കണ്ണൂർ കോൺഗ്രസ് പൊട്ടിത്തെറിയിലേക്ക് !കെ സുരേന്ദ്രന്റെ മരണത്തിൽ ദുരൂഹത കൂട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു.നേതാക്കൾക്ക് എതിരെയും ആരോപണം ഉയരുന്നു.

കണ്ണൂര്‍: കണ്ണൂർ കോൺഗ്രസ് വീണ്ടും പൊട്ടിത്തെറിയുടെ വക്കിൽ .എൻ രാമകൃഷ്ണൻ വളർത്തി വലുതാക്കിയ കോൺഗ്രസ് ഇന്ന് വളരെ ദുർബലമാണ് .അത് നേതാക്കളുടെ പിടിപ്പ് കേടും ചില നേതാക്കളുടെ അപ്രമാദിത്വവും ആണ് .ഒടുവിൽ കോൺഗ്രസിനെ ഉള്ളം കയ്യിൽ വെച്ച് നടക്കുന്ന കെ സുധാകരന്റെ അടുത്ത അനുയായി ആയ സുരേന്ദ്രൻ എന്ന നേതാവിന്റെ മരണം കോൺഗ്രസിൽ പൊട്ടിത്തെറിയിൽ എത്തിച്ചിരിക്കയാണ് .കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായ ദിവേഷ് ചേനോളിക്കെതിരെയാണ് പൊലീസ് സൈബര്‍ ആക്രമണത്തില്‍ കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

കെ സുരേന്ദ്രന്റെ മരണത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് നേരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ പ്രമോദ് നേരത്തെ രംഗത്തെത്തിയിരുന്നു. പ്രവാസിയും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ദീവേഷ് ചേനോളി ഫേസ്ബുക്കിലൂടെ നടത്തിയ വ്യക്തിഹത്യ മൂലം സുരേന്ദ്രന്‍ ഹൃദയം പൊട്ടി മരിക്കുകയായിരുന്നുവെന്നാണ് പ്രമോദ് ആരോപിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ മേയര്‍ വിവാദവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്.

കെപിസിസി ജന:സെക്രട്ടറിയും ഐഎൻടിയുസി അഖിലേന്ത്യ സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ മരിച്ചത് കോൺഗ്രസ്സിലെ സൈബർ ഗുണ്ട ദീവേഷ് ചേനോളിയുടെ ആരോപണത്തിൽ ഹൃദയം പൊട്ടിയാണെന്ന് പോസ്റ്റ് ചെയ്തത് കെപിസിസി മെമ്പറായ കെ.പ്രമോദാണ്. പ്രമോദ് ഈ ആരോപണമുനയിച്ചിട്ടുള്ളത് കെ സുരേന്ദ്രൻ മരിച്ച് മണിക്കൂറുകൾക്കകമാണെന്നതും ശ്രദ്ദേയമാണ്. ഇത് കോൺഗ്രസ്സിലെ വെറും ഒരു ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ആരോപണമായി കാണാൻ പറ്റില്ല. മാത്രമല്ല അത്രയും ഹൃദയ ശക്തിയില്ലാത്ത നിസ്സാരനല്ല മരണപ്പെട്ട കെ സുരേന്ദ്രൻ എന്നത് അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് അറിയാം

കണ്ണൂർ മേയർ സിറ്റിൽ കണ്ണു വെച്ചു നടക്കുന്നുവെന്ന ആരോപണമൊന്നും സുരേന്ദ്രനെ തകർക്കാൻ പ്രാപ്തമല്ല. കാരണം അദ്ദേഹം കണ്ണൂരിൽ ഡി.സി.സി പ്രസിഡന്റായിരിക്കുന്ന സന്ദർഭത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചത് എന്തിന്റെ പേരിൽ ആയിരുന്നു.അന്ന് കെ സുധാകരന്റെ താല്പര്യപ്രകാരം അബ്ദുള്ളക്കുട്ടിക്ക് സീറ്റ് നൽകി .അതിനു ശേഷം വന്ന തിരഞ്ഞെടുപ്പിലും കെ സുരേന്ദ്രന് സെറ്റ് നൽകിയില്ല .പകരം രാത്രിക്ക് രാത്രി ഗ്രുപ്പ് മാറി വന്ന സതീശൻ പാച്ചേനിക്ക് സീറ്റ് നൽകി.അന്നും സുരേന്ദ്രനെ ഒഴിവാക്കിയത് ആരാണ് ? കണ്ണൂരിൽ മത്സരിച്ച സതീശൻ പാച്ചേനി തോറ്റ് തുന്നം പാടിയതും കണ്ണൂർ സീറ്റ് കോൺഗ്രസിനു കൈവിട്ടതും ചരിത്രമാണ്. അർഹമായ സീറ്റ് നിഷേധിച്ച അന്നും കെ സുരേന്ദ്രൻ അതിശക്തമായി നിന്നിരുന്നു . ഇടുക്കി പാർലിമെന്റ് സീറ്റ് നിഷേധിച്ചതിനു ശേഷം PT തോമസ്സിന് അന്നു സംഭവിച്ചത് ഇവിടെ ഒർക്കുന്നതും നല്ലതാണ് .

കണ്ണൂര്‍ ഡിസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്ക് ടാഗ് ചെയ്താണ് ദിവേഷ് ഫേസ്ബുക്കില്‍ ആരപോണം ഉന്നയിച്ചത്. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം, പാര്‍ട്ടിക്കകത്ത് നേരിട്ട സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് സുരേന്ദ്രന്‍ മരിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ രംഗത്തെത്തിയിരുന്നു.

മരണവുമായി ബന്ധപ്പെട്ട് അത് അന്വേണവും നേരിടാനും തയ്യാറാണെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നേരത്തെ അറിയിച്ചിരുന്നു. കെ സുകേന്ദ്രനെതിരെ മുമ്പും സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. അത് അദ്ദേഹത്തെ അലട്ടിയിരുന്നില്ലെന്നും സതീശന്‍ പാച്ചേനി വ്യക്തമാക്കിയിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ അധ്യക്ഷനുമായിരുന്ന കെ സുരേന്ദ്രന്‍ കഴിഞ്ഞ മാസം 21 ആയിരുന്നു അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. വൈകീട്ട് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐഎന്‍ടിയുസിയുടെ ദേശീയ സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം.

മരണം പാർട്ടി തന്നെ അന്വേഷിക്കും എന്നു പറയുമ്പോൾ എന്തുകൊണ്ട് കണ്ണൂരിൽ നിന്ന് പുറത്തുള്ള KPCC ഭാരവാഹികളെ അന്വേഷണ ചുമതല ഏല്പിക്കുന്നില്ല എന്നതും ചർച്ച ചെയ്യപ്പെടേണ്ടതല്ലേ എന്ന് പ്രവർത്തകർ ചോദിക്കുന്നു .സിറ്റിംഗ് MLA ആയിരുന്ന എൻ രാമകൃഷണനെ മാറ്റി കെ.സുധാകരൻ കണ്ണൂരിൽ മത്സരിച്ചതും അതിന് കാരണമായതും സുധാകരൻ അന്ന് DCC പ്രസിഡന്റായിരുന്നു എന്നതാണ്. അതേപ്രകാരം സിറ്റിഗ് MLA ആയ അബ്ദുള്ള കുട്ടിയെ മാറ്റിയപ്പോൾ എന്തുകൊണ്ട് DCC പ്രസിഡന്റായ കെ സുരേന്ദ്രനെ മത്സരിപ്പിച്ചില്ല. അത്തരം ഒരു സാഹചര്യത്തിന് വഴി ഒരുക്കിയവർ ആരായിരുന്നു. വീണ്ടും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സുരേന്ദ്രനെ ഭയക്കുന്ന മുൻപ് സീറ്റ് നിഷേധിക്കാൻ ചരടുവലിച്ച ആളുകളുടെ കൈ ഈ മരണത്തിനു പിന്നിലുണ്ടോ? അന്വേഷിക്കേണ്ട വിഷയമല്ലേ അത് എന്നും പരക്കെ ആക്ഷേപം ഉയരുന്നുണ്ട് .

മരിച്ച മനുഷ്യ ശരീരത്തിന്റെചൂടാറുന്നതിന് മുൻപ് ആരോപണമുയർത്തിയെങ്കിൽ അരോപണത്തിൽ പറഞ്ഞ കാര്യങ്ങൾക്കൊപ്പം ആരോപണമുനയിച്ചവരേയും അവരുടെ സംരക്ഷകരേയും സഹചാരികളേയും അന്വേഷണ വിധേയമാക്കേണ്ടതല്ലേ എന്നാണു ചിലർ ഉന്നയിക്കുന്ന ചോദ്യങ്ങൾ .എന്തായാലും കണ്ണൂരിൽ കോൺഗ്രസിൽ വീണ്ടും വലിയ പൊട്ടിത്തെറികൾ ഉണ്ടാകും .കെ കരുണാകരനു ജന്മനാടായ ചിറക്കലിന്റെ മണ്ണില്‍ കോണ്‍ ഗ്രസ്സുകാര്‍ ഒരു സ്മാരകം പണി തുടങ്ങുന്നതായി വാർത്തകൾ ഉണ്ടായിരുന്നു .അതിൽ എന്തൊക്കയോ ദുരൂഹതകളും ഉണ്ടെന്നും ആരോപണം ഉയർന്നിരുന്നു .ആ വിഷയവും ഇപ്പോൾ കണ്ണൂരിലെ കോൺഗ്രസുകാരും സോഷ്യൽമീഡിയയും ചോദ്യങ്ങളായി ചോദിക്കുന്നു .

Top