ചെത്തുകാരൻ കുടുംബമാണ് എൻ്റെയും അതിൽ അഭിമാനം കൊള്ളുന്നു.കോൺഗ്രസ് വിട്ടു പോകില്ല”.സുധാകരനെതിരെ ഗുരുതര ആരോപണവുമായി മമ്പറം ദിവാകാരൻ

കണ്ണൂർ : കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ . ചെത്തുകാരൻ കുടുംബമാണ് എൻ്റെയും അതിൽ അഭിമാനം കൊള്ളുന്നുവെന്നും മമ്പറം ദിവാകരൻ പറഞ്ഞു .കെ സുധാകരൻ കെ പി സി സി പ്രസിഡൻറായ ശേഷം ആദ്യം ലക്ഷ്യമിട്ടത് തന്നെയാണെന്ന് മമ്പറം ദിവാകരൻ പറയുന്നു .താൻ ഒരിക്കലും കോൺഗ്രസ് വിട്ടു പോകില്ല എന്നും വികാരഭരിതനായി മമ്പറം ദിവാകാരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു .നെഹ്റു കുടുംബത്തെയോ ഇൻഡ്യൻ നാഷണൽ കോൺഗ്രസിനെയോ തള്ളിപ്പറയാൻ താൻ തയ്യാറാകില്ലെന്നും മമ്പറം ദിവാകരൻ..തൻ്റെ വിയർപ്പും ചോരയും കൊടുത്ത് വളർത്തിയതാണ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി. ചങ്കിലെ ചോര കൊടുത്തും ഇന്ദിരാഗാന്ധി ആശുപത്രി സംരക്ഷിക്കുമെന്നും മമ്പറം പറഞ്ഞു

 

പനി ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലായിരുന്ന മമ്പറം ദിവാകരൻ ശാരീരിക അവശതകൾക്കിടെയിലും വികാരഭരിതനായി വാർത്താ സമ്മേളനം നടത്തിയത് . അകാരണമായാണ് തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതെന്ന് അദ്ദേഹം പ്രതികരിച്ചു. കെ സുധാകരൻ കെ പി സി സി പ്രസിഡൻറായ ശേഷം ആദ്യം ലക്ഷ്യമിട്ടത് തന്നെയാണെന്ന് ദിവാകരൻ ചൂണ്ടിക്കാട്ടി. നെഹ്റു കുടുംബത്തെയോ ഇൻഡ്യൻ നാഷണൽ കോൺഗ്രസിനെയോ തള്ളിപ്പറയാൻ താൻ തയ്യാറാകില്ലെന്നും മമ്പറം ദിവാകരൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ സുധാകരൻ കെ പി സി സി പ്രസിഡൻ്റായ ശേഷം ആദ്യം ലക്ഷ്യം വച്ചത് തന്നെയായിരുന്നു ഇതു താൻ നേരത്തെ പ്രതീക്ഷിച്ചതാണ്. ആരെന്ത്പറഞ്ഞാലും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും പുറത്ത് പോകില്ലെന്നും മമ്പറം ദിവാകരൻ പറഞ്ഞു. കെ മുരളീധരൻ പ്രശ്നങ്ങൾ പരിഹരിക്കാൻ തന്നെ വിളിച്ചിട്ടില്ല. തൻ്റെ മകളെ സത്യം ചെയ്തു കൊണ്ടു തനിക്ക് പറയാൻ കഴിയും. തന്നെ അകാരണമായാണ് തന്നെ പാർട്ടിയിൽപുറത്താക്കിയത്.

Top