പ്രവാസികളോട് ക്രൂരത കാട്ടുന്നവർ പഴയ കാലം മറക്കരുത്.സർക്കാർ കരുണ കാട്ടണം.

ഫിലിപ്പൈന്‍സികളോട് അവരുടെ സർക്കാർ കാണിക്കുന്നതെങ്കിലും നമ്മുടെ പാവം പ്രവാസികളോട് കേന്ദ്രം കാണിക്കണം പ്രവാസിയും പ്രവാസി വ്യവസായിയും രണ്ടാണെന്ന് വർഗ്ഗ ബോധമുള്ള രാഷട്രീയക്കാർ ക്കറിയാം..ഒരു രാജ്യം അവരുടെ ജനങ്ങള്‍ക്ക് അധിക സുരക്ഷ നല്‍കേണ്ടത് ദുരന്ത മുഖത്തായിരിക്കണം എന്ന് ഒരാളെയും പടിപ്പിക്കേണ്ടതില്ല. അതിനുള്ള തെളിവാണ് മകനെ വീട്ടില്‍ എത്തിക്കുവാന്‍1500 km ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്ത അമ്മയുടെ ശ്രമം. ഇതേ രീതിയില്‍ തന്നെയാണ് അന്യ നാട്ടില്‍ തൊഴില്‍ എടുക്കുന്നവരോട് രാജ്യം എടുക്കേണ്ട നിലപാടും..

കൊറോണ പ്രതിരോധം സജ്ജീവമായി നടപ്പിലാക്കുവാനായി എവിടെയാണോ അവിടെ തന്നെ നിങ്ങൾ എന്നത് ലോക ആരോഗ്യ സംഘടന എടുക്കുന്ന മാതൃകാ നിലപാടാണ്. ഒരു മീറ്റർ അകലം പാലിക്കൽ,സമീകൃത ആഹാരം, ജീവൻ രക്ഷാ മരുന്നുകൾ മുടക്കമില്ലാതെ ഉപയോഗിക്കലും പരിശോധനയും തൊഴിൽ അവകാശ സംരക്ഷണം,സാമ്പത്തിക സുരക്ഷ മുതലായ വിഷയങ്ങളെ നില നിർത്തി കൊണ്ടുള്ള ചുറ്റുപാടുകൾ നില നിൽക്കുന്നു എങ്കിൽ ഒഴിഞ്ഞു പോകൽ ഒരു വിഷയമായി തീരില്ല.

വരുമാനം ഇല്ലാതാകുന്ന അവസ്ഥ, ഭാഗികമായി പോലും ചികിത്സയും മരുന്നും പ്രതിസന്ധിയിലായാല്‍ നാട്ടിലേക്കു പോകുവാന്‍ ആളുകൾ ആഗ്രഹിക്കുക സ്വാഭാവികമാണ്. വിശിഷ്യ കേരളം കൊറോണക്കെതിരെ വിജയകരമായ സമീപനം എടുക്കുന്നു എന്നത്, മലയാളികൾക്ക് നാട്ടിലേക്ക് എത്തണമെന്ന ആഗ്രഹം വർദ്ധിപ്പിക്കും.അവരവരുടെ രാജ്യം ജനങ്ങളെ സ്വന്തം നാട്ടില്‍ എത്തിക്കേണ്ടത് മറ്റു രാജ്യങ്ങളോടു കാണിക്കുന്ന മര്യാദയുടെ ഭാഗമാണ്. മിക്ക സര്‍ക്കാരുകളും അവരവരുടെ ആളുകളെ നാട്ടിലേക്ക് എത്തിക്കുവാൻ ശ്രമിച്ചത് സ്വന്തം ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിൻ്റെ ഭാഗമായിട്ടായിരുന്നു.ഇന്ത്യയില്‍ നിന്നും മാർച്ച് 24 നുശേഷം മടങ്ങി പോയ വിദേശിയർ 22000ലധികമുണ്ട്.

Top