നെഹ്രു കുടുംബം സുധാകരനെ കൈവിടുന്നു!വേണുവും കളം മാറ്റുന്നു.സുധാകരനെയും സതീശനെയും മാറ്റും. സമാന്തര കമ്മറ്റികൾ 14 ജില്ലകളിലും . ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത നിലപാടിലേക്ക്

കൊച്ചി:ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത നിലപാടിലേക്ക്. MA ലത്തീഫുമാരും മമ്പറം ദിവാകരന്മാരും തൊട്ട് 14 ജില്ലകളിലും സമാന്തര സംവിധാനങ്ങൾക്ക് മുതിർന്ന നേതാക്കൾ തന്നെ നേതൃത്വം നൽകും. തൂക്കം നോക്കി കളം മാറ്റാനുറച്ച് KC വേണുഗോപാലും. MLA മാരും അസംതൃപ്തിയിൽ. സുധാകരനോടുള്ള അതൃപ്തി നുരഞ്ഞു പൊന്തുന്നു. മുതിർന്ന നേതാക്കളെ വെറുപ്പിക്കാൻ ആകില്ല എന്ന നിലപാടിലേക്ക് ഹൈക്കമാൻ്റ്. നെഹ്രു കുടുംബം സുധാകരനെ കൈവിടാൻ സാദ്ധ്യത.

KPCC നേതൃത്വത്തിനെതിരെ അതിരൂക്ഷമായി പ്രതികരിച്ച വിയം സുധീരൻ്റെ നിലപാടുകളാണ് ശരി എന്ന തരത്തിലേക്ക് കേരളത്തിലെ കോൺഗ്രസ്സ് കാര്യങ്ങൾ നീങ്ങുന്നു. VM സുധീരനെ അനുനയിപ്പിക്കാൻ വീട്ടിൽ പോയി കണ്ട പ്രതിപക്ഷ നേതാവ് VD സതീശനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച സുധാകര ശൈലിയോട് ഹൈക്കമാൻ്റും വിയോജിക്കാൻ തുടങ്ങിയതായി ഡൽഹിയിൽ നിന്നുള്ള വാർത്തകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുതിർന്ന നേതാക്കളുടെ പിന്തുണയോടെ സുധാകര VD സതീശ നേതൃത്വത്തിനെതിരെ സമാന്തര സംവിധാനങ്ങളുമായി കോൺഗ്രസ്സ്. ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും തൃണവത്കരിച്ചു നീങ്ങുന്ന നിലവിലെ KPCC പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കേരളത്തിലെ കോൺഗ്രസ്സിൻ്റെ അന്ത്യം കുറിക്കുകയാണ്. രണ്ട് ടേം സംസ്ഥാന ഭരണത്തിന് പുറത്ത് നിൽക്കേണ്ടി വന്ന കോൺഗ്രസ്സിൻ്റെ സംഘടനാ സംവിധാനങ്ങളും പാർലിമെൻ്ററി നിലപാടുകളും ഇതേപോലെ തുടരുകയാണെങ്കിൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാന ഭരണത്തിൻ്റെ ഏഴയലത്ത് ഉണ്ടാകില്ല എന്നത് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ ഇപ്പോഴേ പറയാം.

KPCC യുടെ കടുത്ത അപമാനം സഹിച്ച് ഇങ്ങിനെ മുന്നോട്ട് പോകാൻ സാധിക്കില്ല എന്നതു തന്നെയാണ് ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കോൺഗ്രസ്സിൻ്റെയും UDFൻ്റെയും ഉന്നതതല സമിതികളുടെ മീറ്റിംഗുകളിൽ നിന്നുള്ള ബഹിഷ്ക്കരണം അർത്ഥമാക്കുന്നത്. അവഗണനയിൽ പ്രതിഷേധിച്ച് സമാന്തരമായി നീങ്ങാൻ മുതിർന്ന നേതാക്കൾ ധാരണയുണ്ടാക്കിയതായും വാർത്തകൾ പുറത്തു വരുന്നുണ്ട്. അത്തരം ഒരു സമീപനത്തിലേക്ക് ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും പോയാൽ അത് കേരളത്തിൽ അവശേഷിക്കുന്ന കോൺഗ്രസ്സിൻ്റെ അന്ത്യം കുറിക്കലിന് തന്നെ കാരണമാകും.

K സുധാകരൻ്റെ മരുമകൻ നയിക്കുന്ന KS ബ്രിഗേഡിനെ പറ്റി തന്നെയാണ് മുഴുവൻ നേതാക്കൾക്കും അതൃപ്തിയുളളത്. ആ ബ്രിഗേഡിന് അന്യുസൃതമായാണ് ഇന്ന് KPCC പ്രവർത്തിക്കുന്നത് എന്ന പരാതിയും ഉയർന്നു വന്നു കഴിഞ്ഞു. മുതിർന്ന നേതാവും മുൻ KPCC പ്രസിഡൻ്റുമായ VM സുധീരൻ തന്നെ പരസ്യമായി KS ബ്രിഗേഡിനെ കുറിച്ച് മാധ്യമളോട് പറഞ്ഞത് ഹൈക്കമാൻ്റിനെ നിചസ്ഥിതി മനസ്സിലാക്കിക്കാൻ തന്നെയാണെന്നത് വ്യക്തമാണ്. സെമി കേഡർ പേരു പറഞ്ഞ് സുധാകരൻ ചുരുങ്ങിയ കാലം കൊണ്ട് നടത്തിയ അച്ചടക്കലംഘനങ്ങൾ കാരണവർക്ക് അടുപ്പിലുമാകാം എന്നതാണോ എന്നും ഒരു വിഭാഗം ചോദിച്ചു തുടങ്ങി.

KS ബ്രിഗേഡിൻ്റെ പേരിലും കരുണാകര ട്രസ്റ്റിൻ്റെ പേരിലും ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ എവിടെ എന്ന ചോദ്യം വീണ്ടും സുധാകരനു നേരെ വരുന്നത് നേതൃത്തിൻ്റെ അറിവോടു കൂടി തന്നെയാണ്. ഫ്ലൈറ്റ് സീറ്റ് വിവാദം, മോൺസൺ പുരാവസ്തു വിവാദം തുടങ്ങി നിലവാരമില്ലത്ത വിവാദങ്ങളിൽ അകപ്പെടുന്ന KPCC പ്രസിഡൻ്റ് പാർട്ടിക്ക് ബാധ്യതയാകുന്നുണ്ട് എന്ന വിലയിരുത്തലുകളാണ് ഇപ്പോൾ നടക്കുന്നത്.

കോൺഗ്രസ്സ് പോലെ അച്ചടക്കമില്ലാത്ത പാർട്ടി വേറെയില്ല എന്നും, MM ഹസ്സനെ സെമികേഡർ എന്താണെന്ന് പഠിപ്പിച്ചു കൊടുക്കാമെന്നും, VM സുധീരനും മല്ലപ്പള്ളി രാമചന്ദ്രനും പാർട്ടിയാമായി സഹകരിക്കുന്നില്ല എന്നും തുടങ്ങി നിരവധി കാര്യങ്ങൾ പരസ്യമായി പറഞ്ഞ സുധാകരനോളം അച്ചടക്ക ലംഘന വർത്തമാനം പറഞ്ഞവർ സമീപകാല കോൺഗ്രസ്സിൽ വേറെയില്ല എന്നു തന്നെയാണ് നേതാക്കൾ ഹൈക്കമാൻ്റിന് മുന്നിൽ ധരിപ്പിച്ചിട്ടുള്ളത്. AICC നേതാക്കൾക്കും , പ്രിയങ്ക ഗാന്ധിക്കും KPCC പ്രസിഡൻ്റിൻ്റെ ശൈലിയോട് ശക്തമായ വിയോജിപ്പുണ്ട് എന്നത് ഉപയോഗപ്പെടുത്താനും തന്നെയാണ് മുതിർന്ന നേതാക്കളുടെ തീരുമാനം. KC വേണുഗോപാൽ കേരളത്തിൻ്റെ കാര്യത്തിൽ സമീപ കാലത്ത് സ്വീകരിച്ചു വരുന്ന മൗനം സുധാകരനു വേണ്ടി പ്രിയങ്ക ഗാന്ധിയേയും നെഹ്രു കുടുംബത്തിനേയും വെറുപ്പിക്കണ്ട എന്നത് കൊണ്ടാണ്.

നെഹ്രു കുടുംബത്തിന് കേരളത്തിലെ KPCC പ്രസിഡൻ്റിനോടും പ്രവർത്തന ശൈലിയോടുമുള്ള എതിർപ്പ് പ്രകടമാകുന്നു എന്നതുകൊണ്ടാണ് സുധാകരവിരുദ്ധ നേതാക്കൾ അതു മുതലെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കണ്ണൂരിലെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പ് വിവാദത്തിൽ മുതിർന്ന നേതാവായ മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് സുധാകരന് തിരിച്ചടിയാകും എന്നതും ഉറപ്പായിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ബന്ധപ്പെട്ട ശേഷം മമ്പറം ദിവാകരൻ നടത്തിയ പത്രസമ്മേളനത്തിൽ നിഴലിച്ചു നിന്നത് നെഹ്രു കുടുംബത്തിൻ്റെ മാഹാത്മ്യവും അവരെ തള്ളിപ്പറയാൻ ഒരു കാലവും എനിക്ക് സാധിക്കില്ല എന്നുമാണ്. ഇത് ഒരു കാലത്ത് ഇന്ദിരാഗാന്ധിയെ ഭാരത യക്ഷി എന്നു വിളിച്ചു പ്രസംഗിച്ച സുധാകരൻ്റെ പൂർവ്വകാല ചെയ്തികളും വാക്കുകളും പുറത്ത് കൊണ്ട് വരാൻ കൂടിയാണ്.

ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്താൽ പയ്യാമ്പലം കടൽ തീരം മലിനമാകും എന്നു പറഞ്ഞ സുധാകരനുള്ള മറുപടിയാണ് ആ ചിതാഭസ്മത്തിനോടൊപ്പം കടലിൽ മുങ്ങി നനഞ്ഞ് വന്നവനാണ് ഞാനെന്ന മമ്പറം ദിവാകരൻ്റെ വാക്കുകൾ. രാഹുൽ ഗാന്ധിയെ കടിഞ്ഞൂൽ പൊട്ടൻ എന്ന് സ്വകാര്യ സംഭാഷണങ്ങളിൽ സുധാകരൻ പറഞ്ഞതായുള്ള വിവരങ്ങളും ചില MLA മാർ നേതൃത്വത്തെ ധരിപ്പിച്ചതായും പറയപ്പെടുന്നുണ്ട്. സുധാകരനിൽ നിന്ന് വർഷങ്ങളായി കടുത്ത അവഗണന നേരിട്ടവരാണ് അത്തരക്കാർ എന്നത് വ്യക്തമാക്കുന്നത് കൂടെ നിൽക്കുന്നവർ എല്ലാം സുധാകരൻ്റെ കൂടെ അല്ല എന്നതു തന്നെയാണ്.

ജില്ലകളിൽ നിന്ന് ജില്ലകളിലേക്കും ജന സ്വാധീനമുള്ള മുതിർന്ന നേതാക്കാൾക്കിടയിലും രൂപപ്പെട്ട അസ്വാരസ്യം കോൺഗ്രസ്സിനെ കടുത്ത അപകടത്തിൽ എത്തിക്കും എന്ന ആശങ്കയിലാണ് മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികളും. ഇത്രയും കാലം KPCC യിലെ വിവാദങ്ങൾ കോൺഗ്രസ്സിൻ്റെ സംഘടനാ വിഷയം മാത്രമായിരുന്നു. ഉമ്മൻ ചാണ്ടി ചെന്നിത്തല കൂട്ടുകെട്ടിൻ്റെ തുടർച്ചയായുള്ള UDF നേതൃയോഗ ബഹിഷ്ക്കരണവും നിസ്സഹകരണവും ഘടകകക്ഷികളെയും സ്വാധീനിക്കാൻ തുടങ്ങി. കോൺഗ്രസ്സിൻ്റെയും UDF ൻ്റെയും സർവ്വനാശത്തിന് KPCC പ്രസിഡൻ്റിൻ്റെ ശൈലി കാരണമാകരുത് എന്ന് വലിയൊരു വിഭാഗം കോൺഗ്രസ്സുകാരോടൊപ്പം മുഴുവൻ UDF ഘടകകക്ഷികളും പറയാൻ തുടങ്ങിക്കഴിഞ്ഞു.

സുധാകരനെതിരെ പ്രതികരിച്ചതിൻ്റെ പേരിൽ മമ്പറം ദിവാകരനെ കെട്ടിയിട്ട് ദിവാകരൻ്റെ മുന്നിലിട്ട് ഭാര്യയേയും 24 വയസ്സുകാരിയായ മകളേയും ബാലാത്സഗം ചെയ്യുമെന്നും തങ്ങൾ പതിനഞ്ച് പേരുണ്ടെന്നത് ഒർമ്മിപ്പിച്ചു കൊണ്ടുള്ള സുധാകര ബ്രിഗേഡിൻ്റെ ഭീഷണിയെ കേരളം ഗൗരവകരമായി കാണേണ്ട വസ്തുതയാണ്.

Top