എംപി സ്ഥാനം വലിച്ചെറിയാൻ സുധാകരൻ?ലക്‌ഷ്യം നിയമസഭ?കെപിസിസി പുനഃസംഘടനയിൽ രണ്ടിലൊരു സ്ഥാനം മതിയെന്ന് കെ.സുധാകരൻ

കണ്ണൂർ:കണ്ണൂർ ലോകസഭാ മണ്ഡലംപാർലമെന്റ് മെമ്പർ ആയ കെ സുധാകരൻ എം പിസ്താനം വലിച്ചെറിയുമോ എന്നാണിപ്പോൾ പൊതുസമൂഹം ചോദിക്കുന്നത് .പാർലമെന്റ് മെമ്പർ ആകാൻ താല്പര്യം ഇല്ല എന്ന് പ്രാദേശിക അതായത് കേരളം രാഷ്ട്രീയം ആണ് എനിക്ക് ഇഷ്ടം എന്ന് മുൻപേ പറഞ്ഞിരുന്ന സുധാകരൻ ഇപ്പോൾ കെപിസിസി പുനഃസംഘടനയിൽ തനിക്ക് രണ്ടിലൊരു സ്ഥാനം മാത്രം മതിയെന്നു കെ.സുധാകരൻ എംപിപറഞ്ഞു . പക്ഷേ, അത് ഏതു പദവിയാണെന്നതു താൻ തീരുമാനിക്കും. തന്നെ സംബന്ധിച്ചു സംഘടന തന്നെയാണു പ്രധാനം.

അതു കഴിഞ്ഞേ മറ്റെന്തുമുള്ളൂ. പുനഃസംഘടനയിൽ സംഘടനാ പ്രവർത്തനത്തിനു പാർട്ടി അവസരം തന്നാൽ അതു സ്വീകരിക്കുമെന്നു കെ.സുധാകരൻ പറഞ്ഞു. രാഷ്ട്രരക്ഷാ മാർച്ചിനെക്കുറിച്ചു വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.അതേസമയം കെ സുധാകരന്റെ ലക്‌ഷ്യം അടുത്ത തവണ കണ്ണൂർ നിയമസഭയിൽ മത്സരിക്കണം എന്നും ഭരണം കിട്ടിയാൽ മന്ത്രിയേ ആവുക എന്നതാണ് എന്നും ആരോപണം ഉയരുന്നുണ്ട് .

Top