പെന്‍ഡ്രൈവ് കത്തിച്ച് ശേഷം പൊടിച്ച് കളഞ്ഞു!മോൻസൺ മാവുങ്കലിന്റെ ഒളികാമറ വിവാദം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി:മോൻസൺ മാവുങ്കലിന്റെ ഒളികാമറ വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും.പീഡനത്തിനിരയായ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന പെന്‍ഡ്രൈവ് നശിപ്പിച്ചുവെന്ന ജീവനക്കാരുടെ വെളിപ്പെടുത്തതിലും ക്രൈം ബ്രാഞ്ച് അന്വേഷണം. നേരത്തെ മോന്‍സന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി ഇതേകാര്യം ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു. പിന്നാലെയാണ് ഇയാളുടെ ഓഫീസ് മാനേജരായ ജിഷ്ണുവും ഇക്കാര്യം തുറന്നു പറയുന്നത്. പെന്‍ഡ്രൈവ് കത്തിച്ച് ശേഷം പൊടിച്ച് കളയാനായിരുന്നു മോന്‍സന്റെ നിര്‍ദേശം. പെന്‍ഡ്രൈവ് നശിപ്പിച്ചതിന് പുറമേ ഗുരുതര ആരോപണങ്ങളാണ് മാനേജര്‍ ജിഷ്ണുവും ട്രീറ്റ്‌മെന്റ് കേന്ദ്രത്തിലെ ജീവനക്കാരന്‍ ജെയിസണും വെളിപ്പെടുത്തിയത്.മോന്‍സനെ വിശ്വസിച്ചിരുന്ന ഇവര്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തുറന്നുപറിച്ചില്‍ നടത്തിയത്.

ഒളി കാമറകൾ മോൻസൺ മൊബൈൽ ഫോൺ വഴി നിയന്ത്രിച്ചതായി കണ്ടെത്തിയിരുന്നു. മോൻസണിന്റെ കൈവശമുണ്ടായിരുന്ന പെൻഡ്രൈവ് നശിപ്പിച്ചതിലും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയാക്കിയിരുന്നു. മോൻസൺ താമസിച്ച വീടുകളിൽ നിന്ന് തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. മോൻസന്റെയും കൂട്ടാളികളുടെയും പങ്കുകൾ എല്ലാം പെൺകുട്ടി അന്വേഷണസംഘത്തിനു മുന്നിൽ വിശദീകരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോൻസൺ തന്റെ വീട്ടിൽ നടത്തുന്ന തിരുമൽ കേന്ദ്രത്തിലും മോൻസൺ വാടകയ്ക്ക് എടുത്ത വീട്ടിലുമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇവിടങ്ങളിൽ നിന്ന് തെളിവുകളും ചില തൊണ്ടി മുതലുകളും അന്വേഷണസംഘം ശേഖരിച്ചിരുന്നു. രണ്ടു ദിവസമെടുത്താണ് ക്രൈംബ്രാഞ്ച് സംഘം പെൺകുട്ടിയുടെ മൊഴിയെടുത്തത്.

Top