ബിജെപിക്ക് താമര ചിഹ്നം അനുവദിക്കുന്നത് മരവിപ്പിക്കണമെന്ന് ഹര്‍ജി; ദേശീയ പുഷ്പം പാര്‍ട്ടി ചിഹ്നമാകാന്‍ അനുവദിക്കരുത്

ബിജെപിയെ കുരുക്കിലാക്കി താമരയ്‌ക്കെതിരെ കേസ്. ദേശീയ പുഷ്പമായ താമര ഒരു പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാകുന്നത് ശരിയല്ലെന്നാണ് വാദം. അതിനാല്‍ ബിജെപി താമരയെ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് മരവിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി.

ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോടും ബി ജെ പി ദേശീയ അദ്ധ്യക്ഷനോടും ഹൈക്കോടതി ആവശ്യപ്പെട്ടു. താമര ഒരു ദേശീയ പുഷ്പം എന്ന നിലയ്ക്ക് വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ഇത് കാണാന്‍ സാധിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നതുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയും അതിന്റെ പ്രതീകമായി താമര ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. ഇതുവഴി രാഷ്ട്രീയ പാര്‍ട്ടിക്ക് അനാവശ്യമായ നേട്ടം ലഭിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയിലെ കാളിശങ്കറാണ് പൊതുതാത്പര്യ ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ഹര്‍ജിയില്‍ ജനുവരി പന്ത്രണ്ടിന് കോടതിയില്‍ വാദം തുടരും. 2016ല്‍ ബിജെപിയുടെ താമര ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള സമാനമായ ഹര്‍ജിയില്‍ മുംബയ് ഹൈക്കോടതിയില്‍ വാദം നടന്നിരുന്നു. ദൈവികമായി കണക്കാക്കപ്പെടുന്ന താമര ഒരു പാര്‍ട്ടിക്ക് ചിഹ്നമാക്കി നല്‍കാനാവില്ലെന്നും രാജ്യത്തിന്റെ സംസ്‌കാരത്തിനും പൗരാണിക സങ്കല്‍പങ്ങള്‍ക്കും നിരക്കാത്തതാണെന്നുമായിരുന്നു അന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്. മുപ്പത് വര്‍ഷം മുമ്പാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിക്ക് താമര ചിഹ്നമായി അനുവദിച്ചത്.

Top