ഭർത്താവില്ലാത്തപ്പോൾ കാമുകിയെ കാണാൻ വീട്ടിലെത്തി ക്വാറന്റൈനിലാക്കിയ അഭിഭാഷകൻ മുങ്ങി; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: വിവാഹിതയായ കാമുകിയെ കാണാൻ ഭർത്താവില്ലാത്ത സമയം നോക്കി വീട്ടിലെത്തിയ അഭിഭാഷകൻ കുടുങ്ങി .ലോക്ക്ഡൗൺ ലംഘിച്ച് ഭർത്താവില്ലാത്ത സമയം നോക്കിയാണ് വനിതാസുഹൃത്തിന്റെ വീട്ടിലെത്തിയതും പിടിക്കപ്പെട്ടതും .ഇതിനെ തുടർന്ന് ഇയാളെ ക്വാറന്റൈനിലായിരുന്നു.എന്നാൽ ഈ അഭിഭാഷക സംഘടനാ നേതാവ് വീട്ടിൽ നിന്നും മുങ്ങി. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തി സുഹൃത്തിന്റെ വീട്ടിൽ ക്വാറന്റൈനിൽ ആയിരുന്നു ഇയാൾ ക്വാറന്റൈൻ ലംഘിച്ചതിന് ഇയാൾക്കെതിരെ കേസെടുക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് വനിതാസുഹൃത്തിന്റെ വീട്ടിലെത്തിയതിന് ഇയാൾക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു.

അഞ്ചുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചാത്തന്നൂർ പഞ്ചായത്തിൽ നിരോധനാജ്ഞയും ട്രിപ്പിൾ ലോക്ക് ഡൗണും നടപ്പിലാക്കിയിരുന്നു. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാർ പ്രദേശത്തെ ഒരു വീട്ടിൽ രാത്രിയിൽ പതിവായി വന്നു പോകുന്നത് നാട്ടുകാർ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. കളക്ടറിത് ചാത്തന്നൂർ പൊലിസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു.

ഉദ്യോഗസ്ഥരെത്തി അഭിഭാഷകനോട് വനിതാ സുഹൃത്തിന്റെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു. ബന്ധുവീടാണെന്നും കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ചാത്തന്നൂരിൽ എത്തിയതെന്നുമായിരുന്നു അഭിഭാഷകന്റെ മൊഴി. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലത്തേക്ക് പോകുന്നു എന്നു പറഞ്ഞാണ് ഇയാൾ ജില്ലാ അതിർത്തി കടന്നതെന്നാണ് സൂചന.

Top