എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൂടി കൊറോണ, ബ്രിട്ടീഷ് പൗരനൊപ്പം ഉണ്ടായിരുന്ന വിദേശികള്‍ക്ക്, ഇതോടെ 33 കൊറോണ ബാധിതര്‍

സംസ്ഥാനത്ത് സ്ഥിതിഗതികള്‍ മോശമാകുന്നു. വീണ്ടും കൊറോണ സ്ഥിരീകരണം. എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 33 ആയി. മന്ത്രി വി.എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് പൗരന്മാരുടെ സംഘത്തിലെ 5 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

17 അംഗ സംഘത്തിലെ ഒരാള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മന്ത്രി പറഞ്ഞു.രോഗം ബാധിച്ചവരെല്ലാം 60-85 വയസ്സിനിടയില്‍ പ്രായമുള്ളവരാണ്. കൂട്ടത്തില്‍ ഒരാള്‍ സ്ത്രീയാണ്. സംഘത്തിലെ ബാക്കിയുള്ള 12 പേരുടെ സാംപിള്‍ പരിശോധനഫലം നെഗറ്റീവ് ആണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പൊലീസ് ഇവരെ തടയുകയായിരുന്നു.

Top