മൻസൂർ വധത്തില്‍ ആകാശ് തിലങ്കേരിയും ഉൾപ്പെട്ടിട്ടുണ്ട്; വധക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സിപിഐഎം നേതാക്കളുടെ വിശ്വസ്തൻ; അട്ടിമറി ശ്രമമെന്ന് കെ. സുധാകരൻ

കണ്ണൂർ :പാനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ ഷുഹൈബ് വധ ക്കേസ് പ്രതി ആകാശ് തിലങ്കേരിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. അന്വേഷണ ഉദ്യോഗസ്ഥനെതിരെ കെ. സുധാകരൻ എം. പി രംഗത്ത് വന്നു . കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിൽ സിപിഐഎം നേതാക്കളുടെ വിശ്വസ്തനാണ്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും സുധാകരൻ പറഞ്ഞു.

കൊലപാതക സമയത്ത് ആകാശ് തിലങ്കേരിയുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നെന്നും ആവശ്യമെങ്കിൽ സാക്ഷിയെ ഹാജരാക്കുമെന്നും സുധാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊന്ന രീതിയിൽ തന്നെയാണ് മൻസൂറിനെ കൊന്നതെന്ന് കെ. സുധാകരൻ പറഞ്ഞു. മൻസൂർ വധക്കേസിൽ കൃത്യമായ ഗൂഢോലോചന നടന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പനോളി വത്സൻ അടക്കമുള്ള ആളുകൾ ഈ ഗൂഡോലോചനയിൽ പങ്കെടുത്തിട്ടുണ്ട്. അന്വേഷണ സംഘം പോലീസ് സേനയിലെ സിപിഎമ്മിന്‍റെ ക്രിമിനൽ സംഘമാണ്. അന്വേഷണ സംഘത്തലവൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. പി.ഇ. ഇസ്മായിൽ സിപിഎം നേതാക്കളുടെ സന്തത സഹചാരിയാണ്. നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൻസൂറിന്‍റെ കൊലപാതകത്തിന്‍റെ അന്വേഷണ സംഘത്തെ മാറ്റണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണ സംഘത്തിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്കെതിരേ യുഎപിഎ ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top