സുധാകരൻ ബഡായി പറയുന്നു !കെ.സുധാകരന്‍ പറയുന്നത് പച്ചക്കളമെന്ന് സഹപാഠി

കൊച്ചി:കെ.സുധാകരന്‍ ബ്രണ്ണന്‍ കോളേജ് പഠനകാലത്തെക്കുറിച്ച് പറയുന്നത് പച്ചക്കള്ളമെന്ന് സഹപാഠിയായിരുന്ന കെ.വി കുഞ്ഞികൃഷ്ണന്‍. വിദ്യാര്‍ത്ഥിയെ തല്ലിയശേഷം കോളേജില്‍ ഒളിച്ചിരുന്ന ആളാണ് സുധാകരന്‍. അന്ന് സുധാകരനെ പിടികൂടി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മാപ്പ് പറയിച്ചത് താനാണ്. പിണറായി എതിരാളികളെ കായികമായി അക്രമിച്ചിട്ടില്ല. കോളേജില്‍ താന്‍ അതിന് സാക്ഷിയാണെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. സി.പി.എം പ്രവര്‍ത്തകനായ കുഞ്ഞികൃഷ്ണന്‍ ഇപ്പോള്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റാണ്.

അതിനിടെ സേവറി നാണു കൊലക്കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഭാര്‍ഗവി രംഗത്തെത്തി. കഴിഞ്ഞ ദിവസം സുധാകരന്‍ നടത്തിയത് കുറ്റസമ്മതമാണ്. സുധാകരന്‍ സത്യം വെളിപ്പെടുത്തിയ സാഹചര്യത്തില്‍ പുനരന്വേഷണം നടത്തണം. വക്കീലുമായി കൂടിക്കാഴ്ച നടത്തി ഭാവികാര്യങ്ങള്‍ ആലോചിക്കുമെന്നും ഭാര്‍ഗവി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top