കെ. സുധാകരൻ എംപിക്ക് കൊറോണ.

കണ്ണൂർ : കോൺഗ്രസ് എംപി കെ. സുധാകരന് കൊറോണ. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. സുധാകരൻ തന്നെയാണ് രോഗവിവരം അറിയിച്ചത്.കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കൊറോണ ഫലം പോസിറ്റീവ് ആയ സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ രണ്ട് എംപിമാർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ എൻകെ പ്രേമചന്ദ്രൻ എംപിയ്ക്ക് കൊറോണ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരനും രോഗം ബാധിച്ചത്. അതേസമയം എൻ.കെ പ്രേമചന്ദ്രൻ എംപി രോഗമുക്തനായി ആശുപത്രിവിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Top