കടുത്ത ജാഗ്രത നിര്‍ദേശം തുടരുമ്പോഴും കേരളം വീണ്ടും ആശങ്കയിലേക്ക്.’കൊറോണ രോഗം പ്രവചനാതീതം’; കേരളത്തില്‍ ഇന്ന് 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം:കടുത്ത ജാഗ്രത നിര്‍ദേശം തുടരുമ്പോഴും കേരളം വീണ്ടും ആശങ്കയിലേക്ക്. കേരളത്തിൽ ഇന്ന് 19 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.കണ്ണൂരിൽ 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒമ്പത് പേർ വിദേശത്തു നിന്നും എത്തിയവരാണ്. കാസര്‍ഗോഡ് മൂന്ന് പേര്‍ക്കും പാലക്കാട് നാല് പേര്‍ക്കും മലപ്പുറംകൊല്ലം ജില്ലയില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.

അതേസമയം 16 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കണ്ണൂരില്‍ 7 പേര്‍ക്കും കാസര്‍ഗോഡും കോഴിക്കോടും നാല് പേര്‍ക്കും തിരുവനന്തപുരം മൂന്ന് പേര്‍ക്കുമാണ് രോഗം ഭേദമായത്.കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 9 പേരും വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ കണ്ണൂരില്‍ ഇതുവരേയും 104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുപാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ രോഗം ബാധയുണ്ടായവരില്‍ ഓരോരുത്തരും തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണ്. അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്. കാസര്‍ഗോഡ് രോഗം ബാധിച്ചവരില്‍ മൂന്ന് പേരും വിദേശത്ത് നിന്നും വന്നവരാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
സംസ്ഥാനത്ത് ഇത് വരെ 426 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 117 പേര്‍ നിലവില്‍ ചികിത്സയിലാണ് 36667 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 36335 പേര്‍ വീടുകളിലും ആശുപത്രികളില്‍ 332 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 102 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരേയും 20252 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. അതില്‍ 19442 എണ്ണം രോഗ ബാധയില്ലയെന്ന് ഉറപ്പാക്കി. ഏറ്റവും കൂടുതല്‍ കോറോണ രോഗികള്‍ ഉളളത്. കണ്ണൂര്‍ ജില്ലയിലാണ്. ഒരു വീട്ടില്‍ 10 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ കര്‍ശന പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 426 ആയി. 117 പേർ ചികിത്സയിലുണ്ട്. 36,667 പേർ നിരീക്ഷണത്തിലാണ്. 36,335 പേർ വീടുകളിലും 332 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 102 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 20,252 സാംപിൾ പരിശോധനയ്‌ക്ക് അയച്ചു. 19,442 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.രോഗലക്ഷണമില്ലെങ്കിലും മാർച്ച് 12നും ഏപ്രിൽ 22നും ഇടയിൽ നാട്ടിലെത്തിയ പ്രവാസികളെയും അവരുടെ ഹൈ റിസ്‌ക് കോൺടാക്‌ടുകളിലുള്ള മുഴുവൻ പേരുടെയും സാമ്പിൾ പരിശോധിക്കും. 53 പേരാണ് ഇപ്പോൾ കണ്ണൂർ ജില്ലയിൽ മാത്രം ചികിത്സയിലുള്ളത്. പോസിറ്റീവ് കേസുകൾ കൂടിയതിനാൽ ലോക്ഡൗൺ കർശനമായി നടപ്പിലാക്കുന്നു എന്നുറപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ പരിശോധനയും ഏർപ്പെടുത്തി. ജില്ലയിൽ റോഡിലിറങ്ങുന്ന എല്ലാ വാഹനവും ഒരു പൊലീസ് പരിശോധനയ്ക്ക് എങ്കിലും വിധേയമാകും എന്ന് ഉറപ്പിക്കുന്നുണ്ട്.രോഗ പ്രതിരോധ മരുന്ന് നൽകാൻ ഹോമിയോപ്പതിക്ക് അനുമതി നൽകി.

ആകെ 21170 പൊലീസുകാർ ഡ്യൂട്ടിയിൽ ഉള്ളത്. ഫയർ ആന്റ് റസ്‌ക്യു ടീമും സുത്യർഹമായി പ്രവർത്തിക്കുന്നു. മലോര മേഖലയിൽ കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതായി വാർത്തയുണ്ട്. തീറ്റയും വെള്ളവും കിട്ടാതെ വന്യ ജീവികൾ നാട്ടിലേക്ക് ഇറങ്ങുന്ന അവസ്ഥയുണ്ട്. ഇത് പ്രതിരോധിക്കാൻ വനം വകുപ്പിന് നിർദ്ദേശം നൽകി. ഇടുക്കിയിൽ പച്ചക്കറി സംഭരണം പ്രശ്‌നത്തിലാണ്. ഇതിന് സംവിധാനം ഉണ്ടാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.9.66 ശതമാനം കാർഡുടമകൾക്കും റേഷൻ എത്തിക്കാൻ സംസ്ഥാന സർക്കാരിന് ആയി. മേയ്‌മാസത്തെ വിതരണത്തിന് അരിയും സാമഗ്രികളും തയ്യാറായിട്ടുണ്ട്. കേന്ദ്ര സർക്കാർ പദ്ധതിയിൽ പെടുത്തി സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗങ്ങൾക്ക് റേഷൻ വിതരണം ഇന്നലെ തുടങ്ങി ഏപ്രിൽ 26 ന് അവസാനിക്കും. 27 മുതൽ സംസ്ഥാന സർക്കാരിന്റെ പലവ്യഞ്ജനക്കിറ്റ് പിങ്ക് കാർഡുടമകൾക്ക് വിതരണം ചെയ്യും. അന്ത്യോദയ കുടുംബത്തിലെ മഞ്ഞ കാർഡുകാർഡ് ഉടമകൾക്ക് വിതരണം ചെയ്‌തുകഴിഞ്ഞു.തിരക്കൊഴിവാക്കാൻ 22 മുതൽ 26 വരെ ക്രമീകരണമേർപ്പെടുത്തിയിട്ടുണ്ട്. 22ന് 1,2 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുള്ളവരും 23 ന് 3,4 അക്കങ്ങളുള്ളവരും 24 ന് 5, 6 നമ്പരുള്ളവരും. 25 ന് 7,8 നമ്പറുകാരും, 26 ന് 9,0 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകളാണ് റേഷൻ വാങ്ങാനെത്തേണ്ടത്.

Top