കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കാന്‍ ഹൈക്കമാന്റ് നീക്കം.ഇന്ത്യ പിടിക്കാനായി അവൻ വരുമ്പോൾ കേരളം പിടിക്കാൻ കെ സുധാകരനും

ന്യുഡൽഹി :ഇന്ത്യ പിടിക്കാനായി അവൻ വരുമ്പോൾ കേരളം പിടിക്കാൻ കെ സുധാകരനും .നശിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ കെപിസിസിയുടെ അമരത്തേക്ക് കെ സുധാകരനെ നിയമിക്കാന്‍ ഹൈക്കമാന്റിന്റെ നീക്കം. രാഹുല്‍ ഗാന്ധി എഐസിസി അദ്ധ്യക്ഷ പദവി ഏറ്റെടുത്താലുടന്‍ പ്രഖ്യാപനമുണ്ടാകുംമെന്ന് സൂചന. ഭരണ തലത്തില്‍ ഇപ്പോള്‍ ചുമതലകളൊന്നും വഹിക്കാത്ത കെ സുധാകരനെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍ എന്നും അതിനായികെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാന പരിഗണന കെ സുധാകരനായിരിക്കും എന്നും ദേശീയ നേതൃത്വത്തിലെ ഉന്നതൻ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിനോട് പറഞ്ഞു .

സിപിഎമ്മിന്റെയും -ബിജെപിയുടെയും അക്രമത്തെ പ്രതിരോധിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ശബ്ദിക്കാനും കെ സുധാകരനെപ്പോലെ കരുത്തനായ നേതാവ് കെപിസിസിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹവും. എന്നാല്‍ സുധാകരന്‍ അദ്ധ്യക്ഷനാകുമെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ് കെ സുധാകന്റെ ആരാധകര്‍.എന്നാല്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലെ കെ സുധാകരന്റെ പരാജയവും, പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയവും സുധാകരനെതിരെ ആയുധമാക്കി എ ഗ്രൂപ്പുകാരും, ചില വിശാല ഐ ഗ്രൂപ്പ് നേതാക്കന്മാരും രംഗത്തുണ്ട്. എന്നാല്‍ സുധാകരന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ വിശാല ഐ ഗ്രൂപ്പിന്റെ കടിഞ്ഞാണ്‍ കൈയില്‍ നിന്ന് പോകുമോയെന്ന് ഭയവും ചില വിശാല ഐ ഗ്രൂപ്പ് നേതാക്കന്മാര്‍ക്കുണ്ട്. വിശാല ഐ ഗ്രൂപ്പുകാരനായ സുധാകരന്‍ അദ്ധ്യക്ഷനാകുന്നതിനെ രഹസ്യമായി പിന്തുണയ്ക്കുന്ന എ ഗ്രൂപ്പ് നേതാക്കന്മാരുമുണ്ട്.rahul

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരാണ് കെപിസിസി അദ്ധ്യക്ഷ പദവിയിലേക്ക് ഉയര്‍ന്ന് കേട്ടിരുന്നതെങ്കിലും, സോളാര്‍ വിവാദം വീണ്ടും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് വരാനുള്ള സാധ്യത കുറവാണ്. കെമുരളീധരന്‍ എംഎല്‍എ , വിഡി സതീശന്‍ എംഎല്‍എ, പിടിതോമസ് എംഎല്‍എ തുടങ്ങിയവരുടെ പേരുകളും ഹൈക്കമാന്റെ പരിഗണനയിലുണ്ട്. എന്നാല്‍ ഇവര്‍ മൂന്നുപേരും സര്‍ക്കാരിനെതിരെ നിയസഭയില്‍ ശക്തമായി പ്രതികരിക്കുന്ന എംഎല്‍എമാരുമാണ്. കോണ്‍ഗ്രസ്സിന്റെ മുഖ പത്രമായ വീക്ഷണത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ കൂടിയാണ് പിടിതോമസ്.
എന്നാൽ കെ സുധാകരൻ കെ പി.സി.സി പ്രസിഡന്റ സ്ഥാനത്ത് എത്താതിരിക്കാൻ പ്രധാന ഗ്രൂപ്പുകൾ എല്ലാം ചരടുവലി നടത്തുന്നതായി മനസിലായി .അതിൽ കേരളത്തിൽ നിന്നുള്ള എ ഐ സി.സി നേതാക്കളും മുന്നിൽ നിൽക്കുന്നു .രമേശുമായി ഇടഞ്ഞിട്ടു നിൽക്കുന്നു എങ്കിലും ഈ കാര്യത്തിൽ ഐ ഗ്രൂപ്പുമായി കൂട്ടായ നീക്കാത്തതിന് ശ്രമിക്കുന്നു .കെ സുധാകരനെ ഏറ്റവും എതിർക്കുന്നത് ഐ ഗ്രൂപ്പ് നേതൃത്വം എന്നും അതിൽ സുധാകരനെ കെ പി.സി സി യുടെ അമരത്ത് എത്താതിരിക്കാൻ ഉള്ളിൽ ചരട് വലിക്കുന്നത് രമേശ് ചെന്നിത്തലയാണെന്നും ആരോപണം ഉണ്ട് .ഉമ്മൻ ചാണ്ടിയും കൂട്ടരും പണ്ടേ സുധാകരനെ എതിർക്കുന്നു എങ്കിലും ഇപ്പോൾ സോളാർ പരിക്കിൽ കാര്യമായ ഇടപെടൽ നടത്താനാവില്ല എന്നുമുണ്ട് .അതേസമയം ആന്റണിയുമായി അടുത്ത മനസാക്ഷി സൂക്ഷിക്കുന്ന സുധാകരന്റെ അടുത്ത ആളുമായ നിൽക്കുന്ന കണ്ണൂരിലെ പ്രധാന നേതാവ് ഇദ്ദേഹത്തിന് എതിരായ നീക്കമാണ് നടത്തിയിരിക്കുന്നത് എന്നും ആരോപണം ഉണ്ട്.

Top