അഞ്ജു ബോബി ജോര്‍ജ് എപ്പോഴാണ് ജിമ്മി ജോര്‍ജിന്റെ ഭാര്യയായത്; കെ സുധാകരന്‍ പറയുന്നതിങ്ങനെ

Sudhakaran-Kerala-Member-of-Parliament-MP-Profile-and-Biograp

കണ്ണൂര്‍: രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് എത്രമാത്രം വിവരം ഉണ്ടെന്ന് ഓരോരുത്തരും തെളിയിച്ചുക്കൊണ്ടിരിക്കുകയാണ്. നേതാക്കന്മാരുടെ വിവരക്കേടില്‍ കേരള ജനത നാണംകെട്ട് തലക്കുനിക്കേണ്ടി വരും. കായിക മന്ത്രി ഇപി ജയരാജന്‍ അമേരിക്കന്‍ താരം മുഹമ്മദ് അലിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനു പിന്നാലെ കെ സുധാകരനും മണ്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞ് മാധ്യമങ്ങളില്‍ നിറഞ്ഞു.

അറിയില്ലെങ്കില്‍ വാ തുറക്കാതിരുന്നാല്‍ പോരേ, കേരളത്തിലെ നേതാക്കന്മാര്‍ക്കും മന്ത്രിമാര്‍ക്കും ഇത്ര വിവരമേയുള്ളൂ, കായിക രംഗത്തെക്കുറിച്ച് എബിസിഡി അറിയാത്തയാളെ കായിക മന്ത്രിയാക്കി എന്നൊക്കെയുള്ള പരിഹാസമായിരുന്നു സോഷ്യല്‍ മീഡിയ നിറയെ. ഇപി ജയരാജനെ വലിച്ചുകീറി ഒട്ടിച്ചതിനു പിന്നാലെ സോഷ്യമീഡിയയ്ക്ക് പരിഹസിക്കാന്‍ സുധാകരനും ഒരു ഗോളെറിഞ്ഞു കൊടുത്തു.

അഞ്ജു ബോബി ജോര്‍ജ്ജ് പ്രശ്‌നത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സുധാകരന്റെ മണ്ടത്തരം ജനങ്ങള്‍ കേട്ടത്. ‘ജിമ്മി ജോര്‍ജിന്റെ ഭാര്യയായ അഞ്ജു ബോബി ജോര്‍ജും കുടുംബവും കായിക രംഗത്തിനുവേണ്ടി ജീവിതമര്‍പ്പിച്ചവരാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.’ എന്നാണ് കെ. സുധാകരന്‍ പറഞ്ഞത്. സ്വന്തം നാട്ടുകാരനായ അന്തരിച്ച ജിമ്മി ജോര്‍ജിനെ പോലും സുധാകരന് അറിയില്ലെന്നുണ്ടോ.

ട്രിപ്പില്‍ ജംപ് മുന്‍ ദേശീയ ചാമ്പ്യനും അഞ്ജുവിന്റെ കോച്ചുമായിരുന്ന റോബേര്‍ട്ട് ബോബി ജോര്‍ജാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. ഇന്ത്യകണ്ട മികച്ച വോളിബോള്‍ താരങ്ങളില്‍ ഒരാളായിരുന്നു ജിമ്മി ജോര്‍ജ്. 1987ല്‍ ഇറ്റലിയില്‍ നടന്ന വാഹനാപകടത്തില്‍ 32ാം വയസിലാണ് ജിമ്മി ജോര്‍ജ് മരിച്ചത്.

Top