നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമുണ്ടായിട്ടും ചെന്നിത്തലയെ മാറ്റി!ചെന്നിത്തലയ്ക്ക് ഇനിയും അപമാനം സഹിക്കേണ്ടി വരും -വെളിപ്പെടുത്തലുമായി അനില്‍കുമാര്‍

തിരുവനന്തപുരം: നിയമസഭാ കക്ഷിയില്‍ ചെന്നിത്തലയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നിട്ടും പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറ്റിയത് അജണ്ട അനുസരിച്ചാണെന്ന് കോൺഗ്രസ് വിട്ട കെപി അനില്‍ കുമാര്‍ വെളിപ്പെടുത്തി .നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെയാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസില്‍ അപമാനിച്ചിറക്കി വിട്ടത് .പല എം.എല്‍.എമാരെയും വിളിച്ചു വരുത്തി മെയില്‍ അയപ്പിച്ചു. പാര്‍ലമെന്ററി പാര്‍ട്ടിക്ക് പകരം രാഷ്ട്രീയകാര്യസമിതിയാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഇതെല്ലാം ചെന്നിത്തലയെ ഒഴിവാക്കാനായിരുന്നു.

ചെന്നിത്തലയെ പരമാവധി അപമാനിച്ചു. ചെന്നിത്തലയ്ക്ക് ഇനിയും അപമാനം സഹിക്കേണ്ടി വരുമെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.ചെന്നിത്തലയെ അപമാനിച്ച് ഇറക്കിവിട്ടത് കോണ്‍ഗ്രസിന്റെ മനസ്സിലേറ്റ മുറിവാണെന്നും അദ്ദേഹം പറഞ്ഞു.കേവലമായ നീതി നിഷേധത്തിന്റെ പേരിലല്ല താന്‍ കോണ്‍ഗ്രസ് വിടുന്നതെന്നും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അസ്ഥിത്വം തന്നെ നഷ്ടപ്പെട്ടിരിക്കുന്നെന്നും കെ.പി. അനില്‍ കുമാര്‍ പറയുന്നു.കേരളത്തിലെ പാര്‍ട്ടിക്ക് ജനാധിപത്യം ഇല്ല. സംഘടനാതെരഞ്ഞെടുപ്പ് നടത്തണമെന്ന് പറഞ്ഞിരുന്ന ആളാണ് ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് ആയി ഇരിക്കുന്നത്. എന്തിട്ട് എന്തുകൊണ്ട് അത് നടത്തുന്നില്ലെന്നും അനില്‍കുമാര്‍ ചോദിച്ചു.ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top