പൗരൻമാർക്ക് 1200 ഡോളർ സഹായം, 2 ട്രില്യൺ ഡോളറിന്റെ വമ്പൻ സാമ്പത്തിക പാക്കേജുമായി അമേരിക്ക!!!

വാഷിങ്ടൺ: ലോകത്ത് കൊറോണ ഭീകരതാണ്ഡവമാടുകയാണ് .ലോകം ഞെട്ടലിൽ ആണ് .ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് ചാറൽസ് രാജകുമാരൻ കൊറോണ സ്ഥിരീകരിച്ചിരിക്കയാണ് .അതിനിടെ കൊവിഡ് 19 നെ നേരിടാൻ വമ്പൻ സാമ്പത്തിക പാക്കേജുമായി അമേരിക്ക. പ്രസിഡന്റ് ഡൊൺൾഡ് ട്രംപ് മുന്നോട്ട് വെച്ച 2 ട്രില്യൺ ഡോളറിന്റെ (രണ്ട് ലക്ഷം കോടി ഡോളർ) പാക്കേജിന് സെനറ്റ് അംഗീകാരം നൽകി. ഏറെ ദിവസത്തെ കൂടിയാലോചനയ്ക്ക് ശേഷമാണ് യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സഹായ പാക്കേജിന് സെനറ്റ് അംഗീകാരം നൽകിയിരിക്കുന്നത്.

പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യു. പാക്കേജിന് കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും രാജ്യത്തെ ജനങ്ങൾക്ക് നേരിട്ട് സാമ്പത്തിക സഹായം എത്തിക്കുന്നതിനും ചെറുകിട ബിസിനസ്, ആശുപത്രികൾ എന്നിവയ്ക്ക് സഹായം നൽകുന്നതുമാണ് പാക്കേജ്. വലിയ തകർച്ച നേരിട്ട വൻകിട വ്യവസായങ്ങൾക്ക് 500 ബില്യൺ ഡോളർ ധനസഹായവും ചെറുകിട വ്യവസായങ്ങൾക്ക് 367 ബില്യൺ ഡോളറും പാക്കേജിൽ അനുവദിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൗരൻമാർക്ക് 3000 ഡോളർ നേരിട്ടുള്ള ധനസഹായവും ലഭിക്കും. മുതിർന്ന പൗരൻമാർക്ക് 1200 ഡോളറും കുട്ടികൾക്ക് 500 ഡോളാണ് ലഭിക്കുക. കൊറോണ മൂലമുണ്ടായ തൊഴിലില്ലായ്മയെ നേരിടാൻ 250 ബില്യൺ ഡോളും ആശുപത്രികൾക്ക് 75 ബില്യൺ ഡോളറുമാണ് പാക്കേജിൽ അനുവദിച്ചിരിക്കുന്നത്. 1930 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം അമേരിക്കയുടെ സാമ്പത്തിക ആരോഗ്യ രംഗം ഇത്ര വലിയ ആഘാതം നേരിട്ടില്ലെന്ന് സെനറ്റ് നേതാവ് മിച്ച് മാക്ഗൊനൽ പറഞ്ഞു. ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള ത്​ അമേരിക്കയിലാണ്​. ഇവിടെ 54,867 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്​. കൊറോണ വൈറസി​​നറെ അടുത്ത ആഘാത മേഖലയായി യുഎസ് മാറിയേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 775 പേരാണ് മരിച്ചത്.

ചൊവ്വാഴ്ച മാത്രം രാജ്യത്ത് 163 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. യൂറോപ്പിലും അമേരിക്കയിലുമാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ 40 ശതമാനവും അമേരിക്കയിലാണ്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ കൂടുതൽ സംസ്ഥാനങ്ങൾ രണ്ടാഴ്ചത്തേക്ക് അടച്ചിട്ടുണ്ട്. അമേരിക്ക ദീർഘനാളത്തേക്ക് അടച്ചിടാനാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. ഈസ്റ്ററോടെ ലോക്ഡൗൺ പൂർണമായി പിൻവലിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലോക്ക് ഡൗൺ പിൻവലിക്കുകയുള്ളൂവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Top