സ്ഥിരം തോൽക്കുന്ന സ്ഥാനാർത്ഥി ക്രഡിറ്റുമായി കണ്ണൂർ മണ്ഡലത്തിൽ വീണ്ടും സതീശൻ പാച്ചേനി!.തോൽവി ഉറപ്പെന്ന് ഇടതുപക്ഷം.

കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ വീണ്ടും യുഡിഎഫ് സ്ഥാനാർത്ഥിയായി ഡി.സി.സി അധ്യക്ഷൻ കൂടിയായ സതീശൻ പാച്ചേനി. മന്ത്രിയും സിറ്റിങ്ങ് എം.എൽ എ യുമായ മന്ത്രി കടന്ന പള്ളി രാമചന്ദ്രനാൻ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി.സ്ഥിരമായി തോൽക്കുന്ന സ്ഥാനാർഥി എന്ന ചീത്തപ്പേരുള്ള സതീശൻ പാച്ചേനിക്ക് ഇത്തവണയും കാര്യങ്ങൾ അത്ര പന്തിയിൽ അല്ല .പ്രബലമായ മുസ്ലിം വിഭാഗവും ഈഴവ തിയ്യ സമുദായവും ക്രിസ്ത്യൻ വിഭാഗവും പാച്ചേനിക്ക് എതിരാണ് അതിലേറെ പൊതുപ്രവർത്തന രംഗത്ത് ഏറ്റവും അധികം അഹങ്കാരി എന്ന ചീത്തപ്പേരും കൂടെ പഠിച്ചവരും സഹപാഠികളും ആരോപിക്കുന്നു എതിരാളികളേക്കാൾ സതീശന് എതിർപ്പ് സ്വന്തം പാർട്ടിക്കാർ ആണ് . കൂടെ ഉള്ളവരെ ഒരിക്കലും പരിഗണിക്കില്ല എന്ന ചീത്തപ്പേരും ഉണ്ട് .പഴയ സതീശൻ അല്ല ഓനിപ്പോൾ ബല്ലാണ്ട് മാറി നമ്മളെ കണ്ടാൽ മുണ്ടുക വരില്ല എന്നാണു നാട്ടുകാരുടെ പ്രതികരണം. ചങ്കെ കരളേ എന്ന് വിളിച്ചവരാണിപ്പോൾ സതീശനെതിരെ തിരിഞ്ഞിരിക്കുന്നത് .

മാത്രമല്ല കോൺഗ്രസ് ഓഫീസ് പണികൾ അടക്കം ഒരുപാട് വിവാദങ്ങൾ സതീശനെതിരെ തിരിഞ്ഞിരിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് .കൂടാതെ രാത്രിക്ക് രാത്രി ഉമ്മൻ ചാണ്ടി ഗ്രുപ്പിനെ തള്ളിപ്പറഞ്ഞു സുധാകരൻ ഗ്രുപ്പിൽ എത്തിയതിനാൽ കേഡർ പാർട്ടിയായി നിൽക്കുന്ന എ ‘ഗ്രുപ്പ് സതീശനെതിരെ തിരിയുമെന്നുറപ്പാണ് .കൂടാതെ അടുത്തകാലത്ത് ഉണ്ടായ കോർപ്പറേഷൻ തിരഞ്ഞെടുപ്പും മേയർ തിരഞ്ഞെടുപ്പും സതീശൻ പാച്ചേനിയുടെ ഇടപെടൽ സുധാകരൻ ഗ്രുപ്പിലും അതൃപ്തി ഉണ്ടായിട്ടുണ്ട് എന്നാണു റിപ്പോർട്ടുകൾ .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുധാകരനെ വിട്ട് വേണു ഗ്രുപ്പിൽ എത്തി എന്നും അതിനാൽ സുധാകരൻ ഗ്രുപ്പുകാർ വാരുമെന്നും സൂചനയുണ്ട് .സുധാകരന്റെ ഏറ്റവും വലിയ അടുപ്പക്കാരൻ റിജിൽ മാക്കുറ്റിയെ വിജയിക്കുന്ന മണ്ഡലത്തിൽ മത്സരിപ്പിക്കും എന്ന് പറഞ്ഞതും സുധാകരൻ കണ്ണൂർ ഷുവർ സീറ്റ് റിജിലിനായിശ്രമിച്ചിരുന്നു. റിജിലിന് ഒരു സീറ്റും കിട്ടിയതുമില്ല .കേന്ദ്ര സംസ്ഥാന നേതൃത്വത്തിനെതിരെ സുധാകരൻ തിരിഞ്ഞിരിക്കയാണ് .ഇത് കണ്ണൂരിൽ സതീശൻ പാച്ചേനിയുടെ വിജയത്തിന് ഇരുൾ വീഴ്ത്തും.

ഇരിക്കൂറിൽ സീറ്റ് നിഷേധിക്കപ്പെട്ട എ ഗ്രൂപ്പ് ജില്ലയിലെമ്പാടും തങ്ങളുടെ പ്രതിഷേധം കടുപ്പിച്ചിരിക്കയാണ്. ഇതു പഴയ എ ഗ്രൂപ്പുകാരനും ഇപ്പോൾ സുധാകര ( വേണ് ഗ്രൂപ്പുകാരനും ആയ ) ഗ്രൂപ്പുകാരനുമായ സതീശൻ പാച്ചേനിക്ക് പാരയാകുമെന്ന് ആശങ്കയുണ്ട് .മാത്രമല്ല എതിർ സ്ഥാനാർത്ഥി വലിയ ജനകീയനും കണ്ണൂർ കാർക്ക് സുപരിചിതനാണ് .തങ്ങൾക്ക് സീറ്റു നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ഇരിക്കൂർ മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കളുടെയും ഭാരവാഹികളുടെയും കൂട്ടരാജി തുടരുകയാണ്. കോൺഗ്രസ് മത്സരിക്കുന്ന പേരാവൂരും കണ്ണൂരും തോൽപ്പിക്കുമെന്ന് എ ഗ്രുപ്പ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു പാച്ചേനിക്കും വെല്ലുവിളിയാകും .

കമ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത പിണറായിയും പാറപ്രവും ഉൾകൊള്ളുന്ന 11 നിയമസഭാ മണ്ഡലങ്ങൾ ഉള്ള കണ്ണൂർ ജില്ലയിൽ 8 മണ്ഡലങ്ങളും ഇടത്തോട്ടാണ്. 1977 മുതല്‍ യുഡിഎഫ് കോട്ടയായി നിലകൊണ്ടിരുന്ന കണ്ണൂർ മണ്ഡലവും 2016-ലെ ഇടത് തരംഗത്തിൽ ചുവന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ വലത്തോട്ടു ചുവടുമാറ്റിയ കണ്ണൂർ മണ്ഡലത്തിൽ ഇരുമുന്നണികളും ബലാബലമാണ്.

ജില്ലയിലെ ഏഴു മണ്ഡലങ്ങളും ഇടത് കോട്ടയാണ്. കുടിയേറ്റ മേഖലകളുൾപ്പെട്ട പേരാവൂരും ഇരിക്കൂറും ലീഗിന്റെ കണ്ണൂരിലെ ഏക സിറ്റിങ് സീറ്റായ അഴിക്കോടുമാണ് യുഡിഎഫ് ശക്തി കേന്ദ്രങ്ങളായി എണ്ണപ്പെടുന്നത്. ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്ന എകെജിയുടെ നാട്ടിൽ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്റെയും നായനാരുടെയും നാട്ടിൽ രാഷ്ട്രീയം രക്തത്തിൽ തന്നെ അലിഞ്ഞ വികാരമാണ്.

തുടർഭരണം ലക്ഷ്യമാക്കി കുതിക്കുന്ന പിണറായി സർക്കാരിന്റെ അവസാന ഓട്ടത്തിൽ വിവാദങ്ങൾ ഉണ്ടെങ്കിലും കണ്ണൂരിൽ കാര്യമായ ആശയക്കുഴപ്പങ്ങളില്ല. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതു പക്ഷം നേടിയ ചരിത്ര വിജയവും എൽഡിഎഫിന് നൽകുന്ന ആത്മവിശ്വാസം വലുതാണ് .അതിനാൽ തന്നെ കണ്ണൂരിൽ ഇത്തവണ പതിനൊന്നിൽ പത്ത് സീറ്റും പിടിച്ചെടുക്കാമെന്ന ഉറപ്പാക്കാനുള്ളത് .

കണ്ണൂർ ജില്ലയിലെ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ ഒന്നായ പാച്ചേനിയിൽ കർഷകത്തൊഴിലാളികളായ പി ദാമോദരന്റെയും എം നാരായണിയുടെയും മൂത്ത മകനായ സതീശൻ പാച്ചേനി ദാരിദ്ര്യവും കഷ്ടപ്പാടുകളും ഏറെ അനുഭവിച്ചാണ് വളർന്ന് വന്നത് എന്ന പ്രചാരണ സഹദാപത്തിലൂടെ വോട്ടു പിടിക്കാൻ കഴിയും എന്നാണു പാച്ചേനി വിഭാഗത്തിന്റെ ചിന്ത . എന്നാൽ സ്ഥിരം തോൽക്കുന്ന സ്ഥാനാർത്ഥി എന്നുമാത്രമല്ല പാലക്കാട് വിജയിക്കാമായിരുന്ന അവസരത്തിൽ അവിടെ ശരിയായ തരത്തിൽ ഫണ്ട് വിനിയോഗിച്ചില്ല അതിലൂടെയാണ് തോറ്റത് എന്ന ആരോപണവും എതിർ വിഭാഗം അടിച്ചിറക്കുന്നുണ്ട് .

എന്നാൽ ആ ദാരിദ്രകാലത്തിനുശേഷം അന്ന് കൂടെ നിന്നവരെ യും സാഹിച്ചവരെയും അവഗണിക്കുകയും അവർ കാണാൻ എത്തിയാൽ മുഖം തിരിക്കുന്ന തരത്തിൽ അഹങ്കാരി ആയെന്നും സഹപാഠികളും സുഹൃത്തുക്കളും പറയുന്നു . എഴുപതുകളുടെ അവസാനം എ.കെ ആന്റണിയുടെ ആദർശാധിഷ്ഠിത നിലപാടുകളിലെ ആരാധനയിൽ അദ്ദേഹത്തോട് അണിചേർന്നയാളാണ് സതീശൻ പാച്ചേനി എന്നും എന്നും ആദർശ പരിവേഷ വാർത്തകൾ സൃഷ്ടിക്കുന്നുണ്ട് .എന്നാൽ ആന്റണിയെയും ഉമ്മൻ ചാണ്ടിയെയും ചതിച്ചാണ് ഗ്രുപ്പ് വിട്ടത് എന്ന പ്രധാന ആരോപണവും ഉണ്ട് .ഇതിപ്പോൾ സോഷ്യൽ മീഡിയായിൽ സജീവവുമാണ് .

Top