ഏരുവേശ്ശി കോൺഗ്രസ് പേമെന്റ് വിവാദത്തിൽ!..ബാങ്ക് കൊള്ള നടത്തിയവർ വീണ്ടും സജീവം.

കണ്ണൂർ : പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉരുക്കുകോട്ടയായ ഏരുവേശ്ശി വലിച്ചെറിഞ്ഞതായി ആരോപണം .സ്ഥാനാർഥികളിൽ ഭൂരിഭാഗവും വിജയ സാധ്യത ഇല്ലാത്തവർ എന്നും പതിനാലിൽ പതിനൊന്നും സീറ്റുകൾ ഇടതുപക്ഷം നേടുമെന്നും പരക്കെ ആക്ഷേപം ഉയർന്നു .മുൻ മണ്ഡലം പ്രസിഡന്റും നിലവിലെ മണ്ഡലം പ്രസിഡന്റും എ ഗ്രുപ്പും തമ്മിലുള്ള ഗ്രുപ്പ് പോരിൽ മലയോര മേഖലയിലെ കോൺഗ്രസിന്റെ ഉരുക്കുകോട്ടക്ക് വിള്ളൽ വീണിരിക്കയാണ്. കോൺഗ്രസിന്റെ ഉറച്ച് പല സീറ്റുകളും പേമെന്റ് ആണെന്നും ആരോപണം ഉയർന്നു .കഴിഞ്ഞതവണ വിജയിച്ച ഇപ്പോൾ വനിത വാർഡായ പലതും പേമെന്റ് സീറ്റ് ആണെന്നും മുൻ മണ്ഡലം നേതാവിന്റെ സിപിഎം കൂട്ടുകെട്ടാണ് ഇതിനു പിന്നിൽ എന്നും ആക്ഷേപം ശക്തമായി.

കോൺഗ്രസിന്റെ ഉറച്ച ഒട്ടുമിക്ക വാർഡുകളിലും വിജയ സാധയതയില്ലാത്ത -കോൺഗ്രസ് പ്രവർത്തകർക്ക് അറിവില്ലാത്ത ആളുകളെ തിരുകി കയറ്റി എന്നും ആക്ഷേപം .കോൺഗ്രസിന്റെ ഉറച്ച വാർഡായ മൂന്നിലും പതിനാലിലും പത്തിലും അടക്കം എല്ലായിടത്തും വിമതർ സ്ഥാനാർത്ഥികൾ ഉണ്ട് .പത്താം വാർഡിൽ മുൻ വൈസ് പ്രസിഡന്റ് കൂടിയാണ് വിമതയായി രംഗത്ത് .വിജയിച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൊടുക്കണം എന്നതിനാൽ മുൻമണ്ഡലം പ്രസിഡന്റിന്റെയും നിലവിലെ മണ്ഡലം പ്രസിഡന്റിന്റെയും വേണ്ടപ്പെട്ട ആളെ വിജയിപ്പിച്ച് ആ സ്ഥാനത്ത് എത്തിക്കാൻ ഉള്ള കരുനീക്കമാണ് മണ്ഡലത്തിൽ മൊത്തത്തിൽ കലാപം ഉയർന്നിരിക്കുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നാം വാർഡിൽ നിരവതി തവണ പഞ്ചായത്ത് പ്രസിഡന്റും ബിഡിസി ചെയർമാനും ആയിരുന്ന സീനിയർ നേതാവിന്റെ മകന് നൂറു ശതമാനം വിജയ സാധ്യത ഉള്ളപ്പോൾ അയാളെ വെട്ടിയതിനു പിന്നിൽ മുൻ നേതാവിന്റെ വ്യക്തി വൈരാഗ്യം ആയിരുന്നു .ജനപിന്തുണയില്ലാതെ മുൻ മണ്ഡലം പ്രസിഡന്റ് തോറ്റതിൽ
ഉള്ള നിരാശയിൽ യുവ സ്ഥാനാർത്ഥിയെ വെട്ടിനിരത്തുകയും ചെയ്തു . സുധാകരന്റെ അടുപ്പക്കാരൻ എന്ന് സ്വയം പ്രഖ്യാപിച്ച ബാങ്ക് ജോലി ഭാര്യക്ക് കിട്ടുന്നതുവരെ കോൺഗ്രസിനെതിരെ പ്രവർത്തിക്കുകയും ഒടുവിൽ ജോലി ചുളുവിൽ അടിച്ചുമാറ്റുകയും ചെയ്ത ‘തേൻമൊഴിയുടെ ബന്ധുവിനെ സ്ഥാനാർത്ഥിയായി തിരുകി കയറ്റുകയായിരുന്നു .ഇവിടെ ഒക്കെ പേമെന്റ് സീറ്റുകൾ എന്നും പരക്കെ ആക്ഷേപം ഉയരുന്നുണ്ട് .


നേരത്തെ കോൺഗ്രസിന്റെ കയ്യിൽ ഉണ്ടായിരുന്ന ഏരുവേശ്ശി ബാങ്ക് നഷ്ടമായിരുന്നു .അതിനു കാരണം ബാങ്കിലെ അഴിമതി ആണെന്നും ആരോപണം ഉയർന്നിരുന്നു .സിപിഎം നേതാവിനു കാർ വാങ്ങിക്കൊടുത്ത് കയ്യാല പദ്ധതിയിൽ വാൻ അഴിമതി നടത്തി എന്നും ആക്ഷേപം ഉയർന്നിരുന്നു.ഒന്നുമില്ലാതിരുന്ന ഈ നേതാവ മണ്ഡലം നേതാവായതോടെ കോടികൾ -ഒരു സംസ്ഥാന മന്ത്രി ഉണ്ടാക്കുന്നതിലും പണം സമ്പാദിച്ച് എന്നും ആക്ഷേപം ശക്തമാണ്.

മുൻപ് ഏരുവേശ്ശി സർവിസ് സഹകരണ ബാങ്കിൽ നാല് തസ്തികയിലേക്ക് നിയമനം നടത്താനുള്ള നീക്കം വിവാദത്തിൽ ആയിരുന്നു . അന്ന് ഭരണത്തിൽ ഉണ്ടായിയുരുന്ന ബാങ്ക് നേതൃത്വത്തിനെതിരെ കോൺഗ്രസ് എ ഗ്രൂപ്പും സി.പി.എമ്മുമാണ് പരാതിയുമായി രംഗത്തുവന്നത്. വൻ തുക കോഴ വാങ്ങിയാണ് കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ നിയമനം നടത്തുന്നതെന്നാണ് പരാതി ഉയർന്നരുന്നത് . ഐ ഗ്രൂപ്പിന് മുൻതൂക്കമുള്ളവരാണ് ബാങ്ക് ഭരണം നിയന്ത്രിക്കുന്നത്. ആദ്യം അഞ്ച് പേരെ നിയമിച്ചതിനു പിന്നാലെ രണ്ട് നൈറ്റ് വാച്ച്മാൻ, ഒരു പ്യൂൺ, ഒരു കലക്ഷൻ ഏജൻറ് എന്നിവരെ നിയമിക്കുകയായിരുന്നു .എല്ലാ നിയമനത്തിലും ഇരുപത്തിയഞ്ചു മുതൽ മുപ്പത് ലക്ഷം വരെ കോഴ വാങ്ങി എന്നും വിവാദം ഉയർന്നിരുന്നു.അതിൽ പലരും കോൺഗ്രസിന് പുലബന്ധം പോലും ഇല്ലാത്തവർ ആയിരുന്നു .

അപേക്ഷ നൽകിയവരെ പോലും അറിയിക്കാതെ ശനിയാഴ്ച പരീക്ഷയും നടത്തി എന്നും പരാതി ഉയർന്നിരുന്നു . പരീക്ഷ നടത്തുന്ന കാര്യം അറിയിച്ചില്ലെന്നു കാണിച്ച് ബിജു, രജീഷ് എന്നിവർ ബാങ്കിലും ജോ. രജിസ്ട്രാർക്കും പരാതി നൽകിയിരുന്നു . ബാങ്ക് നിയമനത്തിനുപിന്നിൽ അഴിമതിയുണ്ടെന്നുകാണിച്ച് സി.പി.എമ്മും കോൺഗ്രസിലെ ഒരു വിഭാഗവും ജോ. രജിസ്ട്രാർക്കും പരാതി നൽകിയിരുന്നു.

മണ്ഡലത്തിൽ ചില ഭാഗത്ത് വ്യാജ മദ്യവില്പനക്കാരനും മയക്കു മരുന്ന് വ്യാപാരിക്കും പിന്തുണ ചില കോൺഗ്രസ് നേതാക്കൾ ആണെന്നും ആരോപണം ശക്തമായി .മിഷീൻ വെച്ച് കാടു തെളിക്കുന്ന ഒരാൾ പെട്ടന്ന് പണക്കാരൻ ആയെന്നും ഇയാൾ കൊള്ളപലിശക്ക് പണം കൊടുക്കുന്നതിൽ ചില ദുരൂഹതകൾ ഉണ്ടെന്നും സോഷ്യൽ മീഡിയായിൽ പ്രചാരണം ശക്തമായി .ഇയാളുടെ പീഢനത്താൽ ആതാഹത്യ ചെയ്ത നിലയിൽ കണ്ട ആളുടെ മരണത്തിൽ സംശയം ഉണ്ടെന്നും അന്വോഷിക്കണം എന്നാവശ്യപ്പെട്ടു ആക്ഷൻ കൗൺസിൽ ഉണ്ടാക്കി നീതിയുക്തമായ അന്വോഷണം നടത്താൻ സർക്കാരിനെ സമീപിക്കാനും നീക്കം ഉണ്ട്.എന്തായാലും കോൺഗ്രസിന്റെ കോട്ടയായ പഞ്ചായത്ത് ഇത്തവണ നഷ്ടമാകും എന്നതാണ് പൊതുജനം വിലയിരുത്തുന്നത് .

പതിനാലാം വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് വരെ വിമതനായി രംഗത്ത് വരും എന്നും കേൾക്കുന്നു. അദ്ദേഹത്തിന് സീറ്റ് കിട്ടാതിരുന്നതിനു പിന്നിലും കോൺഗ്രസ് തോൽക്കണം എന്ന ചിന്തയുള്ള മുൻ നേതാക്കളുടെ കരുനീക്കം ആണെന്നും ആരോപണം ഉയർന്നു .അവിടെ നിർത്തിയിരിക്കുന്ന കരുത്തനായ യുവ നേതാവ് വിജയിക്കും എന്ന ചിന്തയിൽ കോൺഗ്രസ് നേതാക്കളാണ് അസ്വസ്ഥർ .യുവനേതാവിന്റെ പിതാവിനെ വേട്ടയാടിയവർ തന്നെയാണ് എങ്ങനെയും ഈ സ്ഥാനാര്ഥിയെയും തോൽപ്പിക്കാൻ കരുനീക്കം നടത്തുന്നത് .

Top