ബംഗാളിനെ ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി; കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് പ്രകാശ് കാരാട്ടും കൂട്ടരും;സിപിഎം ദേശിയ തലത്തില്‍ പിളര്‍പ്പിലേക്ക് ?

ന്യൂഡല്‍ഹി: ദേശിയ രാഷ്ടീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി നല്‍കി സിപിഎം വീണ്ടും പിളര്‍പ്പിലേക്കെന്ന് സൂചന.ബംഗാളില്‍ വീണ്ടും ചെങ്കൊടി പാറിക്കാന്‍ കോണ്‍സിനൊപ്പം പുതിയ മുന്നണിയുണ്ടാക്കണമെന്ന് വാദമാണ് സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്ന് ബംഗാളിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ബംഗാളില്‍ പുതിയ സിപിഎം രൂപപെടുമെന്നുള്ള സൂചന നല്‍കിയാണ് കഴിഞ്ഞ കുറച്ച ദിവസങ്ങളായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള പുതിയ മുന്നണിക്ക് പാര്‍ട്ടി പച്ചകൊടി കാട്ടിയതിനു പിന്നാലെയാണ് പോളിറ്റ് ബ്യൂറോയിലെ ഒരു വിഭാഗം ബംഗാള്‍ ഘടകത്തിനെതിരെ ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയത്. ഈ പ്രതികരണങ്ങള്‍ പരസ്യമായതോടെ കോണ്‍ഗ്രസുമായുള്ള കൂടുകെട്ട് സിപിഎമ്മിനെ ദേശിയ തലത്തില്‍ പൊട്ടിതെറിയുടെ വക്കിലെത്തിച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

പാര്‍ട്ടി മുന്‍ സെക്രട്ടറി പ്രാകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് കോണ്‍ഗ്രസ് മുന്നണിക്കെതിരെ ശക്തമായ നിലപാടെടുത്തിരിക്കുന്നത്. പതിറ്റാണ്ടുകളോളം സിപിഎം മുന്നണി ഭരിച്ച ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പാര്‍ട്ടിയെ തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് സ്വയം രക്ഷാര്‍ത്ഥം കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ സിപിഎം തീരുമാനിച്ചത്. ബംഗാളില്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധം സ്ഥാപിച്ചാല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരളത്തില്‍ തിരിച്ചടി നേരിടേണ്ടിവരും. 34 വര്‍ഷം ഭരിച്ച പാര്‍ട്ടിക്ക് ഇപ്പോള്‍ കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കി തിരിച്ചുവരവ് നടത്താന്‍ ശ്രമിക്കുന്നത് പാര്‍ട്ടിയുടെ അടിവേര് തന്നെ തകര്‍ക്കുമെന്ന് ഇവര്‍ ചൂണ്ടികാട്ടുന്നു.

 

പാര്‍ട്ടിയുടെ നിലപാടിലും നയത്തിലുമുളള വ്യതിയാനങ്ങളാണ് ബംഗാളിലെ തിരിച്ചടിക്ക് കാരണമെന്നും ഇതു തിരുത്താനും ബംഗാളില്‍ മമതാ ബാനര്‍ജിക്കെതിരായ ജനരോഷത്തിലൂടെ പാര്‍ട്ടിയെ തിരിച്ചുപിടിക്കാമെന്നും കാരാട്ടും കൂട്ടരും വാദിക്കുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബംഗാള്‍ ഘടകം തയ്യാറായിട്ടില്ല. ഏത് വിധേനെയും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസുമായി കൂട്ട് കൂടണമെന്ന വാദമാണ് ബംഗാള്‍ പാര്‍ട്ടി ഒറ്റക്കെട്ടായി ഉന്നയിക്കുന്നത്. ഇതിനായി കേരള ഘടകത്തിന്റെയും പിന്തുണ ബംഗാള്‍ ഘടകം കേന്ദ്ര കമ്മിറ്റിയില്‍ തേടിയിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെ ദേശിയ തലത്തില്‍ ഒരു വിഭാഗം ബംഗാള്‍ സഖാക്കളുടെ ആവശ്യത്തെ പിന്തുണക്കുന്നുണ്ടെങ്കിലും കേന്ദ്രകമ്മിയില്‍ പാര്‍ട്ടിയില്‍ ബഹുഭൂരിപക്ഷവും ഈ നയത്തിനെതിരായാണ് പ്രതികരിക്കുന്നത്. ബംഗാളില്‍ കോണ്‍ഗ്രസ് സംഖ്യത്തിന് പച്ചകൊടി കാട്ടിയില്ലെങ്കില്‍ ബംഗാള്‍ പുതിയ പാര്‍ട്ടിയിലേക്ക് നിങ്ങുമെന്നാണ് ഒടുവില്‍ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

 

സിപിഎമ്മുമായി സംഖ്യമുണ്ടാക്കേണ്ടത് നിലവിലെ സാഹചര്യത്തില്‍ അത്യവശ്യമാണെന്നാണ് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസിന്റെ നിലപാട്. ഈ ആവശ്യമുന്നയിച്ച് ഹൈക്കമാന്റിന് കത്തയച്ച് കാത്തിരിക്കുകയാണ ്‌സംസ്ഥാന നേതൃത്വം. എ കെ ആന്റണയുള്‍പ്പെടെയുള്ള നേതാക്കള്‍ ഈ തീരുമാനത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അടുത്ത 16നു ചേരുന്ന സിപഎംെ പിബിയിലും 17നും 18നുമുള്ള കേന്ദ്ര കമ്മിറ്റിയിലും പ്രധാന ചര്‍ച്ച ബംഗാള്‍ വിഷയമായിരിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടി ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ മറ്റൊരു പിളര്‍പ്പിനാായിരിക്കും സിപിഎം സാക്ഷ്യം വഹിക്കുക.

Top