിടത്ത് കെ. പി. സി. സി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും സുധാകരന്റെ സമ്മര്‍ദ്ദത്തില്‍ പിന്മാറേണ്ടി വന്നു.

വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി സ​ഖ്യം പാ​ടി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞ​പ്പോ​ഴും കണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന്റെ ഒ​രു സീ​റ്റ് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​ക്ക് കൊ​ട‌ു​ത്ത​തും കെ.​സു​ധാ​ക​ര​ന്റെ നി​ര്‍​ദ്ദേ​ശ​ത്തി​ലാ​ണ്. ക​ണ്ണൂ​രി​ലെ ഡി​.സി​.സി​യു​ടെ സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍​ക്ക് മേ​ലെ കെ.​പി​.സി​.സി​ സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ ഇറക്കി സു​ധാ​ക​ര​ന് മു​ല്ല​പ്പ​ള്ളി തി​രി​ച്ച​ടി നല്‍കി​യെ​ങ്കി​ലും കോ​ര്‍​പ​റേ​ഷ​നി​ലെ മി​ക​ച്ച വി​ജ​യം തങ്ങള്‍ക്കുള്ള പ്ല​സ് മാ​ര്‍​ക്കാ​ണെന്നാണ് സുധാകര വിഭാഗം പറയുന്നത്.

Top