കണ്ണൂരിൽ തീപാറുന്ന പോരാട്ടത്തിന് കെ.സുധാകരൻ !..കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി!പ്രവർത്തകർ ആവേശത്തിൽ!..

കണ്ണൂർ : കണ്ണൂരിൽ ഇത്തവണയും കെ സുധാകരൻ മത്സരിക്കും .കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരനോട് മത്സരിക്കാൻ തയാറെടുക്കാനും തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങാനും കോൺഗ്രസ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി ഡെയിലി ഇന്ത്യൻ ഹെറാൾഡിന് വിശ്വസനീയമായ സോഴ്സിൽ നിന്നും വിവരം കിട്ടി .മണ്ഡലം പിടിച്ചെടുക്കാൻ പ്രവർത്തനം തുടങ്ങാൻ നേതൃത്വത്തിന്റെ പച്ചക്കൊടി കിട്ടിയതാണ് പ്രാഥമിക പ്രവർത്തനത്തിന് കെ സുധാകരൻ തുടങ്ങി എന്നും സൂചനയുണ്ട് .

സുധാകരൻ മത്സരിക്കുമെന്ന് ഉറപ്പായതോടെ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങാൻ അണികൾ തയ്യാറായിരിക്കുകയാണെന്ന് ചില നേതാക്കൾ വ്യക്തമാക്കി.എൽ.ഡി.എഫ് സ്ഥാനാർത്ഥി ആരെന്ന് അറിയാനുള്ള ആകാംഷയിലാണ് കണ്ണൂർ. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ മത്സരിക്കണമെന്ന ആഗ്രഹം വലിയ വിഭാഗം പ്രവർത്തകരിലുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കിൽ കണ്ണൂർ മണ്ഡലം വലിയ ശ്രദ്ധാകേന്ദ്രം തന്നെയാകും. നിലവിലെ എം.പി പി.കെ. ശ്രീമതി വീണ്ടും മത്സരിച്ചാലും തീപ്പാറുന്ന പോരാട്ടമായിരിക്കും നടക്കുക.

സുധാകരൻ മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ സൂചന നൽകിയിരുന്നു. ലോക്സഭയിലേക്ക് കണ്ണൂരിൽ മത്സരിക്കാൻ ഏറ്റവും അർഹതയും വിജയ സാധ്യതയുമുള്ള സ്ഥാനാർത്ഥി കെ. സുധാകരനാണെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. ഏറ്റവും ഊർജ്വസ്വലനായ നേതാവാണ് സുധാകരനെന്നും മത്സരിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ തീരുമാനം മാത്രമേ അറിയേണ്ടതുള്ളൂ എന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇത് കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരിൽ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.അതേ സമയം, മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും, മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞാൽ എളിയ പ്രവ‌ർത്തകനെന്ന നിലയിൽ അത് അംഗീകരിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.

സുധാകരൻ സ്ഥാനാര്ഥിയാകുമ്പോൾ ഇടത് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ പികെ ശ്രീമതിക്ക് കനത്ത വെല്ലുവിളിയാകും അത്. ആകെയുള്ള 7 നിയമ സഭ മണ്ഡലങ്ങളില്‍ നാലെണ്ണം ഇടതുമുന്നണിയും മൂന്നെണ്ണം യുഡിഎഫുമാണ് ഭരിക്കുന്നത്. ഇരു മുന്നണികളുടേയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ,നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്ന ഘടകമാണ്.ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് തിരിച്ചടിയായേക്കും. വിശ്വാസ സംരക്ഷണ യാത്ര വിജയകരമായി നടത്തിയ സുധാകരന് അത് ഗുണമാകുകയും ചെയ്യും. .കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം വേണമെന്ന ഉറച്ച തീരുമാനത്തില്‍ കേരളത്തില്‍ അതിശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടാകും .അതിന്റെ പ്രതിഫലമായി കണ്ണൂരില്‍ യുഡിഎഫിന് അനുകൂലമായ തരംഗം ഉണ്ടാകും .pk_sreemathi_

തളിപ്പറമ്പ്, കണ്ണൂര്‍, അഴീക്കോട്, ഇരിക്കൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, പേരാവൂര്‍ നിയമസഭ മണ്ഡലങ്ങള്‍. ഇതില്‍ തളിപ്പറമ്പും, കണ്ണൂരും, ധര്‍മ്മടവും, മട്ടന്നൂരും ഇടതുപക്ഷ എംഎല്‍എമാരാണ് പ്രതിനിധീകരിക്കുന്നത്. ഇരിക്കൂറും പേരാവൂരും ,അഴീക്കോടും യു ഡി എഫിന്റെ അക്കൗണ്ടിലും, കഴിഞ്ഞ തവണ ശക്തമായ മത്സരം നടന്നപ്പോള്‍ 6556 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി കെ ശ്രീമതി കോണ്‍ഗ്രസിലെ ശക്തനായ കെ സുധാകരനെ മറികടന്നത്. ഇരു മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അനൗദ്യോഗികമായി തുടങ്ങിയിട്ടുണ്ട്. ഒരു തവണ മാത്രം പൂര്‍ത്തിയാക്കിയ പി കെ ശ്രീമതിക്ക് രണ്ടാമൂഴം സി പി എം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സംസ്ഥാന മന്ത്രി, എം.പി, എം.എൽ.എ എന്ന നിലയിൽ സുധാകരന്റെ പ്രവർത്തന മികവും നേതൃത്വം വിലയിരുത്തിയിരുന്നു. കഴിഞ്ഞ ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ സുധാകരൻ 6566 വോട്ടുകൾക്കാണ് സി.പി.എമ്മിലെ പി.കെ. ശ്രീമതിയോട് പരാജയപ്പെട്ടത്. എന്നാൽ ഇതിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ സുധാകരൻ 43,151 വോട്ടുകൾക്ക് വിജയിച്ചിരുന്നു.സംസ്ഥാന സർക്കാരിനെതിരായ വികാരവും ശബരിമല വിഷയവുമെല്ലാം അനുകൂലമാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

Top