ഇഷ്ടക്കാരനെ ഡി.സി.സി അധ്യക്ഷനാക്കുന്നു!!പാർട്ടി പിടിക്കുന്നു !തരൂരിനെതിരെ പോസ്റ്റർ.ബല്‍റാമും ആര്യാടനും മഹേഷും ഇല്ലാത്ത ഡിസിസി ലിസ്റ്റ് പുറത്ത്.

തിരുവനന്തപുരം :കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്നിൽ പോസ്റ്റർ. ഇഷ്ടക്കാരനെ ഡി.സി.സി അധ്യക്ഷനാക്കി പാർട്ടി പിടിക്കാൻ തരൂരിന് വ്യാമോഹമെന്നാണ് പോസ്റ്ററിലുള്ളത്. വർഷങ്ങൾക്കുമുമ്പ് രാഷ്ട്രീയം അവസാനിപ്പിച്ചയാളെ ഡിസിസി അധ്യക്ഷൻ ആക്കാൻ നീക്കമെന്നും ആരോപണം.

അതേസമയം ഡിസിസി അധ്യക്ഷന്‍മാരുടെ അന്തിമ പട്ടിക പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. പട്ടിക സംബന്ധിച്ച് സംസ്ഥാന തലത്തിലെ അവസാനവട്ട ചര്‍ച്ചകള്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കും. പല ജില്ലയിലും ഒറ്റപേരിലേക്ക് ചര്‍ച്ചകള്‍ കൊണ്ട് ചെന്നെത്തിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ചിലയിടത്ത് ഇപ്പോഴും ഒന്നിലേറെ പേരുകള്‍ ഉണ്ട്. അത് ഒറ്റപ്പേരിലേക്ക് എത്തിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം. ഇന്നത്തെ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ദില്ലിക്ക് പോവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന തലത്തില്‍ വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതി മുതിര്‍ന്ന നേതാക്കള്‍ നടത്തിയെങ്കിലും ഇക്കാര്യത്തില്‍ വീണ്ടുമൊരു ചര്‍ച്ചയുണ്ടാവില്ലെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്. ഇന്ന് തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിലാണ് കൂടിക്കാഴ്ച. തിരുവനന്തപുരം ഉള്‍പ്പടേയുള്ള ജില്ലകളില്‍ ഒറ്റപ്പേരില്‍ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നത്തെ ചര്‍ച്ചകള്‍. മൂന്ന് പേരാണ് തിരുവനന്തപുരത്ത് നിന്നുള്ള സാധ്യതപട്ടികയില്‍ ഉള്ളത്. ജിഎസ് ബാബു, കെസ് ശബരീനാഥന്‍, ആര്‍വി രാജേഷ്, പാലോട് രവി എന്നിവരാണ് പട്ടികയിലുള്ളത്. ഇതില്‍ ജിഎസ് ബാബു ശശി തരൂരിന്‍റെ നോമിനിയാണ്.

തിരുവനന്തപുരം ഉള്‍പ്പടേയുള്ള ജില്ലകളില്‍ ഒറ്റപ്പേരില്‍ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നത്തെ ചര്‍ച്ചകള്‍. മൂന്ന് പേരാണ് തിരുവനന്തപുരത്ത് നിന്നുള്ള സാധ്യതപട്ടികയില്‍ ഉള്ളത്. ജിഎസ് ബാബു, കെസ് ശബരീനാഥന്‍, ആര്‍വി രാജേഷ്, പാലോട് രവി എന്നിവരാണ് പട്ടികയിലുള്ളത്. ജിഎസ് ബാബു ശശി തരൂരിന്‍റെ നോമിനിയാണ്.

കൊല്ലത്ത് രാജേന്ദ്ര പ്രസാദ്, എംഎ നസീര്‍ എന്നിവരും കോട്ടയത്ത് നാട്ടകം സുരേഷം, ജോമോന്‍ ഐക്കര, യൂജിന്‍ തോമസ്, മലപ്പുറത്ത് വിഎസ് ജോയി, ആര്യാടന്‍ ഷൗക്കത്ത് എന്നിവരും പട്ടികയിലുണ്ട്. ഈ നാല് ജില്ലകളിലേ പട്ടിക്ക ഒറ്റപ്പേരിലേക്ക് എത്തിക്കാനാണ് ഇന്നത്തെ ചര്‍ച്ച. ഇത് പൂര്‍ത്തിയാക്കുമ്പോള്‍ മറ്റ് ജില്ലയിലെ അന്തിമ പേരിലും ചിലപ്പോള്‍ മാറ്റം വന്നേക്കും. അതിനിടെ ഡിസിസി സാധ്യത പട്ടിക ചോര്‍ന്നെന്ന തരത്തില്‍ സാമൂഹ്യ മാധ്യങ്ങളില്‍ പ്രചരണം ഉണ്ടായി. നേതൃത്വം ഇത് തള്ളിയെങ്കിലും പുറത്ത് വന്ന പട്ടികയില്‍ പറയുന്ന പല പേരും സാധ്യത പട്ടികയില്‍ മുന്‍തൂക്കം ലഭിച്ചവയാണ്. കൊല്ലം ഉള്‍പ്പടെ ചില ജില്ലകളില്‍ ഇനിയും തീരുമാനം ആവാനുണ്ടെന്നും ചോര്‍ന്ന പട്ടികയില്‍ പറയുന്നു.

തിരുവനന്തപുരം: ജി.എസ്.ബാബു, ആലപ്പുഴ: ബാബുപ്രസാദ്, കോട്ടയം: സുരേഷ്, ഇടുക്കി: സിപി മാത്യു, വയനാട്: കെ.കെ എബ്രഹാം, കാസര്‍കോട്: ഖാദര്‍ മങ്ങാട്, തൃശൂര്‍: ജോസ്, പത്തനംതിട്ട: സതീഷ്, മലപ്പുറം: വി.എസ്. ജോയ്, കോഴിക്കോട്: പ്രവീണ്‍ കുമാര്‍, എറണാകുളം: ഷിയാസ്, കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്, പാലക്കാട്: തങ്കപ്പന്‍. ഇതാണ് ഡിസിസി പ്രസിഡന്റ് ഫൈനല്‍ ലിസ്റ്റ് എന്ന പേരില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ പട്ടിക ചോര്‍ന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെ വ്യക്തമാക്കുന്നത്. ഡിസിസി പുനഃസംഘടന സംബന്ധിച്ച പട്ടിക എഐസിസിയുടെ പരിഗണനയിലാണ്. അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒത് ഒരു വിധത്തില്‍ പുറത്ത് വരുന്ന സാഹചര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

പ്രചരിപ്പക്കപ്പെടുന്ന പട്ടിക പ്രകാരമാണെങ്കില്‍ മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തിനെ മറികടന്ന് വിഎസ് ജോയി ഇടം പിടിച്ചതാണ് പ്രധാന മാറ്റം. സാമുദായിക പരിഗണന കൂടിവെച്ച് ആര്യാടന്‍ ഷൗക്കത്ത് തന്നെ അധ്യക്ഷനാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പാലക്കാട് നിന്ന് വിടി ബല്‍റാമും ഒഴിവായിട്ടുണ്ട്. ഇത് പ്രവര്‍ത്തകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ല. ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ കൂടുതൽ യുവാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്നാണ് ഹൈക്കമാന്‍റ് നിലപാട്. സാമുദായിക പരിഗണന ഉണ്ടാവുമെങ്കിലും പ്രവര്‍ത്തന മികവായിരിക്കും പ്രധാന മാനദണ്ഡം. പട്ടികയില്‍ വനിതകള്‍ ഇല്ലാത്തതിലും ഹൈക്കമാന്‍ഡിന് അമര്‍ഷമുണ്ട്. അതേസമയം, എല്ലാ ചര്‍ച്ചകള്‍ക്കും ഒടുവില്‍ ഈ ആഴ്ചതന്നെ പട്ടിക പുറത്തിറക്കാനാണ് എഐസിസി നീക്കം.

Top