മോദിക്കെതിരെ രാഹുല്‍: റാഫേലില്‍ മോദി പണം കൈപ്പറ്റി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി പണം കൈപ്പറ്റിയിട്ടുണ്ട്. ആ പണം മോദി സുഹൃത്തുക്കള്‍ക്ക് കൈമാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. റാഫേല്‍ ഇടപാടില്‍ കൃത്യമായ അന്വേഷണം നടക്കുമെന്നും പാര്‍ലമെന്റില്‍ ഈ വിഷയം അവതരിപ്പിച്ചപ്പോള്‍ മോദി ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
റാഫേല്‍ ഇടപാടില്‍ നിന്ന് മോദിയെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല. അലോക് വര്‍മ്മയെ വീണ്ടും സിബിഐ തലപ്പത്ത് കൊണ്ടുവന്നത് റാഫേലില്‍ ശരിയായ അന്വേഷണം നടന്ന് സത്യം പുറത്തുവരുമെന്നും രാഹുല്‍ പറഞ്ഞു.

Top