കണ്ണൂരിർ യൂത്ത് കോൺഗ്രസിൽ ‘കശാപ്പ് വിവാദം’കത്തിപ്പടരുന്നു …സുധാകരനെ ട്രാപ്പിലാക്കിയ തന്ത്രത്തിന് പിന്നിൽ എ’ഗ്രൂപ്പ് ?മൂന്നു ജനറൽ സെക്രട്ടറിമാർ രാജിവച്ചു.

കണ്ണൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ദേശീയ തലത്തിൽ നാണക്കേടും അപചയം ഉണ്ടാക്കിയ കണ്ണൂരിലെ കശാപ്പ് വിവാദം വീണ്ടും പുകയുന്നു. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി രാജ്യത്തെ ബിജെപിയും സംഘപരിവാറും വേട്ടയാടിയ ‘പരസ്യ കശാപ്പ് വിവാദത്തിൽ പുതിയ നിയമനം കോൺഗ്രസിന്റെ ഇകഴ്ച്ചക്ക് കാരണം ആകുമെന്ന വാർത്ത ആദ്യം ഡെയിലി ഇന്ത്യൻ ഹെറാൾഡ് പുറത്ത് വിട്ടിരുന്നു .കാളക്കുട്ടിയെ പരസ്യമായി കശാപ്പു ചെയ്തു പ്രതിഷേധിച്ചതിനു ഒരാൾക്കു സസ്പെൻഷനും അതേ സമരത്തിനു നേതൃത്വം നൽകിയ മറ്റൊരു നേതാവിനു പകരം ചുമതലയും കൊടുത്തു . യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ മണ്ഡലം കമ്മിറ്റിയിൽ പരസ്യകശാപ്പു സമരത്തിന്റെ പേരിൽ വിവാദം കത്തുകയാണ്.യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റിന്റെ ചുമതല സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിലിനു നൽകിയതിനെതിരെയാണു സംഘടനയിൽ കലാപം ഉയർന്നിരിക്കുന്നത് തീരുമാനത്തിൽ പ്രതിഷേധിച്ചു മൂന്നു മണ്ഡലം ജനറൽ സെക്രട്ടറിമാർ രാജിവച്ചു. youth rajiഎന്നാൽ ജോഷിയുടെ നിയമനത്തിൽ വൻ ഗൂഡാലോചനയുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് പരക്കെ ആക്ഷേപം .അടുത്ത കെ.പി.സി.സി പ്രാസിഡണ്ട് ആകാൻ സാധ്യത കൂടുതൽ കല്പിക്കപ്പെട്ട കെ സുധാകരനെ വെട്ടിനിരത്താൻ പ്രബല ഗ്രൂപ്പുകൾ നടത്തിയ ഗൂഡാലോചനയാണ് ‘സുധാകരൻ പക്ഷക്കാരെനെ തന്നെ ‘കശാപ്പ് വിവാദത്തിലെ മുഖ്യനെ തന്നെ യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റിന്റെ ചുമതല നൽകിയ രാഷ്ട്രീയ തന്ത്രം .സുധാകരനെ ഒതുക്കുക തന്നെയാണ് പ്രബല ഗ്രൂപ്പുകളുടെ തന്ത്രം .

സോളാർ വിഷയം കേരളത്തിലെ കോൺഗ്രസിനെ മാത്രമല്ല എ .കെ ആന്റണിയെയും പ്രതികൂട്ടിൽ നിൽക്കുമ്പോൾ മറ്റൊരു ഗൂഡാലോചനയാണ് ജോഷി ക്‌സാണ്ടത്തിലിന്റെ നിയമനത്തിലൂടെ പുറത്തുവരുന്നത് എന്നാണ് ആരോപണം .സോളാറിൽ മൂക്ക് കുത്തിയ കേരളത്തിലെ കോൺഗ്രസ് പട്ടികയിൽ ആധിപൂണ്ട ഒന്നും രണ്ടും മൂന്നും ഗ്രൂപ്പുകൾ എതിർക്കുന്ന ‘രാഷ്ട്രീയമായി ഭയക്കുന്ന കോൺഗ്രസിലെ പടക്കുതിര കെ സുധാകരന്റെ സാധ്യതകൾ വെട്ടപ്പെടാൻ നടത്തിയ ഗൂഡാലോചനയാണ് ജോഷി കണ്ടത്തിലിന്റെ നിയമനം എന്നാണ് ആരോപണം .അതിൽ ഒരു രാഷ്ട്രീയമുണ്ട് .കേരളത്തിൽ പുതിയ കെ.പി.സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും അധികം സാധ്യത പുതിയ സാഹചര്യത്തിൽ കെ സുധാകരനാണ് എന്ന തിരിച്ചറിവ് ചിലരെ അസ്വസ്ഥരാക്കി .ഹൈക്കമാന്റ് കെ സുധാകരനെ നേതൃത്വത്തിലേക്ക് എത്തിക്കും എന്ന തിരിച്ചറിവിൽ ‘അത് വെട്ടപ്പെടാൻ ഒരുക്കിയ ഗൂഡാലോചനയാണ് ‘ജോഷി കണ്ടത്തിലിന്റെ പുതിയ നിയമനം ‘എന്നത് സത്യമാണ് എന്നാണ് ആരോപണം .K-SUDHAKARANകെ സുധാകരന്റെ സ്വന്തം ഗ്രൂപ്പ് കാരൻ ആയ ജോഷിയെ നിയമിച്ചതിലൂടെ ‘കെ സുധാകരൻ കോൺഗ്രസിനെ അവമതി ഉണ്ടാക്കുന്ന നിയമനത്തിന് കടും പിടുത്തം നടത്തി എന്നും രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്ന നയമാണ് കെ സുധാകരന്റേത് ‘എന്ന് വരുത്തി തീർക്കാനുള്ള ഗൂഡാലോചന ആണ് രചിക്കപ്പെട്ടത് .കെ സുധാകരൻ യൂത്ത് കോൺഗ്രസിലെ ഈ നിയമനത്തിൽ ഒരു ചെറുവിരൽ പോലും അനക്കിയില്ലാ എന്നതാണ് അറിയാനും കഴിയുന്നത് .എന്നാൽ ഈ നിയനത്തിനു പിന്നിൽ കെ സുധാകരൻ മാത്രം ആണ് എന്നും എതിർ പക്ഷം ആരോപിക്കുന്നു.ഹൈക്കമാന്റിന്റെ അതൃപ്തി കെ സുധാകരനെതിരെ ഉയരാൻ വേണ്ടി മാത്രമാണ് ‘അനവസരത്തിൽ ഉള്ള ഈ നിയമനവും .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളിൽ വിൽക്കുന്നതു നിരോധിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചു നടുറോഡിൽ പരസ്യമായി കാളക്കുട്ടിയെ കശാപ്പു ചെയ്തതിനാണു ലോക്സഭാ മണ്ഡലം പ്രസിഡന്റായിരുന്ന റിജിൽ മാക്കുറ്റിയെ ജൂണിൽ യൂത്ത് കോൺഗ്രസിൽ നിന്നു സസ്പെൻഡ് ചെയ്തത്.എന്നാൽ ഇതേ സമരത്തിനു നേതൃത്വം നൽകിയ ജോഷി കണ്ടത്തിലിനു പ്രസിഡന്റിന്റെ ചുമതല നൽകിയതിൽ ഒരു വിഭാഗം എതിർപ്പുമായി രംഗത്തും എത്തി . പരസ്യകശാപ്പ് സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ജോഷി കണ്ടത്തിലും പ്രതിയാണെന്നും എതിർപ്പുന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചു മേയ് 27നാണ് കണ്ണൂർ സിറ്റി ജംക്‌ഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കാളക്കുട്ടിയെ കശാപ്പുചെയ്തു മാംസം വിതരണം ചെയ്തത്.

സംഭവം വിവാദമായതിനെത്തുടർന്നു റിജിൽ മാക്കുറ്റിയടക്കം മൂന്നുപേരെ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം സസ്പെൻഡ് ചെയ്തു. യുവമോർച്ച പ്രവർത്തകർ നൽകിയ പരാതിയിൽ റിജിൽ മാക്കുറ്റിയും ജോഷി കണ്ടത്തിലും അടക്കം എട്ടു യൂത്ത് കോൺഗ്രസ് പ്രവർത്തരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറിമാരായ നബീൽ വളപട്ടണം, നിസാർ മുല്ലപ്പള്ളി, നികേത് നാറാത്ത് എന്നിവരാണു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനു രാജി നൽകിയത്. സസ്പെൻഡ് ചെയ്യപ്പെട്ട റിജിലും പകരം ചുമതല കിട്ടിയ ജോഷിയും ഇപ്പോൾ എതിർപ്പുയർത്തുന്നവരുമെല്ലാം ഐ ഗ്രൂപ്പുകാരാണെന്നതും കൗതുകം.പരസ്യ കശാപ്പുവിഷയത്തിൽ മൂന്നു പേരെ സസ്പെൻഡു ചെയ്യുകയും പരിപാടിക്കു നേതൃത്വം നൽകിയ മറ്റു ഭാരവാഹികളെ നടപടിയിൽ നിന്നൊഴിവാക്കുകയും ചെയ്തപ്പോൾ പ്രതിഷേധിക്കാത്തവർ ഇപ്പോൾ പുതിയ ചുമതല നൽകിയപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തുന്നത് എന്തിനാണെന്നാണു എ ഗ്രൂപ്പിന്റെ ചോദ്യം.

എന്നാൽ ഇപ്പോൾ പരസുയമായി എതിർപ്പുമായി രംഗത്ത് വന്നിരിക്കുന്നവരും സുധാകര ഗ്രൂപ്പുകാർ ആണുപോലും .പിന്നിൽ രാഷ്ട്രീയ കരുനീക്കം നടത്തുന്നത് സസ്പെൻഷനിലായ റിജിൽ മാക്കുറ്റിയും ടീമും ആണെന്നും യൂത്ത് കോൺഗ്രസ് സുധാകര ഗ്രൂപ്പുകാർ പിളർന്നു എന്നും ആരോപിക്കുന്നു .ഇതും കെ സുധാകരനെ തളർത്തുന്ന ഘടകങ്ങളാണ് .എന്നാൽ ഇപ്പോൾ പരസുയമായി എതിർപ്പുമായി രംഗത്ത് വന്നിരിക്കുന്നവരും സുധാകര ഗ്രൂപ്പുകാർ ആണുപോലും .പിന്നിൽ രാഷ്ട്രീയ കരുനീക്കം നടത്തുന്നത് സസ്പെൻഷനിലായ റിജിൽ മാക്കുറ്റിയും ടീമും ആണെന്നും യൂത്ത് കോൺഗ്രസ് സുധാകര ഗ്രൂപ്പുകാർ പിളർന്നും എന്നും ആരോപിക്കുന്നു .ഇതും കെ സുധാകരനെ തളർത്തുന്ന ഘടകങ്ങളാണ് .കേരളത്തിലെ കെപിസിസി പട്ടികയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം തുടരുന്ന സമയത്താണ് എ ‘ ഗ്രൂപ്പ് കാരനായ ഡീൻ കുര്യാക്കോസ് ജോഷി കണ്ടത്തിലിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത് .

Top