കൈയ്യില്‍ ക്വാറന്റൈന്‍ മുദ്ര പതിപ്പിച്ച കൈകളുമായി രണ്ട് പേര്‍ കെഎസ്ആര്‍ടിസി ബസില്‍, നെടുമ്പാശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക്, പരിഭ്രാന്തി

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്ത് കറങ്ങി നടക്കുന്ന സംഭവം വ്യാപകമായതോടെയാണ് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ കൈയ്യില്‍ ചാപ്പ കുത്താന്‍ തുടങ്ങിയത്. നിരീക്ഷണത്തിലുള്ളവരുടെയൊക്കെ കൈകളില്‍ ഇത്തരത്തില്‍ നീല നിറത്തില്‍ സീല്‍ കുത്തിയിട്ടുണ്ടാകും. ഇത്തരത്തില്‍ കൈകളില്‍ സീല്‍ കുത്തിയ രണ്ട് പേരെ കെഎസ്ആര്‍ടിസി കണ്ടു.

സംശയം തോന്നിയ കണ്ടക്ടര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി യാത്ര തടഞ്ഞു. ഷാര്‍ജയില്‍നിന്ന് എത്തിയവരാണ് അധികൃതരുടെ നിര്‍ദേശം മറികടന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടെക്കുള്ള വോള്‍വോ ബസിലാണ് ഇരുവരും കയറിയത്. ഷാര്‍ജയില്‍ നിന്ന് ഇന്നലെ ബെംഗളൂരുവില്‍ എത്തിയവരാണിവര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെടുമ്പാശേരിയില്‍ നിന്ന് അങ്കമാലി വരെ ടാക്‌സിയില്‍ എത്തിയ ഇവര്‍ അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറി. കയ്യില്‍ ‘ഹോം ക്വാറന്റീന്‍’ മുദ്ര കണ്ട ബസ് കണ്ടക്ടര്‍ ഡിഎംഒയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസും സ്ഥലത്തെത്തി ബസ് തടഞ്ഞു.ഇരുവരെയും പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേയ്ക്ക് മാറ്റി. 40 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയമാക്കി.

Top