കൊവിഡാനന്തര അവസ്ഥ ഭീകരമാകും !കൊവിഡിനൊപ്പം കൊവിഡാനന്തര രോഗാവസ്ഥയെ ഭയക്കണമെന്ന് പഠനം !

തിരുവനന്തപുരം: കൊവിഡാനന്തര രോഗാവസ്ഥയും ആരോഗ്യവകുപ്പിന് വെല്ലുവിളി ഉയര്‍ത്തുന്നു. കൊവിഡ് രോഗം ഭേദമായവരില്‍ 90 ശതമാനം പേര്‍ക്കും കൊവിഡാനന്തര രോഗാവസ്ഥ ഉണ്ടാകാമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞത്.

കടുത്ത തലവേദന, ക്ഷീണം എന്നിവയില്‍ തുടങ്ങി ഹൃദ്രോഗവും വൃക്കരോഗവും പക്ഷാഘാതവും വരെ ഉണ്ടാകാന്‍ സാദ്ധ്യതയുെണ്ടന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. 30 ശതമാനം പേര്‍ക്കും മൂന്നു മാസം വരെ സമാനമായ രോഗാവസ്ഥ തുടരാനും സാദ്ധ്യതയുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് എന്ന നിലയില്‍ നിന്ന് ശരീരത്തെയാകെ ബാധിക്കുന്ന തരത്തിലേക്ക് കൊവിഡ് വൈറസ് മാറിയിട്ടുണ്ടെന്നും വിദഗ്ദ്ധര്‍ സൂചിപ്പിച്ചു.
എ​ന്‍​സൈം – വൈ​റ​സ് കൂ​ട്ടു​കെ​ട്ട്​

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൃ​ദ​യ​ത്തിന്റെ സാ​ധാ​ര​ണ നി​ല​യി​ലും വി​വി​ധ രോ​ഗാ​വ​സ്ഥ​യി​ലും ഉ​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ നി​ര്‍​ണാ​യ​ക​ പ​ങ്കുള്ള ആ​ന്റിജ​ന്‍​സി​ന്‍ ക​ണ്‍​വേ​ര്‍​ട്ടിംഗ് എ​ന്‍​സൈം-2 (എ.​സി.​ഇ-2) എന്ന എ​ന്‍​സൈ​മായി ചേര്‍ന്നാണ് കൊവി​ഡ് വൈ​റ​സ് ശരീര കോ​ശ​ങ്ങ​ളി​ല്‍ എത്തുന്നത്. ഈ ​എ​ന്‍​സൈം – വൈ​റ​സ് കൂ​ട്ടു​കെ​ട്ട്​ ശ​രീ​ര​ത്തി​ല്‍ എ.​സി.​ഇ-2 ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക​യും അ​ത് ഹൃ​ദ​യ പേ​ശി​ക​ളി​ല്‍ ബലക്കുറവ് അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.


മ​ള്‍​ട്ടി സി​സ്​​റ്റം ഇ​ന്‍​ഫ്ല​മേ​റ്റ​റി സി​ന്‍​ഡ്രോം
കൊവിഡ് ഭേദമായ കു​ഞ്ഞു​ങ്ങ​ളി​ല്‍ ഹൃ​ദ​യം അ​ട​ക്കം വി​വി​ധ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന തു​ട​ര്‍​രോ​ഗാ​വ​സ്ഥ​യ്ക്കും വലിയ സാദ്ധ്യതയാണുള്ളത്. ശ്വാ​സ​കോ​ശ​ത്തി​ന്​ പു​റ​മേ ര​ക്​​ത​ക്കു​ഴ​ലു​കളെയും കൊവിഡ് ബാധിച്ചേക്കാം. പിന്നീട് ഇത് ശരീരത്തിലെ വിവി​ധ ഭാഗങ്ങളിലേക്കുള്ള ര​ക്​​ത വി​ത​ര​ണ​ത്തെ ബാ​ധി​ക്കു​​കയും അത് മറ്റ് പല രോഗാവസ്ഥകള്‍ക്കും കാരണമാകാമെന്നും പഠനങ്ങളില്‍ പറയുന്നു. കൊ​വി​ഡ്​ ദേ​ഭ​മാ​യി ര​ണ്ടാ​ഴ്​​ച മു​ത​ല്‍ ഒ​രു മാ​സം വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ്​ മ​ള്‍​ട്ടി സി​സ്​​റ്റം ഇ​ന്‍​ഫ്ല​മേ​റ്റ​റി സി​ന്‍​ഡ്രോം (പ​ല​വി​ധ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന നീ​​ര്‍​ക്കെ​ട്ട്) എ​ന്ന രോ​ഗാ​വ​സ്​​ഥ ഉണ്ടാകുന്നത്.

Top