കെ സുധാകരനെ ചതിച്ചവൻ! ന്യുനപക്ഷ വഞ്ചകനെ തിരിച്ചറിയുക!രക്ഷിച്ചവനെ മറന്നവന് മാപ്പില്ല !സതീശൻ പാച്ചേനിക്ക് എതിരെ കോൺഗ്രസുകാരുടെ പോസ്റ്ററുകൾ.സുധാകരനെ ചതിച്ചവന് മാപ്പില്ല എന്ന് ലീഫ് ലെറ്ററുകൾ

കണ്ണൂർ :കണ്ണൂരിൽ സതീശൻ പാച്ചേനിക്ക് എതിരെ നോട്ടീസുകളും പോസ്റ്ററുകളും വ്യാപകമായി .ന്യുനപക്ഷ വിരുദ്ധനെന്നും ഈ ന്യുനപക്ഷ വഞ്ചകനെ തിരിച്ചറിയുക എന്നും ആണ് ഒരു നോട്ട്സ് ഇറങ്ങിയിരിക്കുന്നത് മറ്റൊന്നിൽ സുധാകരനെ ചതിച്ച കോൺഗ്രസുകാരുടെ വികാരം അതിശക്തമായി പ്രതിഭലിക്കുന്നതാണ് കോൺഗ്രസുകാർ തന്നെയാണ് സതീശൻ പാച്ചേനിക്ക് എതിരെ പോസ്റ്ററുകൾ ഇറക്കിയിരിക്കുന്നത് എന്നുവേണം കരുതാൻ .കേരളത്തിലെ കോൺഗ്രസിന്റെ ഫയർ ബ്രാൻഡ് ആയ സുധാകരനെ ചതിച്ചവൻ ആണെന്നും നോട്ടീസിൽ പറയുന്നു .അഭയം കൊടുത്ത് രക്ഷിച്ചവനെ ചതിച്ചവന് മാപ്പില്ല എന്നും ലീഫ് ലെറ്ററുകളിലും പോസ്റ്ററുകളിലും കാണാം .

സുധാകരന്റെ ഉറച്ച അനുയായി കളായവരുടേയും ഉറച്ച കോൺഗ്രസ്സ് പ്രവർത്തകരുടേയും രോഷം കണ്ണൂർ മണ്ഡലത്തിൽ അണ പൊട്ടി ഒഴുകുകയാണ്. അതൊടൊപ്പം മേയർ തിരഞ്ഞെടുപ്പിൽ മുസ്ലിം, ക്രിസ്ത്യൻ, തീയ്യ സമുദായങ്ങൾക്കിടയിൽ കോൺഗ്രസ്സിനോടുള്ള കടുത്ത വിദ്വേഷത്തിന് കാരണമായതിന്റെ വിത്ത് പാകിയ സതീശൻ അതിന്റെ ഫലവും സ്വന്തം തിരഞ്ഞെടുപ്പിൽ കൊയ്യേണ്ടി വരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെരുമാറ്റ ശൈലികൊണ്ട് അണികളെ അകറ്റുകയും വെറുപ്പിക്കുകയും ചെയ്യുന്ന സതീശൻ പാച്ചേനി കണ്ണൂരിൽ തിരഞ്ഞെടുപ്പ് അവസാന നിമിഷവും പരാജയം ഇരന്നു വാങ്ങുന്നു. കോൺഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ A ക്കാരനായ പാച്ചേനി 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഉമ്മൻചാണ്ടിയെ തള്ളി കണ്ണൂരിൽ കെ സുധാകരനൊപ്പം ചേർന്നു കണ്ണൂർ സീറ്റ് നേടി. കണ്ണൂരിലെ സിറ്റിംഗ് എംഎൽഎ ആയ അബ്ദുള്ളകുട്ടിയെ കോൺഗ്രസ്സ് കാലാകാലം സ്വീകരിച്ചു വരുന്ന രീതിയെ അട്ടിമറിച്ചു കൊണ്ടായിരുന്നു ഈ നടപടി.

Also Read :കേരളത്തിൽ ഇടത് തരംഗം !എൽഡിഎഫ് 103 മുതൽ 115 സീറ്റ് വരെ നേടും.40 ൽ താഴെ സീറ്റിൽ യുഡിഎഫ് തകർന്നടിയും. തുടർഭരണം എന്ന ചരിത്ര വിജയം നേടാൻ പിണറായി.മുഖ്യമന്ത്രി സ്ഥാനത്തേക്ക് 50% പേർ പിണറായി വിജനെയും , 25% പേർ ശൈലജ ടീച്ചറെയും 15% ശതമാനം ഉമ്മൻചാണ്ടിയെയും പിന്തുണച്ചു.

സിറ്റിംഗ് എംഎൽഎ ആയ അബ്ദുള്ളക്കുട്ടിയെ കണ്ണൂരിൽ നിന്ന് തുരത്തി ഓടിച്ച നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം സമൂഹം കോൺഗ്രസ്സിന് വോട്ട് ചെയ്യാതെ സതീശൻ പാച്ചേനിയെ കണ്ണൂരിൽ തോല്പിച്ചു. കോൺഗ്രസ്സിന്റെ ഉറച്ച കോട്ടയായ കണ്ണൂരിൽ തോറ്റതിന്റെ മാനക്കേട് കൊണ്ട് ജീവിക്കാൻ കഴിയുന്നില്ല എന്നും പരിഹാസങ്ങൾ അവസാനിപ്പിക്കാൻ കണ്ണൂരിൽ DCC പ്രസിഡന്റാക്കണമെന്നും പറഞ്ഞ് കെ സുധാകരന്റെ കാല് പിടിച്ച് കരഞ്ഞ് DCC പ്രസിഡന്റായി. തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ കെ സുരേന്ദ്രന് അർഹതപ്പെട്ട 2016ലെ നിയമസഭാ സീറ്റായിരുന്നു സതീശന് നൽകിയത്. പിന്നീട് കെ സുരേന്ദ്രന്റെ കൈയിലെ DCC പ്രസിഡന്റ് സ്ഥാനവും പാച്ചേനി കാലുപിടിച്ച് കരഞ്ഞതിന്റെ പശ്ചാത്തലത്തിൽ സുധാകരൻ അണികളുടെ വികാരം പോലും നോക്കാതെ സതീശൻ പാച്ചേനിക്ക് കൈമാറി. ഇപ്പോൾ ആ കെ സുധാകരനെ തള്ളി കെസി വേണുഗോപാലിനൊപ്പം ചേർന്ന സതീശൻ സുധാകരനോടൊപ്പം നിൽക്കുന്ന പ്രവർത്തകരെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് അകറ്റി നിർത്തിയ വാർത്തകളാണ് കേൾക്കുന്നത്.

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ സതീശൻ പാച്ചേനി കണ്ണൂർ DCC പ്രസിഡന്റ് കൂടിയാണ്. എല്ലാവരേയും കൂട്ടി യോജിപ്പിച്ച് പോകേണ്ട ആൾ തന്നെ വർഷങ്ങളായി കോൺഗ്രസ്സിൽ സജീവരായയ ആളുകളെ മന:പൂർവ്വം അവഗണിക്കുന്നത് മണ്ഡലത്തിൽ UDF സ്ഥാനാർത്ഥിയോടുള്ള കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.

പാച്ചേനി DCC പ്രസിഡന്റായി വന്നപ്പോഴാണ് പാരമ്പര്യവും തറവാടിത്വവുമുള്ള നിരവധി നേതാക്കൾക്ക് സതിശൻ പാച്ചേനിയുടെ ഏകപക്ഷീയ നടപടി കാരണവും കടുത്ത അവഗണന കാരണവും കോൺഗ്രസ്സ് പാർട്ടി വിട്ട് പോകേണ്ടി വന്നിട്ടുള്ളത്. ജില്ലയിലെ കോൺഗ്രസ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് സ്ഥാനമാനങ്ങളും അംഗത്വം പോലും രാജിവെച്ചു പോയതും ഇദ്ദേഹം DCC പ്രസിഡന്റായ കാലത്ത് തന്നെ.

അന്ന് സിറ്റിംഗ് MLA ആയ അബ്ദുള്ളകുട്ടിയെ അകറ്റിയ സതീശൻ ഇപ്പോൾ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായ ടി താഹയെയും കോൺഗ്രസ്സിൽ നിന്ന് പുറത്താക്കി കഴിഞ്ഞു. മേയർ തിരഞ്ഞെടുപ്പിൽ മാർട്ടിൻ ജോർജ്ജ് വരാതിരിക്കാൻ TO മോഹനനോടൊപ്പം ചേർന്ന് കരുക്കൾ നീക്കിയ സതീശൻ SNDP താല്പര്യങ്ങളും തിയ്യമഹാ സഭയുടെ താല്പര്യങ്ങളും പരിഗണിച്ചില്ല. മാർട്ടിൻ ജോർജ്ജിനേയോ, പികെ രാഗേഷിനേയോ പിന്തുണക്കാൻ സാദ്ധ്യതയുണ്ടായിരുന്ന രണ്ട് തവണ കൗൺസിലറായ അഡ: ലിഷാദീപക് നെ പോലുള്ള നിരവധി പേരെ സിറ്റിംഗ് സീറ്റിൽ നിന്ന് മാറ്റി മത്സരിപ്പിക്കുകയും തന്റെ കൂടെ നിൽക്കില്ല എന്നുറപ്പുള്ളവരെ പരാജയപ്പെടുത്തുകയും ചെയ്തു.

മാധവറാവു ട്രസ്റ്റ് ചെയർമാൻ കെ പ്രമോദ് ആണ് സതീശൻ പാച്ചേനിയുടെ ഇലക്ഷൻ നേതൃത്വം നൽകുന്നത്. സുധാകരനെയും പ്രവർത്തകരേയും വിവിധ സമുദായങ്ങളേയും ഒരു പോലെ വെറുപ്പിച്ച സതീശൻ പാച്ചേനി കണ്ണൂരിൽ പരാജയപ്പെടുത്തണം എന്നുറപ്പിച്ചിരിക്കുന്നതും മേൽ പറഞ്ഞ ആളുകളും സമുദായംഗങ്ങളും തന്നെ.

കണ്ണൂരിൽ സതീശൻ പാച്ചേനി തോറ്റാൽ ഒരു തിയ്യ സമുദായത്തിൽ ജനിച്ച തിയ്യരുടെ കുലത്തൊഴിൽ സ്വീകരിച്ച് മക്കളെ വളർത്തിയ മുണ്ടയിൽ കോരന്റെ മകൻ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കാൻ ഒരു അംഗത്തെ അധികം കിട്ടും എന്നു പറയുന്നതും സതീശൻ പാച്ചേനി വെറുപ്പിച്ച് അവഗണിച്ച് അകറ്റിയവർ തന്നെ. മണ്ഡലത്തിന്റെ പല ഭാഗങ്ങളിലായി കോൺഗ്രസ്സ് പ്രവർത്തകരുടെ പേരിലും അല്ലാതെയും സതീശന് എതിരെ നോട്ടീസുകളും പോസ്റ്ററുകളും ലഘുലേഖയും വന്നു എന്നതും ഗൗരവകരമായ സംഭവമാണ്.

Top