സിപിഎമ്മിന്റെ നെഞ്ച് പിളർക്കും!!!അതിശക്തമായി തിരിച്ചടിക്കും-കെ സുധാകരൻ !!.

കാസർകോട്:കാസറഗോഡ് നടന്ന അതിക്രൂരമായ കൊലപാതകത്തിൽ അതിശക്തമായ തിരിച്ചടി നൽകുമെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൺ പ്രതികരിച്ചു!..കിരാതമായ ഈ കൊലപാതകത്തിനെതിരെ നമ്മള്‍ അതിശക്തമായി പ്രതികരിക്കണം. പ്രവര്‍ത്തകര്‍ക്ക് ഏങ്ങനെയൊക്കെ പ്രതികരിക്കാന്‍ പറ്റുമോ ആ പ്രവര്‍ത്തകരുടെ വികാരം പാര്‍ട്ടി ഉള്‍ക്കൊള്ളുന്നു. അവരുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു .

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ സിപിഎം വലിയ വില നല്‍കേണ്ടിവരുമെന്ന് കെ. സുധാകരന്‍. ഒരു രാഷ്ട്രീയ സംഘര്‍ഷത്തിന്‍റെ പേരിലുള്ള കൊലയല്ല ഇത്. നേരത്തെ പ്രാദേശീക തലത്തിലുണ്ടായിരുന്ന നിസാരമായ ഒരു പ്രശ്നത്തിന്‍റെ പേരില്‍ കാത്തിരുന്ന് വെട്ടിനുറുക്കിക്കൊന്ന പൈശാചികമായ കൊലപാതകം സിപിഎമ്മിന്‍റെ രാഷ്ട്രീയ ശൈലിയുടെ ഭാഗമാണെന്നും കെ സുധാകരന്‍ തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വീഡിയോയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


അതേസമയം സിപിഎമ്മുകാർ ആക്രമിക്കുമെന്ന് മകന് മുന്നറിയിപ്പ് നൽകിയിരുന്നതായി പെരിയയിൽ രാഷ്ട്രീയതർക്കത്തെത്തുടർന്ന് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്‍റെ അച്ഛൻ. മകനെ സിപിഎമ്മുകാർ കരുതിക്കൂട്ടി കൊന്നതാണ്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കൃപേഷിന്‍റെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.”നിർധന കുടുംബമാണ് തന്‍റേത്. ഇങ്ങനെയൊരു സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നറിയില്ല. ആകെ ആശ്രയം ഏക മകനായിരുന്നു. രാഷ്ട്രീയസംഘർഷങ്ങളിൽ അവന്‍റെ പഠിത്തവും മുടങ്ങി.” കൃപേഷിന്‍റെ അച്ഛൻ പറയുന്നു.

അതേസമയം കാസര്‍കോട് വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. കൃപേഷിന് വെട്ടേറ്റ് തലച്ചോറ് പിളര്‍ന്നു. മരണകാരണം തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ശരത്തിന്റെ ശരീരത്തില്‍ 15 വെട്ടുകളാണ് ഏറ്റിരിക്കുന്നത്. ഇതില്‍ രണ്ട് വെട്ടുകള്‍ മരണകാരണമായി. ഇടത് നെറ്റി മുതല്‍ 23 സെന്റിമീറ്റര്‍ നീളത്തില്‍ മുറിവാണ് ഒന്ന്. വലത് ചെവി മുതല്‍ കഴുത്ത് വരെ നീളുന്ന വെട്ടും മരണത്തിലേക്ക് നയിച്ചു. മുട്ടിന് താഴെ മാത്രം അഞ്ചിടത്ത് വെട്ടേറ്റു.

Top